For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശബരിയുടെ ഇളയമകള്‍ ഇപ്പോഴും അച്ഛനെ ചോദിക്കും; കുടുംബം ജീവിതത്തിലേക്ക് തിരിച്ച് വരികയാണെന്ന് സാജന്‍ സൂര്യ

  |

  സീരിയല്‍ നടന്‍ ശബരിനാഥിന്റെ വേര്‍പാടിന് ഇന്ന് ഒരു വയസ്. 2020 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു അപ്രതീക്ഷിതമായിട്ടുള്ള ശബരിയുടെ വിയോഗം. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ ശബരി കളിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിക്കാതെ പോയി. ശബരിയുടെ ഓര്‍മ്മ ദിനത്തില്‍ താരത്തെ കുറിച്ചുള്ള ഓര്‍മ്മകളുമായി പ്രിയപ്പെട്ടവരെല്ലാം എത്തുകയാണ്.

  ശബരിയുടെ ഏറ്റവും അടുത്ത സുഹൃത്തും സീരിയല്‍ നടനുമായ സാജന്‍ സൂര്യയ്ക്ക് ഇനിയും ആ വാര്‍ത്ത ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. ശബരിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള സാജന്‍ മുന്‍പ് പല തവണ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും വനിത ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തിലൂടെ ശബരിനാഥിനെ കുറിച്ചും കോളേജിൽ ഒരുമിച്ച് പഠിച്ച കാലം മുതലിങ്ങോട്ട് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് മുതലുള്ള കാര്യങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്.

  sabarinath-

  ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബമായിരുന്നു ശബരിയുടേത്. അവിനിപ്പോഴും പോയെന്ന് ഉറപ്പിക്കാന്‍ തനിക്ക് ആയിട്ടില്ലെന്നാണ് സാജന്‍ പറയുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ പരസ്പരം അറിയാവുന്ന സുഹൃത്തായിരുന്നു. ഒരുമിച്ചൊരു ബസിലുള്ള യാത്രയിലൂടെയാണ് സൗഹൃദം തുടങ്ങുന്നത്. അവിടുന്ന് തുടങ്ങിയ സൗഹൃദ ബന്ധം നീണ്ട പതിനെട്ട് വര്‍ഷത്തോളവും കടന്ന് പോയി. അവനെങ്ങും പോയിട്ടില്ലെന്നും ആ ശബ്ദം ഇപ്പോഴും തന്റെ കാതുകളില്‍ കേള്‍ക്കാമെന്നും സാജന്‍ പറയുന്നു.

  ഭാര്യ ആശുപത്രിയിലായതോടെ ഫോളോവേഴ്‌സ് കൂടി; സാന്ദ്രയെ ഐസിയു വില്‍ പോയി കണ്ടപ്പോള്‍ വില്‍സണ്‍ പറഞ്ഞ തഗ്ഗ് ഡയലോഗ്

  ''നിര്‍മാല്യം എന്ന സീരിയലിലൂടെയാണ് ആദ്യമായി സാജനും ശബരിയും ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നീട് ഇന്നലെ, എന്നതിലും ഒരുമിച്ചു. അത്രയൊക്കെയേ ഉള്ളു. രണ്ടാളും ഒരുമിച്ച് അഭിനയിച്ച സീരിയലുകള്‍ കുറവാണെങ്കിലും കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ഞങ്ങളെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തിയതെന്ന് സാജന്‍ പറയുന്നു. അവന്റെ വീടിന്റെ പാലു കാച്ചലിന് ഞങ്ങള്‍ കുടുംബസമേതം പോയി. അങ്ങനെയാണ് ആ സൗഹൃദത്തിന്റെ ആരംഭം. അതിന് ശേഷം കുടുംബം തമ്മില്‍ ഒരുമിച്ചുള്ള ഒത്തിരി യാത്രകള്‍ നടത്തി. അങ്ങനെ കൂടുതല്‍ കൂടുതല്‍ അടുപ്പത്തിലായി. ഏറ്റവും അവസാനം റഷ്യയിലേക്കാണ് ഞാനും അവനും ഒരുമിച്ച് പോയത്. ഇനി അങ്ങനെ ഒന്നില്ലെന്ന് ഓര്‍ക്കുമ്പോള്‍ തന്റെ ചങ്ക് നീറുകയാണെന്നും സാജന്‍ പറയുന്നു.

  sajan-surya

  ശബരിയുടെ കുടുംബം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. മൂത്ത മോള്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്ന പ്രായം ആയതിനാല്‍ അവള്‍ അച്ഛന്റെ വിയോഗത്തെ ഉള്‍കൊണ്ട് കഴിഞ്ഞു. എന്നാല്‍ ഇളയമോള്‍ ഇപ്പോഴും ഇടയ്ക്കിടെ അച്ഛനെ തിരക്കും. കുഞ്ഞല്ലേ, അവള്‍ക്ക് ഇതൊന്നും അറിയില്ലല്ലോ എന്നും സാജന്‍ സൂചിപ്പിക്കുന്നു. ശബരിയുടെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത താന്‍ കേട്ട നിമിഷത്തെ കുറിച്ച് കൂടി സാജന്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

  Drishyam-ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രം

  ശബരിയുടെ ചേച്ചിയുടെ മകനാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. സാജന്‍ ചേട്ടാ ശബരി ചേട്ടന്‍ കുഴ്ഞ്ഞ് വീണു. പോയി... എന്നാണ് അവന്‍ പറഞ്ഞത്. ആ പോയി എന്ന് പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഏത് ആശുപത്രിയിലാണെന്ന് ചോദിച്ച് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തു. അതിന് ശേഷമാണ് പോയി എന്ന് അവന്‍ പറഞ്ഞതിനെ കുറിച്ച് ഞാന്‍ ആലോചിച്ചത്. ഞാന്‍ വൈഫിനോട് പറഞ്ഞപ്പോള്‍ അവളാണ് ഒന്നൂടി വിളിച്ച് ചോദിക്കാന്‍ പറഞ്ഞത്. ഞാന്‍ അങ്ങോട്ട് വിളിച്ച് എന്താ പറഞ്ഞതെന്ന് വീണ്ടും ചോദിച്ചു. അപ്പോഴാണ് അവന്‍ കരഞ്ഞ് കൊണ്ട് ചേട്ടാ ശബരിച്ചേട്ടന്‍ മരിച്ചു എന്നാണ് പറഞ്ഞതെന്ന് സാജന്‍ ഓര്‍മ്മിക്കുന്നു. ഷോക്ക് ആയി നിന്ന നിമിഷമായിരുന്നു അതെന്നും താരം സൂചിപ്പിച്ചു.

  Read more about: sabarinath
  English summary
  Sajan Surya Opens Up late Actor Sabarinath's Younger Daughter Still Ask Her Father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X