For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിന് ഇയാള്‍ വെല്ലുവിളിയാവുമോ? കിടിലനൊരു അംഗരക്ഷകനൊപ്പമുള്ള ദുല്‍ഖറിന്റെ വീഡിയോ കണ്ട് ആരാധകര്‍

  |

  മലയാള സിനിമയിലെ കുഞ്ഞിക്കയായി വാഴുന്ന ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. പത്ത് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്ത് വലിയൊരു ശ്രദ്ധാകേന്ദ്രമാവാന്‍ താരത്തിന് സാധിച്ചു. താരരാജാവായ പിതാവിന് ലഭിക്കുന്നത് പോലെയുള്ള സ്വീകരണമാണ് ദുല്‍ഖറിനും കിട്ടാറുള്ളത്.

  അതേ സമയം ദുല്‍ഖറിന്റെ പരിപാടികളില്‍ അംഗരക്ഷകനായിട്ടെത്തുന്ന ആളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സിനിമയുടെ പ്രൊമോഷനും മറ്റുമായി പൊതുവേദിയിലെത്തുമ്പോള്‍ താരങ്ങളെ സംരക്ഷിക്കാനായി ബ്ലാക്ക് ക്യാറ്റുകളുണ്ടാവും. ആരാധകരില്‍ നിന്നും ശല്യക്കാരില്‍ നിന്നും താരങ്ങളെ സംരക്ഷിക്കുകയാണ് ഇവരുടെ ഉത്തരവാദിത്തം.

  വിമാനത്താവളങ്ങളില്‍ എത്തുമ്പോഴും മറ്റ് പരിപാടികള്‍ക്ക് വരുമ്പോഴും ദുല്‍ഖറിന് സുരക്ഷവലയം തീര്‍ക്കുന്നത് സുമുഖനായൊരു ചെറുപ്പക്കാരനാണ്. ആറടി പൊക്കമുള്ള ഈ യുവാവ് ആരാണെന്ന ചോദ്യങ്ങള്‍ക്കൊപ്പം ഇയാള്‍ ദുല്‍ഖറിനൊരു ഭീഷണിയാവാനുള്ള സാധ്യതയും ചിലര്‍ ചൂണ്ടി കാണിച്ചിരുന്നു. 'ഇയാളെ ഇനിയും വളരാന്‍ അനുവദിച്ചൂട, ഡീക്യൂ, ഇവനെകൊണ്ട് പണിയാവുമോ?' എന്ന് തുടങ്ങിയിട്ടുള്ള കമന്റുകളാണ് പ്രചരിക്കുന്ന വീഡിയോയുടെ താഴെ വരുന്നത്.

  Also Read: ആ പ്രണയം ഞാനാണ് പൊളിച്ചത്; ബിഗ് ബോസിനുള്ളിലെ പ്രണയം ഒരു അഭിനയമായിരുന്നു, അതിനിയും പറയുമെന്ന് രജിത് കുമാര്‍

  ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ബോളിവുഡില്‍ ഒരുങ്ങുന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം റിലീസിനൊരുങ്ങുകയാണ്. സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബര്‍ 23 ന് റിലീസ് ചെയ്യും. ഇന്ത്യയിലൊന്നാകെ ദുൽഖർ തരംഗം സൃഷ്ടിക്കാൻ സാധ്യതയുള്ള ചിത്രമായിട്ടാണ് ഇത് അറിയപ്പെടുന്നത്.

  കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷന് വേണ്ടി ദുല്‍ഖര്‍ സണ്ണി ഡിയോളിനും സംവിധായകന്‍ ആർ ബാല്‍ക്കിയുടെയും കൂടെ എത്തിയിരുന്നു. ആദ്യം സണ്ണി ഡിയോളാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചുറ്റും ആരാധകരും മാധ്യമപ്രവര്‍ത്തകരുമുണ്ട്.ആരാധകരുടെ അടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടാണ് താരങ്ങൾ മടങ്ങിയതും.

  Also Read: ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ച് ദുബായിലേക്ക്; 29 വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കി ആശ ശരത്തും ഭര്‍ത്താവും

  ഇവര്‍ക്കിടയിലേക്ക് ദുല്‍ഖറെത്തി. ഒപ്പം ബോഡി ഗാര്‍ഡുമുണ്ട്. നടനെ മറ്റുള്ളവരില്‍ നിന്നും രക്ഷപ്പെടുത്തി മുന്നോട്ട് കൊണ്ട് വരികയാണ് അദ്ദേഹം ചെയ്യുന്നത്. ഫോട്ടോ എടുക്കാന്‍ വരുന്ന ആരാധകര്‍ ശല്യം ചെയ്യാതെ ഇരിക്കാനൊക്കെ ഇദ്ദേഹം ശ്രമിക്കുന്നതും കാണാം. എന്തായാലു ദുല്‍ഖറിനൊപ്പം ഈ ബോര്‍ഡി ഗാര്‍ഡിനും വലിയ ആരാധകരാണ് സോഷ്യല്‍ മീഡിയയിലുള്ളതെന്ന് കമന്റുകളില്‍ നിന്നും വ്യക്തമാവുന്നു.

  Also Read: അര്‍ഹതപ്പെട്ടതോ അല്ലതെയോ കിട്ടിയ പത്ത് പതിനാല് അവാര്‍ഡിനെക്കാളും വിലയുണ്ട്; സന്തോഷം പങ്കുവെച്ച് നടി അശ്വതി

  സോഷ്യല്‍ മീഡിയ പേജുകളില്‍ 'ദ് 192 സെ.മീ' എന്ന പേരില്‍ അറിയപ്പെടുന്ന ദേവദത്ത് എന്ന ചെറുപ്പക്കാരനാണ് ദുല്‍ഖറിന് സംരക്ഷണമൊരുക്കുന്ന വ്യക്തി. 2019 ല്‍ നടന്ന മിസ്റ്റര്‍ എറണാകുളം മത്സരത്തില്‍ 'ഫിസീക് മോഡല്‍' ടൈറ്റില്‍ വിന്നറാണ് ദേവദത്ത്. മിസ്റ്റര്‍ എറണാകുളം മത്സരത്തിലും താരം വിജയിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ഒരാളായ ദേവദത്ത് സുരക്ഷ ചുമതലയിലാണുള്ളത്.

  നല്ല ഉയരമുള്ള ദേവദത്ത് മുടി നീട്ടി വളര്‍ത്തി വേറിട്ട ലുക്കിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. വേണമെങ്കില്‍ സിനിമയിലേക്കൊരു ചുവടുവെക്കാമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

  വീഡിയോ കാണാം

  English summary
  Social Media Reaction About Actor Dulquer Salmaan Bodyguard
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X