Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഫാഷൻ എന്ന ലേബലിൽ എന്ത് വൃത്തികേടും കാണിക്കാമെന്നാണോ? നോറ ഫത്തേഹിക്ക് എതിരെ സോഷ്യൽമീഡിയ
ഫാഷൻ, നൃത്തം, ആകാരഭംഗി എന്നിവയുടെ കാര്യത്തിൽ ബോളിവുഡ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരസുന്ദരിയാണ് നോറ ഫത്തേഹി. എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുള്ള താരം ഇപ്പോൾ വീണ്ടും തംരഗമാവുകയാണ്. നോറയുടേതായി പുതുതായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളും വീഡിയോകളുമാണ് കാരണം.

സോഷ്യൽമീഡിയകളിലെ സെൻസേഷനായ നോറയ്ക്ക് 31.9 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. ബോളിവുഡ് സിനിമകളിലെ ഡാൻസ് നമ്പറുകളിലെ സ്ഥിരം സാന്നിധ്യമായ നോറ സിനിമാ ആസ്വാദകർക്ക് കൂടുതൽ സുപരിചതയായത് 'ദിൽബർ' എന്ന ഗാനത്തിലെ പ്രകടനത്തിലൂടെയാണ്. സത്യമേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിൽ 1999ൽ റിലീസ് ചെയ്ത സിർഫ് തും എന്ന സിനിമയിലെ ദിൽബർ സോങ് വീണ്ടും റിക്രീയേറ്റ് ചെയ്ത് അവതരിപ്പിച്ചത് നോറ ഫത്തേഹിയായിരുന്നു.
Also read: പിന്നെന്തിന് നിങ്ങള്‍ പിരിയുന്നു? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി താരദമ്പതികളുടെ വീഡിയോ
ഈ ഗാനത്തിലെ പ്രധാന ആകർഷണം നോറയുടെ മനോഹരമായ നൃത്തം തന്നെയായിരുന്നു. ബെല്ലി നൃത്തചുവടുകളാണ് ഗാനരംഗത്തിൽ നോറ കൂടുതലായും ഉപയോഗിച്ചത്. മൂന്ന് വർഷം മുമ്പ് റിലീസ് ചെയ്ത ഗാനത്തിന് യുട്യൂബിൽ മാത്രം ഇതിനോടകം ഒരു ബില്യൺ കാഴ്ചക്കാരെ ലഭിച്ചു. കാനഡ സ്വദേശിനിയാണ് നോറ.

റോർ: ടൈഗേർസ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ടെംപർ, ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളിലും നോറ ഐറ്റം നമ്പറുകളിലെ നൃത്തചുവടുകളിലൂടെ പ്രശസ്തി നേടിയെടുത്തിട്ടുണ്ട്. ബിഗ് ബോസ് സീസൺ 9ലെ മത്സരാർഥിയായും നോറ എത്തിയിരുന്നു. 58 ആം ദിവസം വൈൽഡ് കാർഡി എൻട്രിയായിട്ടായിരുന്നു നോറയുടെ രംഗപ്രവേശം. പിന്നീട് 84 ആം ദിവസം താരം പുറത്താക്കപ്പെട്ടു.
Also read: ഹോമിന് ശേഷം ഇന്ദ്രൻസിന്റെ 'നല്ലവിശേഷം', റിലീസിനൊരുങ്ങുന്നു...
കഴിഞ്ഞ ദിവസം മുംബൈ നഗരത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള താരത്തിന്റെ വസ്ത്രധാരണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അതീവ ഗ്ലാമറസായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡീപ്പ് നെക്കുള്ള വെള്ള നിറത്തിലുള്ള ബോഡികോൺ വസ്ത്രമായിരുന്നു നോറ ധരിച്ചിരുന്നത്. കട്ടിംങ് രീതിയില്‍ ഡിസൈന്‍ ചെയ്ത വെള്ള വസ്ത്രം നോറയെ കൂടുതൽ സുന്ദരിയാക്കി. ഒപ്പം പോയിന്റഡ് ഹീൽസും വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകാൻ താരം ഉപയോഗിച്ചിരുന്നു.

താരത്തിന്റെ സൂപ്പർ ബോൾഡ് ചിത്രങ്ങൾ വൈറലായിമാറിയതോടെ നിരവധി പേർ താരത്തിനെതിരെ വിമർശനവുമായും രംഗത്തെത്തി. ഫാഷന്‍ എന്ന ലേബലില്‍ എന്ത് വൃത്തിക്കേടും കാണിക്കാമെന്ന ധൈര്യമാണ് നോറ ഫത്തേഹിക്കെന്നാണ് ഫോട്ടോ കണ്ട ആരാധകര്‍ അഭിപ്രായപ്പെട്ടത്. മുംബൈയില്‍ ഉദ്ഘാടനത്തിനെത്തിയപ്പോൾ നോറ ധരിച്ച വസ്ത്രമാണ് ഈ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ഉദ്ഘാടനത്തിന് നടി എത്തിയപ്പോള്‍ ഉള്ള വീഡിയോയുംസമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ചടങ്ങുകഴിഞ്ഞ് കാറിൽ കയറി പോകാനൊരുങ്ങിയ നോറയെ ഫൊട്ടോഗ്രാഫേഴ്സ് വളഞ്ഞു. ഇതോടെ നടി വണ്ടിയില്‍ നിന്നിറങ്ങി ഫോട്ടോയ്ക്ക് നിന്നുകൊടുക്കുകയായിരുന്നു. ശരീരം മുഴുവന്‍ തുറന്നുകാണിക്കുന്ന ഇത്തരം വസ്ത്രങ്ങൾ പൊതുവേദിയില്‍ ധരിക്കാൻ ഉള്ളതല്ലെന്നും ഇതിനെ ഫാഷനെന്നല്ല മേനി പ്രദർശനമെന്നേ വിളിക്കാൻ കഴിയുവെന്നും വിമർശകർ അഭിപ്രായപ്പെട്ടു. ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ച് മുമ്പും പൊതുവേദികളിൽ നോറ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിട്ടുണ്ട്.

സിനിമയ്ക്കൊപ്പെം മോഡലിങ്ങിലും താരം സജീവമാണ്. ബോളിവുഡിലെ താരങ്ങളെല്ലാം ഫാഷനിൽ അതീവ ശ്രദ്ധപുലർത്തുന്നവരാണ്. അജയ് ദേവ്ഗൺ സിനിമ ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് നോറയുടേതായി അവസാനമായി റിലീസ് ചെയ്ത സിനിമ. ഒടിടി റിലീസായിരുന്ന സിനിമയ്ക്ക് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. സഞ്ജയ് ദത്ത്, സോനാക്ഷി സിൻഹ എന്നിവരും സിനിമയുടെ ഭാഗമായിരുന്നു. വസ്ത്രധാരണം പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ടെങ്കിലും അവയെ അവഗണിച്ച് തന്റേതായ തീരുമാനങ്ങൾക്കനുസരിച്ച് എന്നും മുന്നോട്ട് പോകുന്ന നടി കൂടിയാണ് നോറ ഫത്തേഹി.
Recommended Video
Also read: ഇന്നലെ വരെ സ്‌നേഹിച്ചവർക്ക് എന്നെയിപ്പോൾ ഇഷ്ടമല്ല; സീരിയലിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് കിഷോർ സത്യ
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!