സംവൃത പൃഥ്വിയുടെ പാത പിന്തുടര്‍ന്നതെന്തിന്?

സംവൃതയും പൃഥ്വിയുടെ പാത സ്വീകരിച്ചതെന്തിനാണെന്നാണ് നെറ്റിസണ്‍സിന്റെ ചോദ്യം. ഇരുവരുടേയും ചിത്രം ഉള്‍പ്പെടുത്തി ഒട്ടേറെ കോമഡി പോസ്റ്ററുകളും വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്.
'സമുവിന്റെ മംഗലം കഴിഞ്ഞു' എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ സംവൃതയുടെ വിവാഹവാര്‍ത്തയറിഞ്ഞ പൃഥ്വി നിരാശനായിരിക്കുന്നു. തന്നെ എങ്കിലും വിവാഹത്തിന് ക്ഷണിക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്ന പൃഥ്വിയോട് മലയാളികള്‍ക്ക് ഫേസ് ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലാന്ന് അനന്യ പറഞ്ഞതിനാലാണ് ആരേയും അറിയിക്കാതെ കല്യാണം നടത്തിയതെന്ന് സംവൃത മറുപടി പറയുന്നു. ഇത്തരത്തില്‍ സംവൃതയേയും പൃഥ്വിയേയും കളിയാക്കുന്ന ഒരുപാട് പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
പൃഥ്വിയേ പോലെ തന്നെ സംവൃതയും തന്റെ യഥാര്‍ത്ഥ വിവാഹതീയതി വെളിപ്പെടുത്തിയില്ല. അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ പോലും നവംബര്‍ ഒന്നിനാണ് തന്റെ വിവാഹമെന്ന് നടി ആവര്‍ത്തിച്ചിരുന്നു.


Click it and Unblock the Notifications











