»   » മലബാറില്‍ മമ്മൂട്ടിക്കൊപ്പം കാവ്യ

മലബാറില്‍ മമ്മൂട്ടിക്കൊപ്പം കാവ്യ

Posted By:
Subscribe to Filmibeat Malayalam
Kavya-Mammootty
രഞ്ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാവ്യ മാധവന്‍ പ്രധാന വേഷത്തിലെത്തുന്നു. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി തൃശൂര്‍ ശൈലിയിലുള്ള ഭാഷയിലാണ് ഭാഷയാണ് സംസാരിച്ചതെങ്കില്‍ മലബാറിലെത്തുമ്പോള്‍ ഇത് കാവ്യയുടെ ഊഴമാണ്.

തന്റെ ജന്മനാടായ നീലേശ്വരം സ്‌റ്റൈലിലാണ് കാവ്യ മലബാറില്‍ ഡയലോഗുകള്‍ പറയുക. സിനിമയിലെത്തി പത്ത് വര്‍ഷം കഴിഞ്ഞെങ്കിലും ഇതാദ്യമായാണ് കാവ്യയ്ക്ക് ഇങ്ങനെയൊരു അവസരം ലഭിയ്ക്കുന്നത്. ഇന്നസെന്റും ജഗതിയുമൊക്കെ തൃശൂര്‍ തിരുവനന്തപുരം ഭാഷാശൈലി പ്രശസ്തമാക്കിയതു പോലെ തന്റെ നാട്ടിലെ ശൈലിയും നാലാളറിയണമെന്നാണ് കാവ്യയുടെ ആഗ്രഹം.

കാസര്‍കോട്ടെ ഗ്രാമമായ നീലേശ്വരത്തെ ഭാഷാപ്രയോഗങ്ങള്‍ കേരളത്തിലെ മറ്റുഭാഗങ്ങളിലുള്ള കുറെപ്പേരെങ്കിലും കേട്ടിട്ടുണ്ടാവും. താനഭിയിക്കുന്ന മലബാറിലൂടെ ഇത് കൂടുതല്‍ പ്രചാരത്തിലെത്തണമെന്നാണ് നടിയുടെ ആഗ്രഹം.

താന്‍ ഈ ശൈലിയില്‍ സംസാരിയ്ക്കുന്നതെന്ന കാര്യം സിനിമാരംഗത്തെ എല്ലാവര്‍ക്കുമറിയാം. അതിനാലാണ് രഞ്ജിത്ത് തന്നെ തേടിയെത്തിയതെന്നും കാവ്യ വിശ്വസിയ്ക്കുന്നു. കേരളത്തിന്റെ മറ്റുഭാഗങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക് നീലേശ്വരം സ്ലാങ് പെട്ടെന്ന് പിടികിട്ടില്ലെന്നും കാവ്യ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

English summary
Now, it is the turn of actress Kavya Madhavan to familiarise us with yet another one — the Neeleshwaram dialect.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam