»   » കാവ്യയ്ക്ക് മുന്നോട്ട് പോകാം; ധൈര്യപൂര്‍വ്വം

കാവ്യയ്ക്ക് മുന്നോട്ട് പോകാം; ധൈര്യപൂര്‍വ്വം

Posted By:
Subscribe to Filmibeat Malayalam

അഭിനയരംഗത്ത് കഴിവു തെളിയിച്ചവരില്‍ ചിലരെങ്കിലും സിനിമയുടെ മറ്റ് മേഖലകളില്‍ കൂടി സ്വന്തം കയ്യൊപ്പ് പതിപ്പിക്കാന്‍ ശ്രമം നടത്താറുണ്ട്. നടി കാവ്യ മാധവനും അത്തരം ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ബാലതാരമായി സ്‌ക്രീനിലെത്തിയ കാവ്യ പിന്നീട് നായികയായി നല്ല നടിയെന്ന പേര് സമ്പാദിക്കുകയും ചെയ്തു. അഭിനയ ജീവിതത്തിനിടയില്‍ ഒരു സിനിമയ്ക്ക് വേണ്ടി കാവ്യ പാട്ടെഴുതി. ആദ്യ പരീക്ഷണം വിജയിച്ചപ്പോള്‍ പിന്നീട് താനെഴുതിയ പാട്ടുകളെല്ലാം ചേര്‍ത്ത് ഒരു സിഡി പുറത്തിറക്കാനായി കാവ്യയുടെ ശ്രമം. 'കാവ്യദളങ്ങള്‍' അതിന്റെ സാക്ഷാത്കാരമായിരുന്നു. പ്രശസ്ത ഗായകരും കാവ്യയും പാടിയ പാട്ടുകളാണ് ആല്‍ബമായി ഇറങ്ങിയത്.

കാവ്യയുടെ പാട്ടുകേട്ട ചില നിര്‍മ്മാതാക്കള്‍ നടിയെ അഭിനന്ദിച്ചു. ഒപ്പം ചില ചിത്രങ്ങള്‍ക്ക് ഗാനരചന നടത്താനുള്ള ക്ഷണവും കാവ്യയെ തേടിയെത്തിയിട്ടുണ്ടെന്നാണ് കേള്‍വി.

കാവ്യദളങ്ങള്‍ പ്രകാശനം ചെയ്യുന്ന വേളയില്‍ ഒഎന്‍വി പറഞ്ഞു ''ഈ കുട്ടിയുടെ ഗാനങ്ങളെ കൊന്നുകളയല്ലേ''. സാക്ഷാല്‍ ഒഎന്‍വി പറഞ്ഞ സ്ഥിതിയ്ക്ക് കാവ്യയ്ക്ക് ഇനി നിരൂപകരെ പേടിക്കേണ്ട. ധൈര്യമായി എഴുത്ത് തുടരാം. പ്രതിസന്ധികളില്‍ തളരാതെ ധൈര്യപൂര്‍വ്വം മുന്നോട്ടു പോകുന്ന കാവ്യയ്ക്ക് വിജയാശംസകള്‍ നേരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam