For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അപ്പുവിനെപ്പോലെയാകൂ...', ഏറെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ആറ് വർഷങ്ങൾ ആഘോഷിച്ച് ടൊവിനോ

  |

  യഥാർഥ സംഭവത്തെ ആസ്പദമാക്കി ആർ.എസ് വിമൽ എന്ന സംവിധായകൻ അണിയിച്ചൊരുക്കിയ പ്രണയ കാവ്യമായിരുന്നു എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ. മൊയ്തീന്റെയും കാഞ്ചനമാലയുടെ പ്രണയം പറഞ്ഞ സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് ആറ് വർഷം പിന്നിടുമ്പോഴും സിനിമയും അതിലെ ​ഗാനങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

  actor Tovino Thomas, ennu ninte moideen film, tovino thomas appu charecter, tovino films, എന്ന് നിന്റെ മൊയ്തീൻ ടൊവിനോ, ടൊവിനോ തോമസ് അപ്പു, ടൊവിനോ പൃഥ്വിരാജ്

  ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റ്‌ തന്നെ ആയിരുന്നു ചിത്രം. ഇരവഴിഞ്ഞിപ്പുഴ അറബി കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്ദീനുള്ളതാ എന്ന ഡയലോ​ഗ് ഒരു തവണയെങ്കിലും പറയാത്തവർ ചുരുക്കമായിരിക്കും. പ്രണയകാവ്യം ആറ് വർഷം പിന്നിടുമ്പോൾ തന്റെ ജീവിത്തതിൽ വഴിത്തിരിവായ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും വാചാലനാവുകയാണ് നടൻ ടൊവിനോ തോമസ്.

  Also read: ജീവനോളം വിലയില്ല... പരീക്ഷയ്ക്ക്, വിദ്യാർഥികളോട് സൂര്യ

  വില്ലൻ ആയി മലയാള സിനിമയിൽ കാലെടുത്തുവെച്ച നടനാണ് ടൊവിനോ. ഗപ്പിയിലേയും എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലേയും പ്രകടനമാണ് ടൊവിനോയെ ഇന്ന് കാണുന്ന ടൊവിനോയാക്കി മാറ്റിയത്. മെക്സിക്കൻ അപാരത, മായനധിയി എന്നീചിത്രങ്ങളിലൂടെ മലയാളയുവനടന്മാരുടെ ലിസ്റ്റിൽ മുൻനിരയിലേക്ക് താരം ഉയർന്നു. പിന്നെ തൊട്ടതെല്ലാം പൊന്നാക്കുന്ന താരത്തിന്റെ പ്രകടനത്തിന് മലയാളം ഫിലിം ഇൻഡസ്ട്രി സാഷ്യം വഹിച്ചു.

  actor Tovino Thomas, ennu ninte moideen film, tovino thomas appu charecter, tovino films, എന്ന് നിന്റെ മൊയ്തീൻ ടൊവിനോ, ടൊവിനോ തോമസ് അപ്പു, ടൊവിനോ പൃഥ്വിരാജ്

  ഇപ്പോൾ കൈ നിറയെ സിനിമകളാണ് ടൊവിനോയ്ക്ക്. ഇപ്പോൾ ടൊവിനോ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് വാചാലനായിരിക്കുകയാണിപ്പോൾ. ഇത്രയേറെ കഥാപാത്രങ്ങൾ സിനിമാ ജീവിത്തിൽ വന്നുപോയിട്ടും ടൊവിനോ ഇന്നും ഇഷ്ടപ്പെടുന്നത് എന്ന് നിന്റെ മൊയ്തീനിലെ അപ്പുവിനെയാണ്. താൻ വളരെയേറെ സ്നേഹിച്ച വ്യക്തിയെ തനിക്ക് സ്വന്തമാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും സ്വാർഥത ഇല്ലാതെ ചിന്തിക്കാനും അവളുടെ ഇഷ്ടങ്ങൾക്ക് വില കൽപിക്കാനും മടിയില്ലാതെ മനസ് കാണിക്കുന്ന അപ്പുവെന്ന കഥാപാത്രത്തിന് ഇന്നും ആരാധകരുണ്ട്.

  Also read: വീട്ടിലേയ്ക്ക് വരുന്നില്ലേ എന്ന് ദീപിക, രൺവീറിന്റെ മറുപടി ഇങ്ങനെ, താരങ്ങളുടെ സംഭാഷണം വൈറലാവുന്നു

  'എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ ചെയ്തിട്ടും, ഏറെ പ്രിയപ്പെട്ട അപ്പുവെന്ന കഥാപാത്രം ചെയ്തിട്ടും...ആറ് വര്‍ഷങ്ങള്‍. എല്ലാ അഭിനേതാക്കള്‍ക്കും തങ്ങളുടെ യാത്ര മാറ്റിമറിച്ച ഒരു ശക്തമായ കഥാപാത്രമുണ്ടാകും. എനിക്കത് ' എന്നു നിന്റെ മൊയ്തീന്‍' ആണ്. നിങ്ങള്‍ അയച്ച് തന്നെ വിലയിരുത്തലുകള്‍, അപ്പുവിന് നിങ്ങള്‍ തന്നെ സ്‌നേഹം, അതെല്ലാം ഹൃദയത്തില്‍ ഇപ്പോഴും തുളുമ്പി നില്‍ക്കുന്നു. ആര്‍.എസ് വിമല്‍, പൃഥ്വി രാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ക്കെല്ലാം നന്ദി. അപ്പുവിനെ സ്വീകരിച്ച പ്രേക്ഷകര്‍ക്കും നന്ദി. അപ്പു ആത്മാര്‍ഥമായി സ്‌നേഹിച്ചു, അവന്‍ സ്‌നേഹിച്ചവള്‍ക്ക് അവളുടെ ഇടവും വിട്ടുകൊടുത്തു. അപ്പുവിനെ പോലെയാകൂ,' എന്ന് എഴുതിക്കൊണ്ടാണ് എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ ആറാം വാർഷികം ആഘോഷിക്കുന്ന സന്തോഷം ടൊവിനോ പങ്കുവെച്ചത്.

  actor Tovino Thomas, ennu ninte moideen film, tovino thomas appu charecter, tovino films, എന്ന് നിന്റെ മൊയ്തീൻ ടൊവിനോ, ടൊവിനോ തോമസ് അപ്പു, ടൊവിനോ പൃഥ്വിരാജ്

  പൃഥ്വിരാജാണ് അപ്പുവെന്ന കഥാപാത്രമായി അഭിനയിക്കാൻ അണിയറപ്രവർത്തകരിലേക്ക് ടൊവിനോയുടെ പേര് നിർദേശിച്ചത്. ആ കഥ പൃഥ്വിരാജ് തന്നെ പല വേദികളിലും പറയുകയും ചെയ്തിട്ടുണ്ട്. ടൊവിനോയുടെ അപ്പുവിനെ പോലെ തന്നെ പൃഥിരാജിന്റെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മൊയ്തീനായുള്ള വേഷപ്പകർച്ച. കാണെക്കാണെയാണ് അവസാനമായി റിലീസ് ചെയ്ത ടൊവിനോ ചിത്രം. ഒടിടി റിലീസായിരുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  Also read: ബി​ഗ് ബോസ് കപ്പുയർത്തി ദിവ്യാ അ​ഗർവാൾ

  ഐശ്വര്യലക്ഷ്മി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങാളാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് പരിമിതികൾക്കിടയിൽ നിന്നും ചിത്രീകരിച്ച സിനിമ കൂടിയായിരുന്നു കാണെക്കാണെ. മായനദിക്ക് ശേഷം ഐശ്വര്യ ലക്ഷ്മിയും ടൊവിനോയും വീണ്ടും ഒരുമിച്ച് എത്തിയ സിനിമയെന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസിനൊരുങ്ങുന്ന മറ്റൊരു ടൊവിനോ ചിത്രം മിന്നൽ മുരളിയാണ്. ബേസിൽ ജോസഫാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

  ഒടിടി റിലീസായ ചിത്രം വൈകാതെ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് മിന്നൽ മുരളിയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പൂർത്തിയാക്കിയത്. നാളുകൾക്ക് മുമ്പ് ചിത്രത്തിന്റെ ഷൂട്ടിങിനായി പണിത സെറ്റ് ചില സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. ഇതിലൂടെ നിരവധി നഷ്ടവും സിനിമയുടെ നിർമാതാക്കൾക്ക് സംഭവിച്ചിരുന്നു. ഫാന്റസി വിഭാ​ഗത്തിൽപ്പെടുത്താവുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

  ടൊവിനോയുടെ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ | FilmiBeat Malayalam

  Also read: 'അമ്പിളി'യെ കുറിച്ച് ആർഷയ്ക്ക് പറയാനുള്ളത്

  English summary
  actor Tovino Thomas facebook post about his most beloved character appu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X