»   » രാജീവുമായി പ്രണയത്തിലോ? ഭാമ പറയുന്നു

രാജീവുമായി പ്രണയത്തിലോ? ഭാമ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

'നിവേദ്യ'ത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാമ ഇന്ന് കന്നഡയിലും തിരക്കേറിയ നായികയാണ്. മൈനയുടെ റീമേക്കായ ഷൈലു എന്ന ചിത്രം ചെയ്തതോടെയാണ് കന്നഡയില്‍ ഭാമയുടെ ടൈം തെളിഞ്ഞത്. മലയാളത്തില്‍ നിന്ന് താന്‍ മനപൂര്‍വ്വം മാറിനിന്നിട്ടില്ലെന്ന് നടി പറയുന്നു. കന്നഡയോടൊപ്പം മലയാളത്തിലും സജീവമാകാനാണ് നടിയുടെ തീരുമാനം.

അന്യഭാഷകളിലും അഭിനയിച്ചു തുടങ്ങിയതോടെ ഭാമയെ ചുറ്റിപറ്റി പല ഗോസിപ്പുകളും പരന്നിരുന്നു. തെലുങ്ക് നടന്‍ രാജീവുമായി പ്രണയത്തിലാണെന്നായിരുന്നു അതിലൊന്ന്. എന്നാല്‍ ഇത് തെറ്റാണെന്ന് ഭാമ അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതിലപ്പുറം മറ്റൊരു ബന്ധവും ഇല്ല. മൂന്ന് നാല് വര്‍ഷത്തിന് ശേഷമേ താന്‍ വിവാഹത്തെ പറ്റി ചിന്തിക്കുന്നുള്ളൂവെന്നും നടി പറയുന്നു.

ഷാഫിയുടെ 101 വെഡ്ഡിങ്ങിന്റെ ഷൂട്ടിങ് തിരക്കിലാണ് ഭാമയിപ്പോള്‍. റുഖിയാ എന്ന മുസ്ലീം പെണ്‍കുട്ടിയായാണ് നടി ഈ ചിത്രത്തില്‍ വേഷമിടുന്നത്. ആദ്യമായി ഒരു മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ഭാമ പറയുന്നു. നിവിന്‍ പോളിയ്‌ക്കൊപ്പം നേരം, കന്നഡയിലെ രണ്ടു ചിത്രങ്ങള്‍ എന്നിവയാണ് ഭാമയുടെ പുതിയ പ്രൊജക്ടുകള്‍.

English summary
The actress has been a part of only one Telugu film so far, but has generated enough rumours to change the clean off screen image that she has maintained till date.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam