»   » സെക്‌സിയാവുക എളുപ്പമല്ല: രമ്യ നമ്പീശന്‍

സെക്‌സിയാവുക എളുപ്പമല്ല: രമ്യ നമ്പീശന്‍

Posted By:
Subscribe to Filmibeat Malayalam
Remya Nambeesan
ചാപ്പ കുരിശില്‍ ഫഹദിനൊരു ചുംബനം നല്‍കുമ്പോള്‍ അതിത്ര വലിയ സംഭവമാകുമെന്ന് രമ്യ നമ്പീശന്‍ കരുതിയിരുന്നില്ല. മലയാളത്തിലെ ആദ്യ അധരചുംബനരംഗം പ്രേക്ഷകരെ ഞെട്ടിയ്ക്കുക തന്നെ ചെയ്തു.

ചില യാഥാസ്ഥിതികര്‍ നെറ്റി ചുളിച്ചെങ്കിലും ഭൂരിഭാഗം പ്രേക്ഷകരും നടിയുടെ ധൈര്യത്തെ പ്രശംസിയ്ക്കാനാണ് ഉത്സാഹിച്ചത്. ചുംബനം മാത്രം കണക്കിലെടുത്തല്ല, അങ്ങനെയൊരു റോളില്‍ പ്രത്യക്ഷപ്പെടാന്‍ രമ്യ കാണിച്ച ചങ്കൂറ്റത്തെയായിരുന്നു ജനം അഭിനന്ദിച്ചത്. ഇതോടെ മോളിവുഡിലെ സെക്‌സി ഗേള്‍ എന്നൊരു വിശേഷണവും പ്രേക്ഷകര്‍ രമ്യയ്ക്ക് നല്‍കി.

തന്നെ സെക്‌സി ഗേള്‍ എന്ന് വിളിയ്ക്കുന്നതിലും നടിയ്ക്ക് ഇഷ്ടക്കുറവില്ല. മലയാളത്തില്‍ അധികമാരെയും സെക്‌സിയെന്ന് വിളിയ്ക്കുന്നില്ല. അതുകൊണ്ടു തന്നെ എനിയ്ക്ക് പരാതിില്ല. സെക്‌സിയാവുക അത്ര എളുപ്പമൊന്നുമല്ല, അതുകൊണ്ട് ഒരു കോപ്ലിമെന്റായാണ് അതിനെ ഞാന്‍ കാണുന്നത്-രമ്യ പറയുന്നു.

ട്രാഫിക്കിന് ശേഷം ഒട്ടേറെ ബോള്‍ഡായിട്ടുള്ള വേഷങ്ങള്‍ തന്നെ തേടിവരുന്നണ്ടെന്നും എന്നാല്‍ സെലക്ടീവാകാനാണ് തീരുമാനമെന്നും രമ്യ വിശദീകരിയ്ക്കുന്നു.

English summary
When Remya Nambeesan locked lips with actor Fahad Fazil for a scene in Chappa Kurishu, she probably had no idea how big a talk-ofthe-town the matter could become

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam