»   » ഞെട്ടിയ്ക്കോളൂ....സംവൃത വിവാഹിതയായി!!

ഞെട്ടിയ്ക്കോളൂ....സംവൃത വിവാഹിതയായി!!

Posted By:
Subscribe to Filmibeat Malayalam
Samvrutha Sunil
ഞെട്ടേണ്ട എന്ന് പറഞ്ഞിട്ടു കാര്യമില്ല...കേട്ടാല്‍ ആരുമൊന്ന് ഞെട്ടുന്ന സംഭവം തന്നെയാണ് നടന്നിരിയ്ക്കുന്നത്. ആരോരുമറിയാതെ മലയാളത്തിന്റെ പ്രിയതാരം സംവൃത സുനില്‍ വിവാഹിതയായി. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ആണ് സംവൃതയുടെ കഴുത്തില്‍ മിന്നുകെട്ടിയത്.

ആരെയുമറിയ്ക്കാതെ ജനുവരി 19ന് കോഴിക്കോട്ടെ ആര്യസമാജത്തില്‍ വച്ചായിരുന്നു വിവാഹം. അന്നു തന്നെ വൈകിട്ട് കോഴിക്കോട്ടെ ജനസേവന കേന്ദ്രത്തിലെത്തി ഇവര്‍ വിവാഹരജിസ്‌ട്രേഷനും നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫീസ് സമയം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും ജനസേവന കേന്ദ്രത്തിലെത്തിയത്. അതുകൊണ്ടുതന്നെ വിവാഹക്കാര്യം പുറംലോകമറിഞ്ഞില്ല.

ഇപ്പോള്‍ അഖിലേഷിനൊപ്പം യുഎസിലേക്ക് പോകുന്നതിന് മുന്നോടിയായി പാസ്‌പോര്‍ട്ടും വിസയുമൊക്കെ സംഘടിപ്പിയ്ക്കുന്നതിന്റെ തിരക്കിലാണ് നടി.

ഏറെ രഹസ്യമായി വിവാഹം കഴിഞ്ഞുവെന്ന കാര്യം സംവൃതയുടെ ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്. വിവാഹക്കാര്യം രഹസ്യമാക്കിവെയ്ക്കാന്‍ നടി ഏറെ ശ്രദ്ധിച്ചിരുന്നുവെന്നാണ് അണിയറ സംസാരം. ജനുവരി 19ന് ശേഷം നല്‍കിയ അഭിമുഖത്തില്‍പ്പോലും വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെന്നായിരുന്നു സംവൃത പറഞ്ഞിരുന്നത്. രണ്ടാഴ്ച മുമ്പ് മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ വാരാന്ത്യപതിപ്പില്‍ സംവൃത തന്റെ വിവാഹസ്വപ്‌നങ്ങളെക്കുറിച്ചെല്ലാം വര്‍ണിച്ചിരുന്നു. ഇതെല്ലാം വായിച്ചുരസിച്ചവര്‍ തനി മണ്ടന്മാരായിരിക്കുകയാണ്.

ഭര്‍ത്താവിനൊപ്പം യുഎസിലേക്ക് പോകുന്നതിന് മുമ്പ് കരാറൊപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് സംവൃത. മാര്‍ച്ച് 23ന് തിയറ്ററുകളിലെത്തുന്ന കിങ് ആന്റ് കമ്മീഷണറാണ് നടിയുടെ പുതിയ മലയാള ചിത്രം.

English summary
Secret Marriage For Actress Samvrutha Sunil
Please Wait while comments are loading...

Malayalam Photos

Go to : More Photos