പുള്ള് കഥ
പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീണ്‍ കേളിക്കോടന്‍, റിയാസ് റാസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യ്ത ചിത്രമാണ് 'പുള്ള്'.കണ്ണൂരിലെ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാല ലോകത്തെക്കുറിച്ചും ലക്ഷ്യബോധമില്ലാതെ മനുഷ്യര്‍ നടത്തുന്ന പ്രവൃത്തികള്‍ എത്രത്തോളം സമൂഹത്തിനും ഭൂലോകത്തിനു തന്നെയും തിരിച്ചടിയായി തിരിച്ചുവരുമെന്നുള്ളതാണ് ചലച്ചിത്രം അവതരിപ്പിക്കുന്നത്. ധനില്‍കൃഷ്ണ, റീന മറിയം, സന്തോഷ് കരസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സബിതയുടെ കഥക്ക് സബിതയടക്കം വിധു ശങ്കര്‍, വിജീഷ് ഉണ്ണി, ശാന്തകുമാര്‍ എന്നിങ്ങനെ നാലുപേരാണ് തിരക്കഥയൊരുക്കുന്നത്.രേണുകലാല്‍, ശ്രീജിത്ത് രാജേന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് രാജേഷ്ബാബു, ഷിംജിത്ത് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. വസ്ത്രാലങ്കാരം രശ്മി ഷാജൂണും, കല ജയലാല്‍ മാങ്ങാടും നിര്‍വഹിക്കുന്നു. കാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു സുബ്രഹ്മണ്യമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് ജയപ്രകാശാണ്.
ഫിലിം ലവേഴ്‌സ് ഫോറം ഓഫ് കേരള അഥവാ ഫസ്റ്റ് ക്ലാപ് എന്ന സംഘടനയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.രണ്ടു വര്‍ഷം മുമ്പ് കൊച്ചി കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട ഫസ്റ്റ് ക്ലാപിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് 'പുള്ള്'. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്പര്യവും അഭിരുചിയുമുള്ള പുതിയ കലാകാരന്‍മാരെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്കെത്തിക്കുവാന്‍ ലക്ഷ്യമിട്ട് പ്രശസ്ത സംവിധായകരായ ഷാരൂണ്‍ കാര്യാല്‍, എം.പത്മകുമാര്‍, ജോജോ കെ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ടതാണ് ഫസ്റ്റ് ക്ലാപ്. ഫസ്റ്റ് ക്ലാപിന്റെ അംഗങ്ങളായ 300 പേരില്‍ നിന്ന് തിരഞ്ഞെടുത്ത 80 ഓളം പേരാണ് ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും ഉള്ളത്. ഓരോ അംഗവും ചുരുങ്ങിയത് 500 രൂപ മുതല്‍ തങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമെല്ലാം സംഭാവനയായി ശേഖരിച്ചു കൊണ്ടാണ് സിനിമയുടെ ഷൂട്ടിങ്ങിനായുള്ള പണം കണ്ടെത്തിയിരിക്കുന്നത്.
** Note :
Hello! Would you like to share the storyline of the movie പുള്ള് or provide updates on the cast and crew with us? Kindly send your contributions to [email protected].