»   » അവാര്‍ഡ്: പരിഭവവുമായി കാവ്യയും

അവാര്‍ഡ്: പരിഭവവുമായി കാവ്യയും

Posted By:
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ സിനിമയില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്തെത്തുന്നു. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് വിലയിരുത്തപ്പെട്ട കാവ്യ മാധവനും തന്റെ നിരാശ മറച്ചുവയ്ക്കുന്നില്ല.

അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു. മികച്ച നടിയായി താന്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് സൂചനയും ലഭിച്ചിരുന്നു. അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസം രാവിലെ മുതല്‍ തന്നെ ചാനല്‍പ്രവര്‍ത്തകരും വീട്ടിലെത്തിയിരുന്നു.

അവാര്‍ഡിനായി ജൂറി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് താന്‍ അവതരിപ്പിച്ചത്. ഇതും അവാര്‍ഡ് പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ അവസാനം ഉറങ്ങികിടന്നയാളെ വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറഞ്ഞതു പോലെയായി കാര്യങ്ങളെന്നും കാവ്യ പറയുന്നു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ സംവിധായകന്‍ കമലും രംഗത്തു വന്നിരുന്നു. അവാര്‍ഡ് നിര്‍ണയിക്കുന്നതില്‍ ജൂറിക്ക് വ്യക്തമായ കാഴ്ചപ്പാട് ഇല്ലായിരുന്നുവെന്ന് കമല്‍ പറഞ്ഞു. ജഗതി ശ്രീകുമാറിനെ ഹാസ്യനടന്‍ എന്ന നിലയിലേക്ക് ഒതുക്കിയത് ശരിയായില്ലെന്നും കമല്‍ അഭിപ്രായപ്പെട്ടു.

English summary
I was told by many in the industry that my role in Bhakthajanangalude Sraddhakku would surely win me an award, Kavya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam