For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയുടെ ഭ്രമം വരുന്നു, റിലീസ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

  |

  ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ സിനിമയാണ് ശ്രീറാം രാഘവൻ സംവിധാനം ചെയ്ത അന്ധാധുൻ എന്ന കോമഡി ത്രില്ലർ ചിത്രം. മികച്ച തിരക്കഥയും സംഗീതവും സസ്പൻസും നിരവധി ട്വിസ്റ്റുകളാലും സമ്പന്നമായ സിനിമ. ആയുഷ്മാൻ ഖുറാനയ്ക്ക് പുറമെ തബുവും രാധിക ആപ്തയും ചിത്രത്തിൽ തകർത്ത് അഭിനയിച്ചു പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒറുപോലെ നേടിയ ചിത്രം കൂടിയായിരുന്നു അന്ധാധുൻ.

  bhramam release date, actor prithviraj sukumaran movie bhramam, actor prithviraj sukumaran bhramam, prithviraj sukumaran bhramam, bhramam movie, ഭ്രമം റിലീസ് തിയ്യതി, ഭ്രമം പോസ്റ്റർ, മലയാളം സിനിമ ഭ്രമം, പൃഥ്വിരാജ് ഭ്രമം, പൃഥ്വിരാജ് റാഷ് ഖന്ന, അന്ധാധുൻ

  പൂനൈ നഗരത്തിൽ ജീവിക്കുന്ന അന്ധനായ പിയാനോയിസ്റ്റായ ആകാശായിട്ടാണ് ചിത്രത്തിൽ ആയുഷ്മാൻ ഖുറാന അഭിനയിച്ചിരിക്കുന്നത്. പിയാനിസ്റ്റായ ആകാശിനെയും അദ്ദേഹം എത്തിപ്പെടുന്ന ഊരാക്കുടുക്കളിലൂടെയും അതിൽ നിന്നും രക്ഷപ്പെടാൻ ആകാശ് നടത്തുന്ന ശ്രമങ്ങളിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. വലിയ വിജയം നേടിയ ചിത്രം ചൈനയിലടക്കം മൊഴിമാറ്റി പ്രദർശിപ്പിച്ചിട്ടുണ്ട്.

  മാസങ്ങൾക്ക് മുമ്പ് സിനിമയുടെ മലയാളം റിമേക്ക് വരുന്നതായി പ്രഖ്യാപനം ഉണ്ടായിരുന്നു. നടൻ പൃഥ്വിരാജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ റീമേക്ക് ഒരുക്കുന്നതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമ്പോൾ പരിമിതികൾ ഏറെയുണ്ടാകുമെന്നും പ്രേക്ഷകന് ദഹിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നുള്ള തരത്തിലൊക്കയാണ് പ്രഖ്യാപന സമയത്ത് വിമർശനങ്ങൾ വന്നത്.

  Also read: ബി​ഗ് ബോസ് കപ്പുയർത്തി ദിവ്യാ അ​ഗർവാൾ

  പ്രഖ്യാപന ശേഷം അധികം വൈകാതെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്ത അണിയറപ്രവർത്തകരിപ്പോൾ സിനിമയുടെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. ഭ്രമം എന്ന പേരിലാണ് സിനിമ മലയാളത്തിൽ റീമേക്ക് ചെയ്തിരിക്കുന്നത്. നായകനടൻ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടുകൊണ്ടുള്ള പോസ്റ്റർ പുറത്തിറക്കിയത്. വൃത്യസ്ഥമായ പോസ്റ്ററിന് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

  bhramam release date, actor prithviraj sukumaran movie bhramam, actor prithviraj sukumaran bhramam, prithviraj sukumaran bhramam, bhramam movie, ഭ്രമം റിലീസ് തിയ്യതി, ഭ്രമം പോസ്റ്റർ, മലയാളം സിനിമ ഭ്രമം, പൃഥ്വിരാജ് ഭ്രമം, പൃഥ്വിരാജ് റാഷ് ഖന്ന, അന്ധാധുൻ

  പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത, റാഷി ഖന്ന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒടിടി റിലീസായ ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബർ ഏഴിന് പ്രേക്ഷകരിലേക്ക് എത്തും. രവി.കെ. ചന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ തിയേറ്ററുകളിലും ചിത്രം ഇതേ ദിവസം പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു.

  Also read: 'അപ്പുവിനെപ്പോലെയാകൂ...', ഏറെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ആറ് വർഷങ്ങൾ ആഘോഷിച്ച് ടൊവിനോ

  എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിച്ചിരിക്കുന്നു. തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. ബാദുഷ എന്‍എം ആണ് ലൈൻ പ്രൊഡ്യൂസർ. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ജേക്സ് ബിജോയ് ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. അസ്സോസിയേറ്റ് ഡയറക്ടർ ജിത്തു അഷ്റഫ് ആണ്.

  bhramam release date, actor prithviraj sukumaran movie bhramam, actor prithviraj sukumaran bhramam, prithviraj sukumaran bhramam, bhramam movie, ഭ്രമം റിലീസ് തിയ്യതി, ഭ്രമം പോസ്റ്റർ, മലയാളം സിനിമ ഭ്രമം, പൃഥ്വിരാജ് ഭ്രമം, പൃഥ്വിരാജ് റാഷ് ഖന്ന, അന്ധാധുൻ

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് ചിത്രത്തിന്റെ സംവിധായകനായ രവി.കെ.ചന്ദ്രന്‍. മലയാളം,തമിഴ്, ബോളിവുഡ് തുടങ്ങി വിവിധ ഭാഷകളിലുള്ള നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ആയുധ എഴുത്ത്, ബോയ്‌സ്, ബ്ലാക്ക്, സാവരിയ, ഏഴാം അറിവ്, ഗജനി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ്. രണ്ട് ഫിലിം ഫെയര്‍ അവാര്‍ഡുകളും ഒരു സൗതേണ്‍ ഫിലിംഫെയര്‍ അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.

  Also read: ഒറ്റ മുറിയിൽ നിന്നും ചേര്‍ത്തു പിടിച്ച് മേൽവിലാസം ഉണ്ടാക്കി തന്ന ആൾ; പേര് മാറ്റത്തെ കുറിച്ച് ലക്ഷ്മിപ്രിയ

  ഭ്രമത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്. ഭ്രമത്തിലെ അണിയറപ്രവർത്തകർക്കൊപ്പവും പൃഥ്വിരാജ് എന്ന നടനൊപ്പവും പ്രവർത്തിക്കാനായതിലെ സന്തോഷത്തെ കുറിച്ചും ഭാഗ്യത്തെ കുറിച്ചും നടൻ ഉണ്ണി മുകുന്ദൻ അടുത്തിടെ പറഞ്ഞിരുന്നു. അന്ധാധുൻ കണ്ടപ്പോൾ മുതൽ ആ സിനിമയുടെ ഭാഗമായിരുന്നെങ്കിലെന്ന് തോന്നിയിരുന്നുവെന്നും പ്രശസ്തനായ ഛായാഗ്രഹകൻ രവി.കെ.ചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഭാ​ഗമായതിൽ അഭിമാനിക്കുന്നുവെന്നും പൃഥ്വിരാജ് എന്ന താരവും ഈ സിനിമയോടൊപ്പം പ്രവർത്തിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

  അന്ധാധുൻ കണ്ട പ്രേക്ഷകർക്ക് പോലും ഭ്രമം ഒരു ദൃശ്യവിരുന്നായിരിക്കുമെന്നും ഒരു പുതിയ അനുഭവം പ്രേക്ഷകർക്ക് ലഭിക്കുമെന്ന കാര്യത്തിൽ താൻ ഉറപ്പ് നൽകുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ഭ്രമം കണ്ടതിന്റെ പേരിൽ ഒരു നിരാശപ്പെടേണ്ടി വരില്ലെന്നും താരം പറഞ്ഞിരുന്നു. ഭ്രമത്തിന്റെ പോസ്റ്റർ പൃഥ്വിരാജ് പങ്കുവെച്ചപ്പോൾ അന്ധാധുന്നിന് മുകളിൽ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സിനിമാ ആസ്വാദകർ കുറിച്ചത്.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  Also read: ജീവനോളം വിലയില്ല... പരീക്ഷയ്ക്ക്, വിദ്യാർഥികളോട് സൂര്യ

  Read more about: prithviraj malayalam mamtha
  English summary
  actor prithviraj sukumaran movie bhramam release date out now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X