'മലയാളം യൂട്യൂബിലൂടെ പഠിച്ചെടുത്തു', ഇപ്പോൾ വായിക്കുന്നത് മോഹൻലാലിൻ്റെ ഗുരുമുഖങ്ങൾ, ഗുരു സോമസുന്ദരം പറയുന്നു

'മിന്നൽ മുരളി' എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തിൽ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ കൈയ്യടി നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തമിഴ് സിനിമയിലൂടെയാണ് താരം അഭിനയമേഖലയിലേക്ക് എത്തുന്നത്. മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽ സജീവമാവുകയാണ് താരം.

'നാലാം മുറ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഇന്ന് മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ദീപു അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് ബിജു മേനോനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഗുരു സോമയുന്ദരത്തിൻ്റെ ഒരു ഡബ്ബിംഗ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. നാലാംമുറ എന്ന ചിത്രത്തിന് വേണ്ടി മലയാളം വായിക്കാൻ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ ആയിരുന്നു അത്.

മലയാളത്തിൽ ഡബ്ബിം​ഗ്

'സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഗുരു ഡബ്ബ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇപ്പോൾ താരം മലയാളം വായിക്കാൻ പഠിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചുള്ള വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മലയാളം വായിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയാണ്. മലയാളം വായിക്കാൻ പഠിച്ച ശേഷം മലയാള സിനിമയിൽ അഭിനയിച്ചപ്പോൾ കൂറച്ച് കൂടി എളുപ്പമായി', ഗുരു സോമസുന്ദരം പറയുന്നു.

Also Read: 'എന്റെ അടിവസ്ത്രം കൂടെ ഊരി നോക്കെടാ', ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവർക്ക് റിയാസിൻ്റെ മറുപടി

​ഗുരുമുഖങ്ങൾ

മലയാളം വായിക്കാൻ പഠിച്ച ശേഷം ആദ്യം വായിച്ച പുസ്തകം മാധവിക്കുട്ടിയുടേത് ആണ്. ഇപ്പോൾ വായിച്ച് കൊണ്ടിരിക്കുന്നത് സൂപ്പർതാരം മോഹൻലാൽ രചിച്ച ഗുരുമുഖങ്ങൾ എന്ന പുസ്തകമാണ്. ഒക്ടോബർ 21 നാണ് ഗുരു സോമസുന്ദരത്തിൻ്റെ പുതിയ സിനിമ നാലാംമുറ തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ നായിക ദിവ്യ പിള്ളയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ അടുത്തിടെ പുറത്ത് വിട്ടിരുന്നു.

Also Read: എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, എൻ്റെ പപ്പയുടെ ശരീരം ഇനി മെഡിക്കൽ കോളേജിനെന്ന് നടി മറീന

അഭിനയിക്കാൻ ആ​ഗ്രഹം ഉണ്ടായിരുന്നില്ല

'ഗുരു സോമസുന്ദരം ജനിച്ചത് മധുരയിലാണ്. നിരവധി സിനിമകൾ കണ്ടിട്ടുണ്ട് എന്നല്ലാതെ അഭിനയിക്കണമെന്നോ നടൻ ആകണമെന്നോ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. കൂത്തുപ്പട്രൈ എന്ന നാടക സംഘത്തിൽ എത്തുന്നത് വരെ അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നില്ല. അവിടെ വച്ച് ചന്ദ്രഗിരി എന്നൊരു നാടകം ചെയ്തു. അതിന് നല്ല പ്രതികരണം ലഭിച്ചു'.

അത് കഴിഞ്ഞ് പിന്നീടാണ് നടൻ ആകണമെന്ന് ആഗ്രഹം തോന്നുന്നത്. സോമു, നിനക്ക് ഈ പാത തിരഞ്ഞെടുക്കാം എന്ന് മനസ് പറഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്, അഭിനയത്തിലേക്ക് വന്നതിനെക്കുറിച്ചുള്ള അഭിമുഖത്തിൽ ഗുരു പറഞ്ഞത് ഇങ്ങനെയാണ്.

Also Read: ആ നടന്‍ കുടുംബത്ത് കേറി വലിയൊരു കളി നടത്തി; അദ്ദേഹത്തെ അടിക്കാന്‍ പോയി, അന്നത്തെ സംഭവത്തെ കുറിച്ച് ജിഷിൻ മോഹൻ

സിനിമകൾ

'ലക്കി സ്റ്റാർ' എന്ന ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം ഗോപീ സുന്ദർ. കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്. അതേസമയം മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റമായ ബറോസിൽ എന്ന ചിത്രത്തിൽ ഉൾപ്പെടെ ഗുരു സോമസുന്ദരം അഭിനയിച്ചിട്ടുണ്ട്. ചട്ടമ്പി, ചേര, ചാൾസ് എൻറർപ്രൈസസ്, ഹയ തുടങ്ങി നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ ഗുരു സോമസുന്ദരത്തിൻ്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X