»   » ചുംബനവീരനെ പേടിച്ച് ഭാവന പിന്തിരിഞ്ഞു

ചുംബനവീരനെ പേടിച്ച് ഭാവന പിന്തിരിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Bhavana
തമിഴിനും കന്നഡയ്ക്കും പിന്നാലെ ബോളിവുഡുകാരും ഭാവനയെ നോട്ടമിട്ടിട്ട് കാലമേറെയായി. ഹിന്ദിയില്‍ നിന്ന് ഒട്ടേറെ വമ്പന്‍ പ്രൊജക്ടുകളും ഈ തൃശൂര്‍ക്കാരിയെ തേടിയെത്തിയിരുന്നു.

ഏറ്റവുമവസാനമായി ബോളിവുഡിന്റെ ചുംബനവീരന്‍ ഇമ്രാന്‍ ഹാഷ്മി നായികനാവുന്ന ചിത്രത്തിലേക്കാണ് ഭാവനയ്ക്ക് ഓഫര്‍ ലഭിച്ചത്. എന്നാല്‍ തെന്നിന്ത്യയിലെ അഭിനയമല്ല ബോളിവുഡില്‍ വേണ്ടതെന്ന് അവര്‍ ആദ്യമേ നടിയെ അറിയിച്ചിരുന്നുവത്രേ.

ശരീരപ്രദര്‍ശനത്തില്‍ ഉദാരമനസ്‌ക്കയാവണമെന്നും ചൂടന്‍ അധരചുംബനങ്ങള്‍ക്ക് തയാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ബോളിവുഡിലെ ചുംബനവീരനായ ഇമ്രാന്റെ ചിത്രത്തില്‍ ഇതെല്ലാം ഇല്ലെങ്കിലേ അദ്ഭുതമുള്ളൂവെന്ന് ഏവര്‍ക്കുമറിയാം.

ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തില്‍ അഭിനയസാധ്യതയുള്ള വേഷങ്ങള്‍ തേടിയിരുന്ന ഭാവന ഈ ഡിമാന്റുകളൊക്കെ കേട്ടതോടെ മോഹങ്ങളെല്ലാം പെട്ടിയില്‍ അടച്ചുപൂട്ടി വച്ചുവത്രേ.

മലയാളത്തില്‍ ഒഴിമുറിയിലും കന്നഡ സിനിമയായ റോമിയോ ആന്റ് ടോപിവാലയും ഉള്‍പ്പെടെ ഒരുപിടി സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ് ഭാവന ഇപ്പോള്‍.

English summary
Malayalam actress Bhavana is not interested in Bollywood films unless she gets some really interesting projects. The actress refused to be a part of an Emran Hashmi-starrer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam