»   »  ഏറ്റുപോയതെല്ലാം തീര്‍ക്കുന്ന തിരക്കില്‍ സംവൃത

ഏറ്റുപോയതെല്ലാം തീര്‍ക്കുന്ന തിരക്കില്‍ സംവൃത

Posted By:
Subscribe to Filmibeat Malayalam

ഏറ്റുപോയതെല്ലാം തീര്‍ക്കുന്ന തിരക്കിലാണ് മലയാളത്തിന്റെ രസികത്തി സംവൃത സുനില്‍. നവംബര്‍ ഒന്നിന് വിവാഹമണ്ഡപത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴേക്കും ചെയ്തു തീര്‍ക്കാന്‍ ഒരുപാടുണ്ട് ഈ സുന്ദരിയ്ക്ക്. 2004ല്‍ ലാല്‍ജോസ് ദിലീപ് ചിത്രമാ രസികനില്‍ നായികയായി അരങ്ങേറിയെങ്കിലും സംവൃതയുടെ രാശി ശരിയ്ക്കും തെളിഞ്ഞത് കഴിഞ്ഞവര്‍ഷമാണ്. തുടര്‍ച്ചയായ ഹിറ്റുകള്‍ സമ്മാനിച്ച് മലയാളത്തിലെ ഒന്നാം നമ്പര്‍ താരമായി സംവൃത മാറിക്കഴിഞ്ഞു.

നടിയുടെ അവസാന ചിത്രമായ അരികെ നിരൂപക പ്രശം നേടിയപ്പോള്‍ ഡയമണ്ട് നെക്‌ലേസ് ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമാണ് കൊയ്തത്. മല്ലുസിംഗായിരുന്നു സംവൃതയുടെ ഈ വര്‍ഷത്തെ മറ്റൊരു ഹിറ്റ്. ഓഫറുകള്‍ പെരുമഴ പോലെ തേടിയെത്തുമ്പോഴാണ് നടി യുഎസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അഖിലിനെ വിവാഹം ചെയ്യാനൊരുങ്ങുന്നത്.

വിവാഹിതയാകും മുമ്പെ സംവൃതയുടേതായി മൂന്ന് സിനിമകള്‍ തിയറ്ററുകളിലെത്തും. ഷാഫിയുടെ 101 വെഡ്ഡിങ്, ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍, കമലിന്റെ സെല്ലുലോയ്ഡ് എന്നീ സിനിമകളിലേക്കാണ് സംവൃത കരാര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 101 വെഡ്ഡിങില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് സംവൃത അഭിനയിക്കുന്നത്. അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ സിനിമകളില്‍ പൃഥ്വിയുടെ നായികയായാണ് സംവൃതയെത്തുക.

കഴിഞ്ഞ മാസത്തോടെ പുതിയ സിനിമകളില്‍ കരാറൊപ്പിടുന്നത് സംവൃത അവസാനിപ്പിച്ചുവെന്ന് അവരോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ഷൂട്ടിങ് തുടരുന്ന സിനിമകള്‍ പൂര്‍ത്തിയാക്കുകയാണ് നടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. ഇതിനിടയ്ക്ക് മിന്നുകെട്ടിന്റെ ഒരുക്കങ്ങള്‍ക്കായി ജന്മനാടായ കണ്ണൂരിലെത്തുകയും വേണം ഈ രസികത്തിയ്ക്ക്...

English summary
Samvrutha is busy completing the projects she has already committed to — Shafi's '101 Weddings', Lal Jose's 'Ayalum Njanum Thammil', and Kamal's 'Celluloid'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam