For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിന്നെന്തിന് നിങ്ങള്‍ പിരിയുന്നു? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി താരദമ്പതികളുടെ വീഡിയോ

  |

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലായിടത്തും ചര്‍ച്ചാ വിഷയം സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞുകയാണോ എന്നാണ്. ഇതുവരേയും അതിനൊരു വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ആരാധകരുടെ ആകാംഷ തുടരുകയാണ്. എല്ലാത്തിന്റേയും തുടക്കം സമാന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരില്‍ നിന്നും അക്കിനേനി എന്നത് എടുത്തുമാറ്റുന്നതോടെയായിരുന്നു. നാഗ ചൈതന്യയുടെ സര്‍ നെയിം ആണ് അക്കിനേനി എന്നത്. ഇതോടെയാണ് ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയത്.

  ആരാധക മനം കവര്‍ന്ന് ജാന്‍വി; ഹോട്ട് ഫോട്ടോഷൂട്ട്

  ഇപ്പോഴിതാ ഇരുവരുടേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സമാന്ത അവതരിപ്പിക്കുന്ന ചാറ്റ് ഷോയാണ് സാം ജാം. ഇതില്‍ ഒരിക്കല്‍ അതിഥിയായി നാഗ ചൈതന്യ എത്തിയിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം വീഡിയോയില്‍ നിന്നും വായിച്ചെടുക്കാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരങ്ങള്‍ പരസ്പരം എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്നും ചോദ്യങ്ങളുടെ ഉത്തരത്തില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

  Samantha

  ഷോയുടെ ഭാഗമായി നടത്തിയ ഹൗ വെല്‍ ഡു വി നോ ഈച്ച് അദര്‍ എന്ന ചോദ്യത്തര സെഷനിലായിരുന്നു താരങ്ങളുടെ സ്‌നേഹം വെളിവായത്. സമാന്തയെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഇതില്‍ നാഗ ചൈതന്യ ഉത്തരം നല്‍കുന്നുണ്ട്. സമാന്തയുടെ പ്രിയപ്പെട്ട ഹോളിഡെ ഡെസ്റ്റിനേഷന്‍, സമാന്തയുടെ പ്രിയപ്പെട്ട സിനിമ, ഇരുവരുടേയേും ഇഷ്ടങ്ങള്‍ ഇങ്ങനെ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി തന്നെ നാഗ ചൈതന്യ മറുപടി നല്‍കുന്നുണ്ട്. പരസ്പരം ഇത്ര നന്നായി മനസിലാക്കിയിരുന്നവര്‍ ഇപ്പോള്‍ പിരിയുകയാണെന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

  സോഷ്യല്‍ മീഡിയയിലെ പേര് മാറ്റിയതിന് പിന്നാലെ നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവുമായ നാഗാര്‍ജുനയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന് സമാന്ത എത്താതിരുന്നും പല കോണില്‍ നിന്നും സംശയം ഉയര്‍ത്തിയുരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. അതുകൊണ്ട് തന്നെ നാഗ ചൈതന്യയുടെ വീട്ടുകാരുമായി സമാന്തയ്ക്ക് നല്ല ബന്ധമാണുള്ളത്. എല്ലാ ആഘോഷങ്ങള്‍ക്കും നടി മുമ്പില്‍ തന്നെയുണ്ടാകാറുള്ളതാണ്. നാഗാര്‍ജുനയുമായും നല്ല സൗഹൃദമാണുള്ളത്.എന്നിട്ടും എന്തുകൊണ്ട് സമാന്ത പിറന്നാളിന് എത്തിയില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം.

  ഇതിനിടെ നടക്കാനിരുന്ന പത്രസമ്മേളനം നാഗാര്‍ജുന പിന്‍വലിച്ചതും സംശയത്തിന് ശക്തിപകര്‍ന്നു. ബിഗ് ബോസ് പുതിയ സീസണിന്റെ ലോഞ്ചിന് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതാണ് നാഗാര്‍ജുന വേണ്ടെന്ന് വച്ചത്. തന്റെ മകനേയും മരുമകളേയേും കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തപ്പെട്ടത്. അതേസമയം സമാന്തയ്ക്കും നാഗ ചൈതന്യയ്ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നാഗര്‍ജുന ശ്രമങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍.

  കാണെക്കാണെ: നൂല് പൊട്ടിയ പട്ടം പോലെ നിയന്ത്രണം നഷ്ടപ്പെടുന്ന സിനിമ

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് താരങ്ങള്‍ പിരിഞ്ഞുവെന്നാണ്. ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് മുമ്പുള്ള കൗണ്‍സലിംഗം ഘട്ടത്തിലൂടെ കടന്നു പോവുകയാണ് ഇരുവരെന്നും അധികം വൈകാതെ തന്നെ രണ്ട് വഴിക്ക് പിരിയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഒക്ടോബര്‍ ആറിന് പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യം എന്താണെന്ന് അറിയാന്‍ പറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബര്‍ ആറിനാണ് സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ വാര്‍ഷികം. എല്ലാക്കൊല്ലത്തേയും പോലെ ഇത്തവണയും വലിയ ആഘോഷമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. 2017 ലായിരുന്നു നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രിയ ജോഡി പിരിയുകയാണെന്ന വാര്‍ത്തകളുടെ സത്യാവസ്ഥ അറിയാനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.

  Read more about: samantha naga chaitanya
  English summary
  Samantha And Naga Chaitanya's 'How well do we know each other' Challenge Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X