»   » സംവൃതയല്ല മംമ്തയാണ് പൃഥ്വിയുടെ നായിക

സംവൃതയല്ല മംമ്തയാണ് പൃഥ്വിയുടെ നായിക

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയുടെ കഥ പറയുന്ന കമല്‍ ചിത്രം 'സെല്ലുലോയ്ഡി'ല്‍ പൃഥ്വിയുടെ നായികയായി മംമ്തയെത്തുന്നു. ചിത്രത്തില്‍ ജെസി ഡാനിയലായി പൃഥ്വി വേഷമിടുമ്പോള്‍ ഭാര്യ ജാനറ്റായാണ് മംമ്തയെത്തുന്നത്.

ജാനറ്റിനെ സംവൃത അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ തനിക്കാണ് ജാനറ്റുമായി കൂടുതല്‍ സാമ്യമുള്ളതെന്ന് കണ്ട് കമല്‍ തന്നെ ഈ വേഷം ചെയ്യാനായി ക്ഷണിക്കുകയായിരുന്നുവെന്ന് മംമ്ത പറയുന്നു.

മുന്‍പ് ആഗതന്‍ എന്ന കമല്‍ ചിത്രത്തിലേയ്ക്ക് മംമ്തയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നപ്പോള്‍ മംമ്ത ആഗതന്‍ ഉപേക്ഷിക്കുകയായിരുന്നു. ജാനറ്റായി മികച്ച അഭിനയം കാഴ്ച വയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് മംമ്ത.

ഡാനിയല്‍ ചരിത്രത്തിലും ജീവിതത്തിലും തിരസ്‌ക്കരിക്കപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കുന്ന സെല്ലുലോയിഡ് ചേലങ്ങാടു ഗോപാലകൃഷ്ണനെന്ന ജീവചരിത്രകാരനിലൂടെയാണ് കഥ പറയുന്നത്. ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സെല്ലുലോയിഡ് 1925-30 കാലഘട്ടമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

English summary
However, Mamta tells us, "Kamal wants me as Janet since he believes I share a close resemblance with her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam