»   » ഫഹദിനല്ല പൃഥ്വിയ്ക്കാണ് കമലിന്റെ മുന്‍ഗണന

ഫഹദിനല്ല പൃഥ്വിയ്ക്കാണ് കമലിന്റെ മുന്‍ഗണന

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയുടെ കഥ പറയുന്ന കമല്‍ ചിത്രം 'സെല്ലുലോയ്ഡ്' സെപ്തംബര്‍ അവസാന വാരം തീയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ആദ്യ മലയാള സിനിമയായ വിഗതകുമാരന്‍ ഒരുക്കിയ ജെ സി ഡാനിയലിന്റെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍.

പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് മൂലം കമല്‍ ചിത്രം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ ഫഹദിനെ നായകനാക്കി മറ്റൊരു ചിത്രം ഒരുക്കാന്‍ കമല്‍ ആലോചിക്കുന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പൃഥ്വി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇതെ കുറിച്ച് ചിന്തിക്കുവെന്നാണ് കമല്‍ പറയുന്നത്. ഫഹദിനെ തന്റെ അടുത്ത ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യാന്‍ പദ്ധതിയുണ്ട്. എന്നാല്‍ സെല്ലുലോയ്ഡ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ അതെ കുറിച്ച് ആലോചിക്കൂ-കമല്‍ പറയുന്നു.

ജെ സി ഡാനിയലിന്റെ ഭാര്യയായ ജാനറ്റിനെ അവതരിപ്പിച്ചു കൊണ്ട് സംവൃത സുനിലും ചിത്രത്തിന്റെ ഭാഗമാവുന്നു. ഡാനിയല്‍ ചരിത്രത്തിലും ജീവിതത്തിലും തിരസ്‌ക്കരിക്കപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കുന്ന സെല്ലുലോയിഡ് ചേലങ്ങാടു ഗോപാലകൃഷ്ണനെന്ന ജീവചരിത്രകാരനിലൂടെയാണ് കഥ പറയുന്നത്. ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സെല്ലുലോയിഡ് ഒരുക്കുന്നത്. 1925-30 കാലഘട്ടമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

English summary
However, the director tells us that he does have plans of casting Fahadh in his next, but only after he completes Celluloid with Prithviraj

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam