For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മമ്മൂക്കയുടെ മൂഡ് മനസ്സിലാക്കിയേ അടുത്ത് പോകാവൂ'; അനുഭവം പറഞ്ഞ് ടിനി ടോം

  |

  നടൻ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി തുടക്ക കാലത്ത് അഭിനയിച്ച നടനാണ് ടിനി ടോം മമ്മൂട്ടി ഇരട്ട വേഷങ്ങളിലെത്തിയ അണ്ണൻ തമ്പി, പാലേരി മാണിക്യം തുടങ്ങിയ സിനിമകളിൽ ടിനി ടോമായിരുന്നു മമ്മൂട്ടിയുടെ ഡ്യൂപ്പ്. പിന്നീട് മമ്മൂട്ടി തന്നെയാണ് കരിയറിൽ ടിനി ടോമിന് അവസരങ്ങൾ തുറന്ന് നൽകുന്നത്.

  ഇന്ത്യൻ റുപ്പീ എന്ന സിനിമയിലുൾപ്പെടെ ടിനിക്ക് പ്രധാന കഥാപാത്രമായെത്താൻ അവസരം നൽകിയത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയോട് നല്ല സൗഹൃദമുള്ളയാളാണ് ടിനി. നടനോടൊപ്പമുള്ള ചിത്രങ്ങൾ ടിനി ടോം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

  ഇപ്പോഴിതാ താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ടിനി ടോം. മമ്മൂട്ടിയുടെ അടുത്ത് ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ മൂഡ് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ടിനി ടോം പറയുന്നു. ചെന്ന് സംസാരിക്കുന്നതിന് ഒരു രീതിയുണ്ടെന്നും ഇടിച്ച് കയറി ചെന്നാൽ മമ്മൂട്ടി ശ്രദ്ധിക്കില്ലെന്നും ടിനി ടോം വ്യക്തമാക്കി

  'നമ്മൾ ശല്യം ആവാതിരിക്കുക. കാലാവസ്ഥ അനുസരിച്ച് പെരുമാറുക. റെഡ് അലെർട്ട്, യെല്ലോ അലെർട്ട് ഒക്കെയുണ്ടല്ലോ. മമ്മൂട്ടിയുടെ അടുത്ത് പോവുമ്പോൾ അലെർട്ടുകൾ നോക്കണം. എന്താണ് പുള്ളിയുടെ മൂഡ് എന്ന് മനസ്സിലാക്കണം. അതുകൊണ്ട് വർഷങ്ങളായി ആ ബന്ധം കീപ്പ് ചെയ്യുന്നുണ്ട്. ഞാൻ ഒരിക്കലും അങ്ങോട്ട് ശല്യം ആവാറില്ല. പക്ഷെ ആവശ്യങ്ങൾ എല്ലാം നടത്തി തരാറുമുണ്ട്. മിസ് കോൾ അടിച്ചിട്ടുണ്ടെങ്കിൽ പുള്ളി തിരിച്ചു വിളിച്ച് എന്താണെന്ന് ചോദിക്കും'

  Also Read: ‌ട്രോളിയതിൽ തെറ്റില്ല, മലയാളത്തിൽ നിന്ന് നല്ല സിനിമകൾ വന്നില്ല; അനുപമ പരമേശ്വരൻ പറയുന്നു

  'അത്യാവശ്യം എന്റെ സിനിമ ഇറങ്ങുമ്പോൾ അനു​ഗ്രഹിക്കണം എന്ന് പറഞ്ഞ് വിളിക്കാറുണ്ട്. മമ്മൂക്കയുടെ നല്ലൊരു ഫോട്ടോ കണ്ടാൽ നല്ലത് പറയും. അദ്ദേഹത്ത നല്ല സിനിമകൾ വരുമ്പോൾ പറയും. നല്ലത് വരുമ്പോൾ മാത്രം. ഞാൻ തള്ളാറില്ല. ഇന്റേണൽ കറന്റ് നമ്മൾ തമ്മിൽ ഉണ്ട്. എവിടെ കണ്ടാലും എങ്ങനെ വിഷ് ചെയ്യണം എന്നറിയാം. വെറുതെ ഓടിച്ചെന്നിട്ട് കൈയൊക്കെ കൊടുത്താൽ കൈ തരില്ല'

  Also Read: കൂളിംഗ് ഗ്ലാസ് കിട്ടാത്തതിന്റെ പേരില്‍ പിണങ്ങി; ചൂടനെങ്കിലും സുരേഷ് ഗോപി പഞ്ചപാവം - ഷാജി കൈലാസ്

  'മനോരമ ന്യൂസ് മേക്കർ അവാർഡിന് ചെന്നപ്പോൾ മമ്മൂക്ക ഇങ്ങനെ പോവുകയാണ്. ഞാൻ അങ്ങോട്ട് ചെല്ലണോ വേണ്ടയോ എന്ന സംശയത്തിലാണ്. ഇടിച്ച് പൊളിച്ച് ചെന്നാൽ ചിലപ്പോൾ മൈൻഡ് ചെയ്യാണ്ട് പോവും. അത് കഴിഞ്ഞ് എന്റെയടുത്ത് വന്ന് പറഞ്ഞു താനെന്താടോ അവിടെക്കിടന്ന് പരുങ്ങുന്നുണ്ടായിരുന്നല്ലോ എന്ന്'

  Also Read: കോസ്റ്റ്യൂം ‍ഡിസൈനർ സ്‌റ്റെഫി സേവ്യർ സംവിധായികയാവുന്നു, ഷറഫുദ്ധീനും രജിഷയും പ്രധാന വേഷങ്ങളിൽ!

  സ്ഥിരം മമ്മൂട്ടിയുടെ ഡ്യൂപ് ആയപ്പോൾ തന്റെ ആശങ്ക മമ്മൂട്ടിയോട് പറഞ്ഞെന്നും അപ്പോൾ തന്നെ അദ്ദേഹം രഞ്ജിത്തിനെ വിളിച്ച് തനിക്ക് സിനിമയിൽ വേഷം നൽകിയെന്നും ടിനി ടോം അടുത്തിടെ പറഞ്ഞിരുന്നു. 'ഇത് തന്നെയാവുമോ എന്റെ പണിയെന്ന് ഞാൻ ഭയന്നു, അവസാനം മമ്മൂക്കയോട് പറഞ്ഞു. ശരീരം മാത്രമല്ല മുഖം കൂടി ഒന്ന് കാണിക്കണം എന്ന്. അതാണ് അദ്ദേഹത്തിന്റെ സ്നേഹം എന്ന് പറയുന്നത്. രഞ്ജിയേട്ടനെ വിളിച്ചിട്ട് അടുത്ത പടത്തിൽ വേഷം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു'

  വെറുതെ പറഞ്ഞതല്ല, ആ പറയൽ സ്ട്രോങ് ആയ പറച്ചിലായിരുന്നു. അതാണ് സിനിമയിൽ തനിക്ക് ചെറിയ സ്ഥാനം ലഭിക്കാനുള്ള കാരണമെന്നായിരുന്നു ടിനി ടോം പറഞ്ഞത്.

  Read more about: mammootty tini tom
  English summary
  tini tom about mammootty; says its better to understand his mood before aproaching
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X