»   » മോഹന്‍ലാലും ഒളിമ്പിക്‌സിന്

മോഹന്‍ലാലും ഒളിമ്പിക്‌സിന്

Posted By:
Subscribe to Filmibeat Malayalam
Mohanlal
ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്‍ പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ അവധിക്കാലം ചെലവഴിയ്ക്കാന്‍ മോഹന്‍ലാല്‍ ലണ്ടനിലേക്ക് പറക്കുന്നു. ലണ്ടനില്‍ നടക്കുന്ന ഒളിമ്പിക്‌സ് കാണാന്‍ ലാലും കുടുംബവും എത്തുമെന്നാണ് അറിയുന്നത്.

ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത്. ജൂലൈ അവസാനത്തോടെ മോഹന്‍ലാല്‍ ലണ്ടനിലേക്ക് യാത്ര തിരിക്കും. ഓഗസ്റ്റ് അഞ്ചുവരെ ഒളിമ്പിക്‌സ് ഗ്യാലറികളില്‍ ലാലും കുടുംബവുമുണ്ടാവും.

തൃശൂരിനടത്തുള്ള പെരിങ്ങോട്ടുമനയില്‍ ആയൂര്‍വേദ ചികിത്സയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. കഴിഞ്ഞ മാസം കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ലാല്‍ ചികിത്സ തേടിയിരുന്നു.

ലണ്ടനില്‍ തിരിച്ചെത്തിയാലുടാന്‍ മേജര്‍ രവി സംവിധാനം ചെയ്യുന്ന കര്‍മ യോദ്ധയുടെ ലൊക്കേഷനിലേക്കാണ് ലാലെത്തുക. ഇതിനിടെ
ശശി നായരുടെ ബോളിവുഡ് പ്രൊജക്ടും ലാല്‍ ആരംഭിയ്ക്കും. ജൂലൈ മധ്യത്തോടെ ആരംഭിയ്ക്കാനിരുന്ന ഈ ചിത്രം ലണ്ടന്‍ യാത്രയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ലാലിനൊപ്പം ഒരു എലിയും സിനിമയില്‍ മുഖ്യകഥാപാത്രമായെത്തുന്നുണ്ട്. ജോണി ആന്റണി ചിത്രവും സുഹൃത്ത് പ്രിയദര്‍ശന്റെ ചിതവുമാണ് ലാലിന്റെ ഈ വര്‍ഷത്തെ മറ്റു പ്രധാന പ്രൊജക്ടുകള്‍.

English summary
Mohanlal who has just finished his new film ‘Run Baby Run’ that has been directed by Joshi is off to London on a holiday, and he would get to see the LondonOlympics this time he is in the city!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam