»   » ഗ്ലാമര്‍ റോളുകളില്‍ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല

ഗ്ലാമര്‍ റോളുകളില്‍ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല

Written By:
Subscribe to Filmibeat Malayalam
അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നെങ്കിലും രമ്യ നമ്പീശന് ഇപ്പോള്‍ പ്രിയം അന്യഭാഷകളോടാണ്. തമിഴിലും തെലുങ്കിലും ഓടി നടന്ന് അഭിനയിക്കുന്ന ഈ സുന്ദരിയെ പറ്റി അടുത്തിടെ ഒരു അപവാദം പരന്നു. ഗ്ലാമര്‍ റോളുകള്‍ രമ്യ ഒഴിവാക്കുകയാണെന്നായിരുന്നു ചിലര്‍ പറഞ്ഞു പരത്തിയത്. എന്നാല്‍ താന്‍ ഇപ്പോഴും എപ്പോഴും ഗ്ലാമര്‍ റോളുകള്‍ സ്വാഗതം ചെയ്യുന്നുവെന്നാണ് രമ്യയ്ക്ക് പറയാനുള്ളത്.

തമിഴിലും തെലുങ്കിലും താന്‍ ഗ്ലാമര്‍ റോളുകള്‍ ഒഴിവാക്കുകയാണെന്ന വിമര്‍ശനം ശരിയല്ല. തമിഴില്‍ അടുത്തിടെ ചെയ്ത ചില ചിത്രങ്ങള്‍ക്ക് ഗ്ലാമര്‍ പ്രദര്‍ശനം ആവശ്യമായിരുന്നില്ല. കഥയും കഥാപാത്രവും ആവശ്യപ്പെട്ടാല്‍ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നതിന് തനിക്ക് മടിയില്ല. തമിഴില്‍ നിന്ന് എത്തിയ ചില ഓഫറുകളില്‍ ശരീരപ്രദര്‍ശനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നിട്ടും അത് വേണമെന്ന് വാശിപിടിച്ചതിനാല്‍ താന്‍ ആ ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചെന്ന് രമ്യ പറയുന്നു.

ഇപ്പോള്‍ താന്‍ അഭിനയിക്കുന്ന പിസ എന്ന തമിഴ് ചിത്രത്തില്‍ നായകനുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളുണ്ട്. കഥ ആവശ്യപ്പെട്ടതിനാലാണ് അത്തരം രംഗങ്ങളില്‍ അഭിനയിച്ചതെന്നും രമ്യ നമ്പീശന്‍ പറയുന്നു.

English summary
Vijay Sethupathi and Ramya Nambeesan are in the lead roles. Ramya Nambeesan while speaking in the press meet said, “Pizza is an Italian food. It is famous in the cities. The director has titled this film as Pizza.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam