»   » സംവൃതയെ ചതിച്ചതാര്?

സംവൃതയെ ചതിച്ചതാര്?

Posted By:
Subscribe to Filmibeat Malayalam

സിനിമയിലെത്തി തിരക്കുള്ള നായികയായി മാറിയെങ്കിലും വിവാദങ്ങളിലൊന്നും ചെന്നുചാടാത്ത നടിയാണ് സംവൃത. നായിക വേഷം തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കാതെ നല്ല സിനിമകളുടെ ഭാഗമാവാന്‍ ആഗ്രഹിച്ച ഈ നടി വിവാഹിതയാവുകയാണ്. വിവാഹത്തിന് ശേഷം അഭിനയിക്കുകയില്ലെന്നൊന്നും സംവൃത പറഞ്ഞിട്ടില്ല. എങ്കിലും വിവാഹത്തിന് ശേഷം കാലിഫോര്‍ണിയയിലേയ്ക്ക് പറക്കാനൊരുങ്ങുന്ന സംവൃതയുടെ അഭിനയ ജീവിതത്തില്‍ ഒരിടവേളയുണ്ടാകും. അങ്ങനെയെങ്കില്‍ വിവാഹത്തിന് മുന്‍പ് എന്നും പ്രേക്ഷകര്‍ ഓര്‍മിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെ സമ്മാനിക്കണമെന്ന് സംവൃതയും തീരുമാനിച്ചു.

അത്തരമൊരു കഥാപാത്രത്തെ കമല്‍ സംവൃതയ്ക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. ജെസി ഡാനിയലിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രത്തില്‍ ഡാനിയലായി പൃഥ്വിരാജിനേയും ഭാര്യയായി സംവൃതയേയുമാണ് കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ പൃഥ്വിയുടെ തിരക്ക് മൂലം സിനിമ നീണ്ടു പോയി. വിവാഹത്തിന് മുന്‍പ് സംവൃത ചെയ്യാനാഗ്രഹിച്ച കമല്‍ചിത്രം കൈവിട്ടു പോയി. സംവൃതയ്ക്ക പകരം മംമ്തയാണ് ചിത്രത്തില്‍ ഡാനിയലിന്റെ ഭാര്യാകഥാപാത്രത്തെ അവതരിപ്പിക്കുക.

തനിക്കാണ് ആ വേഷം കൂടുതല്‍ ഇണങ്ങുകയെന്ന് കണ്ട് സംവിധായകന്‍ തന്നെ ആ ചിത്രത്തിലുള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് മംമ്ത പറയുന്നത്. എന്നാല്‍ സംവൃതയ്ക്ക് ചതി പറ്റിയെന്നാണ് മോളിവുഡിലെ സംസാരം. ആശിച്ച വേഷം സംവൃതയ്ക്ക് നഷ്ടപ്പെടുത്തിയത് ആരാണെന്ന് കണ്ടുപിടിക്കുന്ന  തിരക്കിലാണേ്രത പാപ്പരാസികള്‍.

English summary
It was then reported that Samvrutha Sunil will be playing the role of Janet, the wife of J C Daniel, which will be her last film before her marriage.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam