»   » രമ്യ നമ്പീശന്റെ പ്രതിഫലം കേട്ട് കമല്‍ ഞെട്ടി

രമ്യ നമ്പീശന്റെ പ്രതിഫലം കേട്ട് കമല്‍ ഞെട്ടി

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ കഥ വെള്ളിത്തിരയിലെത്തിക്കുന്ന കമല്‍ ചിത്രം സെല്ലുലോയ്ഡില്‍ പൃഥിയുടെ നായികയായി സംവൃത സുനില്‍ എത്തുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ പിന്നീട് മംമ്തയാണ് ഈ റോള്‍ അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിച്ചു. വിവാഹത്തിരക്കു മൂലം സംവൃത ചിത്രത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ പകരം രമ്യ നമ്പീശനെ കൊണ്ടുവരാമെന്നായിരുന്നു കമലിന്റെ കണക്കുകൂട്ടല്‍. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും തിരക്കുള്ള നായികയായ രമ്യയെ സമീപിച്ചപ്പോള്‍ തനിക്ക് 12 ലക്ഷം രൂപ പ്രതിഫലം വേണമെന്നായിരുന്നു ആവശ്യം.

സെല്ലുലോയ്ഡില്‍ രമ്യ അവതരിപ്പിക്കുന്നത് നായിക കഥാപാത്രത്തെ അല്ലെന്നും രണ്ടാം നായികയാണെന്നും കമല്‍ വിശദീകരിച്ചു. ഈ വേഷത്തിന് രമ്യ ആവശ്യപ്പെട്ടയത്രയും പ്രതിഫലം നല്‍കാനാവില്ലെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയായ കമല്‍ വ്യക്തമാക്കി. എന്നാല്‍ എന്തും വന്നാലും പ്രതിഫലം കുറയ്ക്കില്ലെന്നായിരുന്നു നടിയുടെ നിലപാട്. ഇതോടെ കമല്‍ മറ്റൊരു നായികയെ തേടിപ്പോവുകയും മംമ്തയെ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യുകയുമായിരുന്നു.

ചിത്രത്തില്‍ ജെസി ഡാനിയലായാണ് പൃഥ്വി വേഷമിടുന്നത്. ഡാനിയലിന്റെ ഭാര്യയായ ജാനറ്റിനെയാണ് മംമ്ത അവതരിപ്പിക്കുന്നത്. ഡാനിയല്‍ ചരിത്രത്തിലും ജീവിതത്തിലും തിരസ്‌ക്കരിക്കപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കുന്ന സെല്ലുലോയിഡ് ചേലങ്ങാടു ഗോപാലകൃഷ്ണനെന്ന ജീവചരിത്രകാരനിലൂടെയാണ് കഥ പറയുന്നത്. ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സെല്ലുലോയിഡ് ഒരുക്കുന്നത്. 1925-30 കാലഘട്ടമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

English summary
Remya Nambeesan demands 12 lakh for acting in Kamal's new movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam