For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബി​ഗ് ബോസ് കപ്പുയർത്തി ദിവ്യാ അ​ഗർവാൾ

  |

  ഏറെ പുതുമകളോടെ നടന്ന ബിഗ്‌ബോസ് ഒടിടി ഹിന്ദി പതിപ്പിലെ വിജയിയായി കപ്പുയർത്തിയത് ദിവ്യാ അ​ഗർവാൾ. കരൺ ജോഹറാണ് വിജയിയെ പ്രഖ്യാപിച്ചത്. നിഷാന്ത് ഭട്ടാണ് ഫസ്റ്റ്റണ്ണറപ്പ്. ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ബി​ഗ് ബോസ് വിജയിക്ക് സമ്മാനമായി ലഭിച്ചത്.

  Bigg Boss OTT winner, Bigg Boss OTT, actress Divya Agarwal, Divya Agarwal photos, നടി ദിവ്യാ അ​ഗർവാൾ, ബി​ഗ് ബോസ് ഒടിടി വിജയി, ബി​ഗ് ബോസ് വിജയി ദിവ്യാ അ​ഗർവാൾ

  അഞ്ച് പേരാണ് അവസാന ഫൈവിൽ ബി​ഗ് ബോസ് കപ്പിനായി പോരാടിയത്. ഓഗസ്റ്റ് എട്ടിന് തുടങ്ങിയ ഷോ അഞ്ച് ഫൈനലിസ്റ്റുകളിലേക്ക് ചുരുങ്ങുകയായിരുന്നു. അഞ്ച് ഫൈനലിസ്റ്റുകളിൽ നടിയും ശില്‍പ ഷെട്ടിയുടെ സഹോദരിയുമായ ഷമിത ഷെട്ടിയും ഇടംപിടിച്ചിരുന്നുവെങ്കിലും ഫസ്റ്റ് റണ്ണറപ്പ് ആകാനെ താരത്തിന് സാധിച്ചുള്ളൂ.

  ഷമിതയ്ക്കും ദിവ്യ അഗര്‍വാളിനും പുറമെ രാകേഷ് ബാപ്ത്, പ്രതിക് സെഹ്ജ്പാല്‍, നിഷാന്ത് ഭട്ട് എന്നിവരാണ് ഫിനാലെയില്‍ എത്തിയത്. അവസാന നിമിഷം പ്രതിക് സെഹ്ജ്പാൽ വിജയിയുടെ മത്സരത്തിൽ നിന്ന് പിന്മാറുകയും ബിഗ് ബോസ് 15 വീട്ടിൽ നേരിട്ട് പ്രവേശനം നേടുകയും ചെയ്തു. റിയാലിറ്റി ഷോയുടെ വരാനിരിക്കുന്ന സീസണിലെ സ്ഥിരീകരിച്ച ആദ്യ മത്സരാർഥിയായി ഇതോടെ അദ്ദേഹം മാറി.

  Also read: വീട്ടിലേയ്ക്ക് വരുന്നില്ലേ എന്ന് ദീപിക, രൺവീറിന്റെ മറുപടി ഇങ്ങനെ, താരങ്ങളുടെ സംഭാഷണം വൈറലാവുന്നു

  വിജയിയെ പ്രഖ്യാപിക്കും മുമ്പ് മാധ്യമങ്ങൾ നടത്തിയ ഓഡിയൻസ് പ്രഡിക്ഷൻ പോളിൽ ദിവ്യാ ഒന്നാമത്തെത്തുമെന്നാണ് അമ്പത്തൊന്ന് ശതമാനത്തിലധികം ആളുകൾ പറഞ്ഞത്. ഇരുപത് ശതമാനം ആളുകൾ പ്രതിക് വിജയിയാകുമെന്ന് പ്രവചിക്കുകയും പതിനഞ്ച് ശതമാനം ആളുകൾ ഷമിത ഷെട്ടി വിജയിയാകുമെന്നും പ്രവചിച്ചിരുന്നു.

  Bigg Boss OTT winner, Bigg Boss OTT, actress Divya Agarwal, Divya Agarwal photos, നടി ദിവ്യാ അ​ഗർവാൾ, ബി​ഗ് ബോസ് ഒടിടി വിജയി, ബി​ഗ് ബോസ് വിജയി ദിവ്യാ അ​ഗർവാൾ

  ഫിനാലെ വിവിധ ഭാഗങ്ങളായിട്ടാണ് സംഘടിപ്പിച്ചത്. ബിഗ് ബോസ് ഒടിടി ഹൗസിലെ മത്സരാർത്ഥികൾ തങ്ങളുടെ ദിവസങ്ങൾ വീട്ടിൽ എങ്ങനെ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്. പിന്നാലെ മത്സരാർത്ഥികളുമായി താരങ്ങളായ റിതേഷ് ദേശ്മുഖ്, ജെനീലിയ ദേശ്മുഖ് സംസാരിച്ചു. ശേഷം വിജയികളെ പ്രഖ്യാപിക്കാൻ പോകുന്നതിന് മുന്നോടിയായാണ് പ്രതിക് മത്സരത്തിൽ നിന്ന് ഒഴിവാകാൻ തീരുമാനിച്ചത്.

  Also read: 'അമ്പിളി'യെ കുറിച്ച് ആർഷയ്ക്ക് പറയാനുള്ളത്

  മത്സരത്തിൽ നിന്നും വിവിധ ഘട്ടങ്ങളിൽ പുറത്തായ മത്സരാർഥികളും ഫിനാലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. നേഹ ഭാസിൻ, സീഷാൻ ഖാൻ, റിധിമ പണ്ഡിറ്റ്, കരൺ നാഥ്, ഉർഫി ജാവേദ്, അക്ഷര സിംഗ്, മൂസ് ജത്താന (മുസ്കാൻ ജത്താന), മിലിന്ദ് ഗബ എന്നിവർ തങ്ങളുടെ പ്രിയപ്പെട്ട ഫൈനലിസ്റ്റുകൾക്കായി ആർപ്പുവിളിക്കുന്നതും ആശംസകൾ നേരുന്നതുമെല്ലാം കാണാമായിരുന്നു.

  Bigg Boss OTT winner, Bigg Boss OTT, actress Divya Agarwal, Divya Agarwal photos, നടി ദിവ്യാ അ​ഗർവാൾ, ബി​ഗ് ബോസ് ഒടിടി വിജയി, ബി​ഗ് ബോസ് വിജയി ദിവ്യാ അ​ഗർവാൾ

  ബിഗ് ബോസ് ഒടിടി ആഗസ്റ്റിൽ ആണ് ആരംഭിച്ചത്. ഡിജിറ്റൽ പ്ലാറ്റ്ഫോമായ വൂട്ടിൽ ആറ് ആഴ്ച ബി​ഗ് ബോസ് ഷോ അരങ്ങേറി. ഈ ആറ് ആഴ്ചകളിലും ബി​ഗ് ബോസ് ഹൗസും അവിടുത്തെ മത്സരാർത്ഥികളും വിവിധ കാരണങ്ങളാൽ വാർത്തകളിൽ ഇടം നേടിയിരുന്നു. മത്സരാർഥികളായിരുന്ന ഷമിതയുടെയും രാകേഷിന്റെയും പ്രണയം സീസണിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്നായി മാറിയിരുന്നു. പ്രതിക്കുമായുള്ള നേഹയുടെ ബന്ധവും ചർച്ചാവിഷയമായിരുന്നു. ഷമിത, ദിവ്യ എന്നിവരും വാർത്തകളിൽ ഇടം നേടി.

  Also read: ഫാഷൻ എന്ന ലേബലിൽ എന്ത് വൃത്തികേടും കാണിക്കാമെന്നാണോ? നോറ ഫത്തേഹിക്ക് എതിരെ സോഷ്യൽമീഡിയ

  ഫിനാലെയ്ക്ക് മുമ്പ് ഷമിതയ്ക്ക് ആശംസകൾ നേർന്ന് നടി ശിൽപാ ഷെട്ടിയും രം​ഗത്തെത്തിയിരുന്നു. ബിഗ് ബോസിലെ ഷമിതയുടെ പ്രകടനങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോ പങ്കുവെച്ചാണ് ശില്‍പ ആശംസ കുറിപ്പ് പങ്കുവെച്ചത്. തനിക്ക് ഷമിത ഇപ്പോള്‍ തന്നെ വിജയിയാണെന്നാണ് ശില്‍പ പറഞ്ഞത്. ബിഗ് ബോസ് ഷോയിലുടനീളം ഷമിത പുലര്‍ത്തിയ വിശ്വാസിയതയും മാന്യതയും തന്റെ മനസ്സ് നിറച്ചെന്നും എല്ലാവരും ചേര്‍ന്ന് സഹോദരിയെ വിജയിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശില്‍പ കുറിച്ചിരുന്നു.

  ഒട്ടേറെ പ്രേക്ഷകരുള്ള ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നുതന്നെയാണ് ബി​ഗ് ബോസ്. അതേസമയം ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് സീസൺ 15നുമായി ടെലിവിഷനിലൂടെ ബിഗ് ബോസ് തിരിച്ചെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. സൽമാൻ ഖാൻ വീണ്ടും ഹോസ്റ്റ് ചെയ്യുന്ന പുതിയ സീസൺ ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  Also read: ഒറ്റ മുറിയിൽ നിന്നും ചേര്‍ത്തു പിടിച്ച് മേൽവിലാസം ഉണ്ടാക്കി തന്ന ആൾ; പേര് മാറ്റത്തെ കുറിച്ച് ലക്ഷ്മിപ്രിയ

  Read more about: bigg boss hindi bollywood
  English summary
  Bigg Boss OTT winner is actress Divya Agarwal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X