»   » ഭാമയുടെ മനം കവര്‍ന്നവനാര്?

ഭാമയുടെ മനം കവര്‍ന്നവനാര്?

Posted By:
Subscribe to Filmibeat Malayalam
Bhama
പ്രണയദിനാഘോഷങ്ങളുടെ ലഹരി വിട്ടും മാറുംമുമ്പെ മലയാള സിനിമയിലെ ഒരു പ്രണയവിശേഷം കൂടി പുറത്ത്. നിവേദ്യത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടിയ നടി ഭാമ പ്രണയകുരുക്കില്‍ വീണുവെന്നൊരു ശ്രുതിയാണ് സിനിമാരംഗത്ത് പരക്കുന്നത്.

സംഗീത സംവിധായകന്‍ കോതിയുടെ മകനും തെലുങ്ക് നടനുമായ രാജീവിനാണ് ഭാമയുടെ മനസ്സിലിടം കണ്ടെത്താന്‍ ഭാഗ്യം സിദ്ധിച്ചതത്രേ. ഇരുവരെയും പലതവണ ഒരുമിച്ച് കാണുകയും ചെയ്തതോടെ പരദൂഷണക്കാര്‍ക്ക് കോളടിച്ചിരിയ്ക്കുകയാണ്.

ഒരു തെലുങ്ക് ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഭാമയെ ചുറ്റിപ്പറ്റിയുള്ള പ്രണയവിശേഷങ്ങളാണ് സാന്റല്‍വുഡില്‍ നിറയുന്നത്. രാജീവുമായുള്ള ഭാമയുടെ പ്രണയത്തിന് കുടുംബത്തിന്റെ സമ്മതം ഉണ്ടെന്നും പറയപ്പെടുന്നു. അടുത്തിടെ ഭാമയെയും രാജീവിനെയും ഹൈദരാബാദിലെ ഒരു ഷോപ്പിംഗ് മാളില്‍ കണ്ടിരുന്നു. ഇവരോടൊപ്പം ഭാമയുടെ അമ്മയും കൂടെയുണ്ടായിരുന്നുത്രേ. ഇതില്‍പ്പരം തെളിവ് വേറെ വേണമോയെന്നാണ് പാപ്പരാസികളുടെ ചോദ്യം.

മിണ്ടാപ്പൂച്ചയായി ഇത്രയും കാലമിരുന്ന ഭാമയിപ്പോള്‍ കലമുടച്ചുവെന്നാണ് ദോഷൈദൃക്കുകളുടെ കണ്ടെത്തല്‍.തനി നാടന്‍ പെണ്‍കുട്ടിയില്‍ നിന്ന് പെട്ടെന്നൊരു ഫാഷന്‍ ഗേളിലേക്കുള്ള ഭാമയുടെ ചുവടു മാറ്റത്തിന് പിന്നിലും രാജീവാണെന്നാണ് പറയപ്പെടുന്നത്. ഭാമയിലുണ്ടായ ഈ അടിമുടി മാറ്റം പല സിനിമാക്കാരെയും അമ്പരിപ്പിച്ചിരുന്നു.

എന്നാലിക്കഥകളൊന്നും തന്നെ ബാധിയ്ക്കുന്ന കാര്യമല്ലെന്ന മട്ടിലാണ് ഭാമ. താരങ്ങളാവുമ്പോള്‍ കൂടെ അഭിനയിക്കുന്നവരുമായി ചേര്‍ത്ത് കഥകള്‍ ഒരുപാട് വരും. തന്റെ കാര്യത്തില്‍ ഇത് ആദ്യത്തേതാണെന്നാണ് ഭാമ പറയുന്നത്.

ഇത്രയും കാലം ഗോസിപ്പുകള്‍ എന്നെ പിടികൂടിയിരുന്നില്ല. ഇപ്പോഴതും നടന്നിരിയ്ക്കുന്നു. ഒന്നിച്ചഭിനയിക്കാന്‍ ആഗ്രഹമുള്ള ഒരുപാടുപേര്‍ സിനിമയിലുണ്ട്. ഇനിയിപ്പോള്‍ എന്റെ പേരിനൊപ്പം വേറെ ആരെയെങ്കിലും ചേര്‍ത്താവും കഥകള്‍ മെനയുക-ഭാമ പറയുന്നു.

ഇനിയും എന്റെ പേരിനൊപ്പം മറ്റാരുടെയെങ്കിലും പേര് ചേര്‍ത്ത് ഗോസിപ്പ് വന്നുകൂടായ്കയില്ല- ഭാമ പറയുന്നു. തമിഴ് ചിത്രമായ സെര്‍വകൊടി, തെലുങ്ക് ചിത്രം അപ്പയ്യ എന്നിവയാണ് ഭാമയുടേതായി ഉടന്‍ റിലീസാകാനുള്ള ചിത്രങ്ങള്‍. കൊച്ചിയില്‍ ഷൂട്ടിങ് നടക്കുന്ന സജി സുരേന്ദ്രന്റെ ഹസ്ബന്റ്‌സ് ഇന്‍ ഗോവയുടെ സെറ്റിലേക്കാണ് ഭാമ ഇനി പോവുക.

English summary
Looks like Cupid has been real busy this Valentine's Day. Gossip mills are working overtime with rumours of Malayalam film actress Bhama dating her Telugu film co-star Rajeev.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X