twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമല്‍ നിര്‍മ്മാതാവാകുന്നു സെല്ലുലോയ്‌ഡില്‍.

    By Ravi Nath
    |

    മലയാളസിനിമയില്‍ സംവിധാന രംഗത്ത്‌ കാല്‍ നൂറ്റാണ്ട്‌ പിന്നിട്ട കമല്‍ ആദ്യമായ്‌ നിര്‍മ്മാണ രംഗത്തെത്തുകയാണ്‌, സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സെല്ലുലോയ്‌ഡ്‌ എന്ന ചിത്രത്തിലൂടെ.

    മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയേലിന്റെ ജീവിതവും സിനിമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്‌ ചിത്രത്തിന്റെ പ്രമേയം. 1928ല്‍ വര്‍ഷങ്ങളുടെ പരിശ്രമ ഫലമായി പുറത്തിറക്കിയ നിശബ്ദ സിനിമയുടെ വക്താവിനെ ജീവിച്ചിരുന്ന കാലത്തൊന്നും ഗൗനിച്ചതേയില്ല.

    സിനിമ പിന്നിട്ട്‌ നീണ്ട നാല്‍പത്തിയേഴു വര്‍ഷം കഴിഞ്ഞാണ്‌ ജെസി ഡാനിയേലിന്‌ മലയാളസിനിമയുടെ പിതാവ്‌ എന്ന ആദരം ലഭിച്ചത്‌. സിനിമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ സമഗ്രസംഭാവന പുരസ്‌കാരം ഇന്ന്‌ ജെസി ഡാനിയേലിന്റെ പേരിലുള്ളതാണ്‌. ഏറ്റവും വലിയ സിനിമ അവാര്‍ഡും ഇതുതന്നെ.

    െ്രെപം ടൈം സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന സെല്ലുലോയ്‌ഡിന്റെ നിര്‍മ്മാണ പങ്കാളി ഉബൈദാണ്‌. സിനിമയുടെ പിതാവിന്റെ വേഷത്തിലെത്തുന്നത്‌ പൃഥ്വിരാജാണ്‌. സ്വപ്‌നക്കൂടിനുശേഷം പൃഥ്വി വീണ്ടും കമലിന്റെ നായകനാവുകയാണ്‌. ശ്രീനിവാസനാണ്‌ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്‌.

    സ്‌ത്രീകഥാപാത്രങ്ങളെ പുരുഷന്‍മാര്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്തിറങ്ങിയ വിഗതകുമാരനില്‍ പികെ റോസി നായികയായി എത്തിയത്‌ അന്ന്‌ വിവാദങ്ങള്‍ക്ക്‌ കാരണമായി. ഈ ഒരു ചിത്രത്തില്‍ അഭിനയിച്ച റോസിക്ക്‌ സിനിമ കാണാനുള്ള ഭാഗ്യവും ഉണ്ടായില്ല.

    ആദ്യസിനിമയുടെ പ്രമേയത്തെ അവലംബിക്കുന്ന സെല്ലുലോയ്‌ഡിലേക്കുള്ള നായികയെ തിരയുകയാണ്‌ കമല്‍. സംവൃതയും ചിത്രത്തിന്റെ ഭാഗമാവുന്നു. സമീര്‍ താഹിറാണ്‌ ഛായാഗ്രഹണം. ആഗസ്‌റില്‍ സെല്ലുലോയ്‌ഡിന്റെ ചിത്രീകരണം ആരംഭിക്കും.

    English summary
    Famous Malayalam film director assumes new role in the industry. He is producing a movie based on the life of JC Daniel named as Celloloid
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X