»   » ഭാമ തിരക്കിലാണ്

ഭാമ തിരക്കിലാണ്

Posted By:
Subscribe to Filmibeat Malayalam
Bhama
തനിനാട്ടിന്‍പുറത്തുകാരിയായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കുടിയേറിയ ഭാമ തിരക്കിലാണ്. കൈനിറയെ ചിത്രങ്ങളുണ്ട് ഭാമയ്ക്ക്. ഏറ്റെടുത്ത റോളുകളെല്ലാം മികച്ചതാക്കി മാറ്റാനുള്ള ഭാമയുടെ കഴിവ് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.

ഇപ്പോള്‍ തമിഴിലും, തെലുങ്കിലും കന്നഡത്തിലുമെല്ലാം ഭാമയുടെ സാന്നിധ്യമുണ്ട്. തെലുങ്കില്‍ ദിനേശ്ബാബുവിന്റെ ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തി ഭാമ ഇനി ജോഷിയുടെ സെവന്‍സിന്റെ രണ്ടാഷെഡ്യൂളിലാണ് ജോയിന്‍ ചെയ്യുക.

ദീപ എന്ന മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ഭാമ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്തന്. സെവന്‍സിന്‍ ഭാമയുടെ നായകന്‍ ചാക്കോച്ചനാണ്. സകുടുംബം ശ്യാമളയ്ക്ക് ശേഷം ഇവര്‍ ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് സെവന്‍സ്. ജയസൂര്യയുടെ നായികയായി അഭിനയിച്ച ജനപ്രിയന്‍ എന്ന ചിത്രത്തിന് ഇപ്പോഴും കാണികളുണ്ട്.

മികച്ച അഭിപ്രായമാണ് ഭാമയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിയ്ക്കുന്നത്. ലോഹിതദാസ് കണ്ടെടുത്ത ഈ പ്രതിഭ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഭാമയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. നല്ല അഭിനേത്രിയായ ഭാമ നല്ലൊരു ഗായികകൂടിയാണ്.

English summary
Actress Bhama is busy with new movies. Now she is acting in a Telugu movies and Joshi's Sevens

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam