twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് പൃഥിരാജിന് കൊടുത്ത പിന്തുണ തിരിച്ചു കിട്ടിയില്ല; നടന്റെ മൗനത്തെക്കുറിച്ച് വിനയന് പറയാനുള്ളത്

    |

    മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ പത്തൊൻപതാം നൂറ്റാണ്ട് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെയുള്ള കാഴ്ച അനുഭവമാണ് സിനിമ വാ​ഗ്ദാനം ചെയ്യുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം സംവിധായകൻ വിനയന്റെ തിരിച്ചു വരവായാണ് സിനിമാ ലോകം കാണുന്നത്. വർഷങ്ങൾ നീണ്ടു നിന്ന വിലക്കിനെതിരെ നിയമപരമായി പോരാടി വിജയം കൈവരിച്ച ശേഷമാണ് വിനയൻ പത്തൊൻപതാം നൂറ്റാണ്ട് എന്ന ബി​ഗ് ബജറ്റ് സിനിമയുമായി പ്രേക്ഷകരിലേക്കെത്തുന്നത്.

     പൃഥിരാജിന്റെ ഭാ​ഗത്ത് നിന്നും പരസ്യമായ പിന്തുണ ഉണ്ടായിരുന്നില്ല

    സിനിമാ ലോകത്ത് നിന്ന് നേരിടേണ്ടി വന്ന വിലക്കിനെ പറ്റി സംസാരിക്കുകയാണ് വിനയനിപ്പോൾ. നടൻ പൃഥിരാജ് സിനിമകളിൽ നിന്നും സമാന വിലക്ക് നേരിട്ട സമയത്ത് പിന്തുണച്ചത് വിനയനായിരുന്നു. വിലക്ക് നിലനിൽക്കെ അത്ഭുത ദ്വീപ് എന്ന സിനിമ പൃഥിരാജിനെ വെച്ച് വിനയൻ പുറത്തിറക്കുകയും ചെയ്തു, സിനിമ വൻ വിജയമായിരുന്നു.

    എന്നാൽ വിനയന് വർഷങ്ങളോളും വിലക്ക് നേരിടേണ്ടി വന്നപ്പോൾ പൃഥിരാജിന്റെ ഭാ​ഗത്ത് നിന്നും പരസ്യമായ പിന്തുണ ഉണ്ടായിരുന്നില്ല. ഇതേപറ്റി സംസാരിക്കുകയാണ് വിനയനിപ്പോൾ. പൃഥിരാജിൽ നിന്നും ആ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നാണ് വിനയൻ പറയുന്നത്.

    Also Read: കാല് പോയെന്ന് വിചാരിച്ചു, അത്ര വേദനയായിരുന്നു; ജീവിതത്തിലെ ട്രാജഡിയെക്കുറിച്ച് പാര്‍വതി

    ഇദ്ദേഹത്തിന് വേണ്ടി നമ്മളെന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നതെന്ന്

    'അന്ന് കൊടുത്ത പിന്തുണ അതേപോലെ തിരിച്ച് കിട്ടില്ല. അങ്ങനെ ചിന്തിക്കേണ്ട. എത്ര കോടി രൂപയുടെ വരുമാനമുള്ളവരാണ് ഇവരൊക്കെ. ഇവരുടെ ലെവലിലേക്കെത്തുമ്പോൾ ലൈഫ് സ്റ്റെെൽ തന്നെ മാറുകയല്ലേ. പണ്ട് നമ്മുടെ കൂടെ നിന്ന ഒരാളെന്ന നിലയ്ക്ക് ഇയാൾക്ക് വേണ്ടിയിട്ട് നമ്മളെന്തിനാണ്, അല്ലെങ്കിൽ എല്ലാ ബഹുമാനത്തോടെയും കൂടി ഇദ്ദേഹത്തിന് വേണ്ടി നമ്മളെന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നതെന്ന് ചോദിക്കാമല്ലോ'

    'അത് നമ്മൾ പ്രതീക്ഷിക്കുകയും ചെയ്യരുത്. പ്രത്യേകിച്ച് സിനിമാ ഫീൽ‍ഡ് അങ്ങനെയല്ല. സിനിമാ ഫീൽഡിൽ അത് കാണിക്കാനേ പറ്റില്ല, കാണിച്ചാൽ ചിലപ്പോൾ ഒരു കൊച്ചു സംഭവം കൊണ്ട് അവരുടേതായ നിലനിൽപ്പിനെ തന്നെ ബാധിക്കും. ഞാനങ്ങനെയാണ് കണ്ടത്. അതുകൊണ്ട് തന്നെ നമ്മുടെ മോശം സമയത്ത് ഇവരാരെങ്കിലും വന്നില്ല, എന്നെ സഹായിച്ചില്ല എന്നൊന്നും പരിഭവം പറഞ്ഞിട്ടില്ല'

    Also Read: ദുല്‍ഖറിന് ഇയാള്‍ വെല്ലുവിളിയാവുമോ? കിടിലനൊരു അംഗരക്ഷകനൊപ്പമുള്ള ദുല്‍ഖറിന്റെ വീഡിയോ കണ്ട് ആരാധകര്‍

    ഞാനിടിച്ച് കയറി ചെല്ലുമ്പോൾ അയാളിരുന്ന് കരയുകയാണ്

    'പണ്ട് ഞാൻ മദ്രാസിൽ ചെന്നിറങ്ങുമ്പോൾ കലാഭവൻ മണി എന്നെ കണ്ട് ഓടി. എനിക്ക് മുഖം തരാതിരിക്കാൻ വേണ്ടി. ഞാനന്ന് അഭിമുഖത്തിലൊക്കെ പറഞ്ഞിരുന്നതാ. അയാളുടെ മുറിയിൽ ഞാനിടിച്ച് കയറി ചെല്ലുമ്പോൾ അയാളിരുന്ന് കരയുകയാണ്. സാറിനെപ്പോലെ ഒരാളെ ഇങ്ങനെ ചെയ്യുമ്പോൾ പരസ്യമായിട്ട് അതിനെതിരെ ഒരു പ്രസ് മീറ്റ് നടത്താനോ സാറിന്റെ കൂടെ നിൽക്കാനോ എനിക്ക് പറ്റുന്നില്ല. സാറിന് സാമ്പത്തിക പ്രശ്നം ഉണ്ടെങ്കിൽ സാറിന് വേണ്ടി ഒരു കാസറ്റിറക്കാം എന്ന് പറഞ്ഞു'

    Also Read: ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ഭർത്താവിനോട് പറഞ്ഞു; അമ്മയായതിനെക്കുറിച്ച് സോനം കപൂർ

    'അയാളൊരു ശുദ്ധനായ മനുഷ്യനാണ്'

    'പിന്നേ, നിന്റെ കാസറ്റ് കൊണ്ട് വേണോ ഞാൻ ജീവിക്കാൻ ഞാനിവിടെ പാലാരിവട്ടത്ത് എന്തെങ്കിലും ജോലി ചെയ്യും, എന്ന് ഞാൻ തമാശയ്ക്ക് പറഞ്ഞു. അയാളൊരു ശുദ്ധനായ മനുഷ്യനാണ്. അയാൾ വിങ്ങിപ്പൊട്ടുകയാണ്. അന്ന് എനിക്ക് തമിഴ് പ്രൊഡ്യൂസർ ഉണ്ടായിരുന്നു. അവരെയൊക്കെ ഇവിടെ നിന്ന് വിളിച്ച് പറഞ്ഞ് വിലക്കുകയായിരുന്നു'

    'എന്ത് തെറ്റ് ചെയ്തിട്ടാണെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. ഈ പുള്ളികൾക്ക് പലർക്കും അറിയില്ല. ഇന്നവരോട് ചോദിച്ചാൽ അതങ്ങനെ ആയിരുന്നെന്ന് പറഞ്ഞങ്ങ് ഒഴിവാകും,' വിനയൻ പറഞ്ഞതിങ്ങനെ. പോപ്പർ സ്റ്റോപ് മലയാളത്തോടാണ് പ്രതികരണം.

    Read more about: prithviraj vinayan
    English summary
    pathonpatham noottandu director vinayan about prithviraj; says dont expect his support
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X