»   » അധികം പണമൊന്നും കിട്ടുന്നില്ലെന്ന് ഭാവന

അധികം പണമൊന്നും കിട്ടുന്നില്ലെന്ന് ഭാവന

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും അന്യഭാഷകളാണ് ഭാവനയ്ക്ക് തുണയായത്. ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്ന് ഔട്ടാകുമെന്നു പോലും ചിന്തിച്ചിരുന്ന തന്റെ കരിയര്‍ മാറ്റി മറിച്ചത് ചിത്തിരം പേശുതടി എന്ന തമിഴ് ചിത്രമാണെന്ന് ഭാവന പറയുന്നു.

പുറമേ നിന്ന് നോക്കുമ്പോള്‍ സിനിമാരംഗം വളരെ ആകര്‍ഷകമായി തോന്നും. എന്നാല്‍ അവിടെ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ സിനിമാക്കാര്‍ക്ക് മാത്രമേ മനസ്സിലാകൂ. സിനിമാക്കാര്‍ക്കെന്താ ബുദ്ധിമുട്ട്, അവര്‍ ഇഷ്ടം പോലെ കാശുണ്ടാക്കുന്നില്ലേ എന്ന് പലരും ചോദിക്കും. എന്നാല്‍ താനൊന്നും സിനിമയില്‍ നിന്ന് അധികം കാശുണ്ടാക്കുന്നില്ലെന്നാണ് ഭാവനയ്ക്ക് പറയാനുള്ളത്.

സിനിമയെ കുറിച്ച് പലര്‍ക്കും തെറ്റായ ധാരണയാണുള്ളതെന്നും നടി അടുത്തിടെ ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. സിനിമയെന്നല്ല എല്ലാ രംഗത്തും നല്ലവരും മോശക്കാരും ഉണ്ട്. തനിക്കൊപ്പം എപ്പോഴും അച്ഛനോ അമ്മയോ ചേട്ടനോ ഉണ്ടാകും. എന്നാല്‍ സ്‌കൂളിലും കോളേജിലും മറ്റ് തൊഴിലിടങ്ങളിലും പോകുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം അച്ഛനും അമ്മയ്ക്കും എപ്പോഴും പോകാന്‍ പറ്റുമോയെന്നും നടി ചോദിക്കുന്നു.

English summary

 Actress Bhavana says she is not getting much money from film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam