For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നാ​​ഗചൈതന്യ രഹസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നു'; താരത്തെ വിടാതെ പാപ്പരാസികൾ

  |

  തെന്നിന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വേർപിരിയൽ. 2017 ൽ വിവാഹം കഴിച്ച ഇവരുവരും 2021 നവംബറോടെ വേർപിരിയുകയായിരുന്നു. യെ മ ചെസവ എന്ന സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട സമാന്തയും നാ​ഗചൈതന്യയും അടുത്ത സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.

  വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി. നാ​ഗചൈനത്യയുടെ മൂന്നോളം സിനിമകൾ ഇതിന് ശേഷം റിലീസ് ചെയ്തു. ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമയിലൂടെ ബോളിവുഡിലും നടൻ സാന്നിധ്യമറിയിച്ചു.

  മറുവശത്ത് സമാന്തയായവട്ടെ തുടരെ ഹിറ്റുകളുമായി കരിയറിൽ മുന്നേറുകയാണ്. ഉടൻ തന്നെ ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് നടി. വിവാഹ മോചനത്തിന് ശേഷം താരങ്ങളെ പറ്റി നിരന്തരം ​ഗോസിപ്പ് വന്നിരുന്നു. ഇതിലൊന്നാണ് ശോഭിത ധുലിപാലയുമായി നാ​ഗചൈതന്യ പ്രണയത്തിലാണെന്നത്.

  ഇരു താരങ്ങളും ഇതേപറ്റി പ്രതികരിച്ചിട്ടില്ലെങ്കിലും ഇതിന്റെ ചില സൂചനകൾ പുറത്തു വന്നിരുന്നു. ഇത് വെറും ​ഗോസിപ്പ് ആണെന്ന് പറഞ്ഞ് രണ്ട് പേരും വാർത്തകൾക്കെതിരെ രം​ഗത്ത് വന്നിട്ടില്ല.

  Also Read: 'രണ്ട് ക്വീൻസ് ഒറ്റ ഫ്രെയിമിൽ', മൈഥിലിയെ ചേർത്ത് പിടിച്ച് മഞ്ജു വാര്യർ, നിറവയറിൽ പ്രമോഷനെത്തി മൈഥിലി!

  ഇത്തരമൊരു ​ഗോസിപ്പ് പ്രചരിച്ചതിന് പിന്നാലെ ശോഭിതയും നാ​ഗചൈതന്യക്കും പിന്നാലെയാണ് പാപ്പരാസികൾ. എന്നാൽ താരങ്ങളെ ഒരുമിച്ച് കാണാറുമില്ല. സ്വകാര്യ ജീവിതം വലിയ തോതിൽ വാർത്തകളിൽ ഇടം പിടിക്കുന്നതിന് അതൃപ്തിയുണ്ടെന്ന് നാ​ഗചൈതന്യയും നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ​ഗോസിപ്പ് വരുന്ന കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് സൂചന. നിരന്തരം തന്റെ വിവാഹ മോചന വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് തന്നെ ബോറടിപ്പിക്കുന്നെന്ന് നാഗചൈതന്യയും അടുത്തിടെ പറഞ്ഞിരുന്നു.

  Also Read: കാര്‍ത്തിക് ആര്യനും അനന്യ പാണ്ഡെയെ ബ്രേക്കപ്പ് ആയോ? മകളുടെ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് താരമാതാവ്

  എന്നാൽ ​ഗോസിപ്പുകൾ അവസാനിച്ചില്ല. ശോഭിതയുടെ ഫോട്ടോയ്ക്ക് നാ​ഗചൈതന്യ ലൈക്ക് ചെയ്തതാണ് ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്. പൊന്നിയൻ സെൽവൻ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ഫോട്ടോകളാണ് ശോഭിത പങ്കുവെച്ചത്. വനാതി എന്ന കഥാപാത്രത്തെയാണ് ശോഭിത ധുലിപാല സിനിമയിൽ അവതരിപ്പിക്കുന്നത്. അതേസമയം നാ​ഗചൈതന്യ-ശോഭിത ​ഗോസിപ്പുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാ​ഗം രം​ഗത്ത് വരുന്നുണ്ട്. ഒരേ രം​ഗത്ത് പ്രവർത്തിക്കുന്നവർ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്യുന്നതിനെ പോലും എന്തിനാണ് വളച്ചൊടിക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.

  Also Read: 'ലഹരി ഉപയോ​ഗിക്കുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്, എനിക്കാ വൈബ് വേണ്ട'; നിഖില വിമൽ

  അതേസമയം സമാന്തയെ സംബന്ധിച്ചും നിരവധി അഭ്യൂഹങ്ങളാണ് സിനിമാ ലോകത്ത് ഇപ്പോൾ പ്രചരിക്കുന്നത്. നടിക്ക് ​ഗുരുതര ചർമ്മ രോ​ഗം ആണെന്നും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ സമാന്തയ്ക്ക് ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നും പ്രചരിക്കുന്നത് ​ഗോസിപ്പ് മാത്രമാണെന്നുമാണ് നടിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.

  തെലുങ്കിൽ ഒരു പിടി ചിത്രങ്ങളാണ് സമാന്തയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്. ശാകുന്തളം, ഖുശി, യശോദ എന്നിവയാണ് നടിയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ. ബോളിവുഡ് അരങ്ങേറ്റത്തിന് പുറമെ. അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇംഗ്ലീഷ് സിനിമയിലും നടി അഭിനയിക്കുന്നുണ്ട്.

  Read more about: naga chaitanya
  English summary
  naga chaitanya likes shobhita dhulipala's photos in instagram; social media says leave them alone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X