കാളി-തമിഴ് (2018)
Release date
25 Mar 2018
genre
കാളി-തമിഴ് കഥ/ സംഭവവിവരണം
കൃതിക ഉദയ്നിഥി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാളി. നടനും നിര്‍മ്മാതാവുമായ ഉദയനിഥി സ്റ്റാലിന്റെ ഭാര്യയും, 2013ല്‍ പുറത്തിറങ്ങിയ വണക്കം ചെന്നൈ എന്ന ചിത്രത്തിന്റെ സംവിധായകയുമാണ് കൃതിക. വിജയ് ആന്റണി, അഞ്ജലി, അമൃത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിജയ് ആന്റണിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വിജയ് ആന്റണി ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ഫാത്തിമ വിജയ് ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ വിഭാഗത്തില്‍പെടുന്ന ചിത്രം മാര്‍ച്ച് 25ന് പ്രദര്‍ശനത്തിനെത്തും.
**Note:Hey! Would you like to share the story of the movie കാളി-തമിഴ് with us? Please send it to us ([email protected]).