twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആരാധികമാരെ പിണക്കാത്ത ജയൻ...', ഓർമകൾ പൊടിതട്ടിയെടുത്ത് കലൂർ ഡെന്നീസ്

    |

    അനശ്വരാണ് മലയാളത്തിന്റെ എക്കാലത്തേയും ആക്ഷൻ ഹീറോയായ നടൻ ജയൻ. പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ചുരുങ്ങിയ കാലയളവിൽ ജയൻ നേടിയെടുത്തിരുന്നു. 1939 ജൂലെ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ ജനിച്ചത്. മലയാളത്തിൽ 120 ലേറെ സിനിമകളിൽ ജയൻ അഭിനയിച്ചിട്ടുണ്ട്. 1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ അരങ്ങേറ്റം കുറിച്ചത്. 1980 നവംബർ 16 ന് സിനിമാ ചിത്രീകരണത്തിനിടെ ഒരു ഹെലികോപ്‌റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്. സത്യൻ, നസീർ, സോമൻ, മധു എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ജയൻ ആക്ഷൻ രംഗങ്ങൾ വളരെ മനോഹരമായാണ് കൈകാര്യം ചെയ്തിരുന്നത്.

    actor Jayan 41st death anniversary, actor Jayan death anniversary, actor Jayan news, actor Jayan films, ജയൻ ചരമവാർഷികം, നടൻ ജയൻ, ജയൻ സിനിമകൾ, ജയൻ അപകടം, കോളിളക്കം സിനിമ

    ജയൻ മലയാള സിനിമയുടെ തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിട്ട് നാൽപത്തിയൊന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുമ്പോൾ ജയനെ ഒരു നോക്ക് കാണാനെങ്കിലും സാധിക്കണമേ എന്ന് പ്രാർഥിച്ച് കാത്തുനിൽക്കാറുണ്ടായിരുന്ന ആരാധികമാരുടെ ഓർമകൾ നാൽപതിറ്റാണ്ടുകൾക്ക് ഇപ്പുറവും ഓർത്തെടുക്കുകയാണ് കലൂർ ഡെന്നീസ്. ആക്ഷൻ, പ്രണയം, സെന്റിമെൻസ് എന്നിവയെല്ലാം അസാമാന്യ പ്രതിഭയോടെ ജയൻ കൈകാര്യം ചെയ്തിരുന്നതിനാൽ തെന്നിന്ത്യയിലങ്ങോളമിങ്ങോളം നിരവധി ആരാധകർ ജയനുണ്ടായിരുന്നു. അവയിൽ ഏറെയും സ്ത്രീകളായിരുന്നു. പലരും ജയനെ തേടി എത്താറുമുണ്ടായിരുന്നു.

    Also Read: 'ഉറക്കമില്ലാത്ത രാത്രികളും കഠിനാധ്വാനവും....', കുറുപ്പ് 50 കോടി ക്ലബ്ബിൽ!

    അത്തരത്തിൽ അന്ന് ജയനോട് അമിതമായ ആരാധനയുണ്ടായിരുന്ന വിജയലക്ഷ്മി എന്ന് പേരായ ഒരു പെണ്‍കുട്ടി കലൂര്‍ ഡെന്നീസിന് അരികിലേക്ക് എത്തിയിരുന്നു. അദ്ദേഹത്തിന്റെ കസിനായ റീമയുടെ ഉറ്റസുഹൃത്തായ വിജയലക്ഷ്മിയായിരുന്നു അന്ന് അദ്ദേഹത്തെ കാണാനെത്തിയത്. ജയന്റെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തെ കാണാന്‍ അവസരം ഒരുക്കിത്തരാമോയെന്നുമായിരുന്നു വിജയലക്ഷ്മി ചോദിച്ചത്. ജയനെ നേരില്‍ കണ്ട് സംസാരിച്ച് ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം. ഒരു ഓട്ടോഗ്രാഫും മേടിക്കണം. അതായിരുന്നു പെൺകുട്ടിയുടെ ആവശ്യം. ജീവിതാഭിലാഷമാണെന്നും ദയവ് വിചാരിച്ച് അത് നടത്തിതരണമെന്നും വിജയലക്ഷ്മി കലൂർ ഡെന്നീസിനോട് പറഞ്ഞു. ജയനെ വിളിച്ച് മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുത്തതിന് ശേഷം കാണാനാണ് ആഗ്രഹമെന്നും വിജയലക്ഷ്മി കലൂർ ഡെന്നീസിനോട് പറഞ്ഞിരുന്നു.

    Also Read: 'സോണിയയ്ക്ക് പെൺകു‍ഞ്ഞ്... അപ്രതീക്ഷിത തിരിച്ചടിയിൽ സമനിലതെറ്റി പ്രകാശൻ'

    ഒരിക്കൽ ജയന്‍ നാട്ടിലെത്തിയെന്നും അങ്കമാലിയിലെ ഒരു കോളജില്‍ വരുന്നുണ്ടെന്നും പറഞ്ഞ് ഡെന്നീസിനെ വിജയലക്ഷ്മി വിളിച്ചു. തനിക്ക് ജയനെ കാണാനുള്ള അവസരം ഒരുക്കാമോയെന്നും ചോദിച്ചു. ഇക്കാര്യം ജയനെ അറിയിച്ചപ്പോൾ 'ആരാധികമാരെ പിണക്കാന്‍ പറ്റില്ലല്ലോ, നമ്മുടെ അന്നദാതാക്കളലല്ലേ ഇന്ന് 11 മണിയാവുമ്പോള്‍ ആ കുട്ടിയോട് വന്നോളാന്‍ പറയൂ, അടുത്ത ദിവസം ഞാൻ മദ്രാസിലേക്ക് പോകും' ജയൻ മറുപടി നൽകി. കാണാൻ തീരുമാനിച്ച ദിവസം റെയില്‍വേ ഗേറ്റില്‍ ബ്ലോക്കായതിനാല്‍ പറഞ്ഞതിലും അഞ്ച് മിനിറ്റ് താമസിച്ചായിരുന്നു വിജയലക്ഷ്മി എത്തിയത്. ജയന്‍ പോയെന്ന മറുപടിയായിരുന്നു വിജയലക്ഷമിക്ക് ലഭിച്ച മറുപടി. മദ്രാസില്‍ തനിക്കൊരു സുഹൃത്തുണ്ടെന്നും കാലങ്ങളായി അവള്‍ വിളിക്കുന്നുണ്ടെന്നും വിജയലക്ഷ്മി ഇത് ജയൻ തിരികെ പോയെന്ന് കേട്ടതോടെ പറഞ്ഞു. സുഹൃത്തിനെ കാണാനും ജയനെ കാണാനും മദ്രാസിലേക്ക് പോകുന്നതായും അറിയിച്ചു. വിജയലക്ഷ്മി ഇത് പറഞ്ഞപ്പോൾ വിലാക്കാനും പോയില്ലെന്നും കലൂർ ഡെന്നീസ് പറയുന്നു. സിനിമയിൽ എത്തുന്നതിന് മുമ്പ് നേവൽ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ജയൻ. അതിനാൽ തന്നെ സിനിമയിൽ എന്ത് റിസ്‌ക് എടുക്കാനും തയാറുളള നടനായിരുന്നു ജയൻ. ആ മനോഭാവം തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതും. കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്.

    Recommended Video

    Where is that Helicopter from Jayan's Kolilakkam?

    Also Read: 'എന്റേയും സുരേഷേട്ടന്റേയും കഥയാണ് മിഥുനത്തിലെ ഹണിമൂൺ സീൻ'; മേനക സുരേഷ്

    Read more about: jayan
    English summary
    actor Jayan 41st death anniversary, kaloor dennis shared memories about jayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X