»   » ഭാവനയും ഒളിമ്പിക്‌സിന്?

ഭാവനയും ഒളിമ്പിക്‌സിന്?

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കുടുംബവുമൊത്ത് ഒളിമ്പിക്‌സ് കാണാനായി ലണ്ടനിലെത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ മോളിവുഡിലെ മറ്റൊരു സെലിബ്രിറ്റിയും ലണ്ടനിലെത്തിയതായി അടുത്തിടെ ഒരു വാര്‍ത്ത പരന്നു. നടി ഭാവനയെ ചുറ്റി പറ്റിയാണ് ഇത്തരമൊരു കഥ പ്രചരിച്ചത്.

ലണ്ടനിലെ ചില സ്ഥലങ്ങളില്‍ ഭാവന പോസ് ചെയ്യുന്ന ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിച്ചതാണ് ഇത്തരമൊരു അഭ്യൂഹത്തിന് ഇടയാക്കിയത്. സെലിബ്രിറ്റി ക്രിക്കറ്റ് മാച്ചില്‍ മോളിവുഡ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന നടിയുടെ ഗ്യാലറിയിലെ പ്രകടനം ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതേ സ്പിരിറ്റോടെ ഭാവന ലണ്ടനില്‍ എത്തിയോ എന്നറിയാനായി ചാടിപുറപ്പെട്ടവര്‍ പക്ഷേ നിരാശരായി. നടി കൊച്ചിയില്‍ തന്നെയുണ്ടെന്നതാണ് കാരണം.

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നടി കൊച്ചിയിലുണ്ടെന്ന് ഭാവനയുടെ അമ്മ അറിയിച്ചതോടെയാണ് 'ലണ്ടന്‍ യാത്ര' വെറും കഥ മാത്രമാണെന്ന് വ്യക്തമായത്. മുന്‍പ് ലണ്ടനില്‍ ഒരു പ്രോഗ്രാമിന് പോയപ്പോഴെടുത്ത ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിക്കുന്നത്. തിരക്കേറിയ ഷെഡ്യൂള്‍ കാരണം ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഷൂട്ടിങ്ങിന് എത്താന്‍ കഴിയാതിരുന്ന നടി ഇപ്പോള്‍ അത് പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ്.

English summary
Social networking sites suddenly had actress Bhavana's snaps splashed all over, in which she was seen posing against the backdrop of London's hotspots.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam