»   » മുഖത്തു തുപ്പുന്നവര്‍

മുഖത്തു തുപ്പുന്നവര്‍

Posted By:
Subscribe to Filmibeat Malayalam
Smoking
പുകവലി മൂലം കുടുംബവും പൊതുസമൂഹവും അനുഭവിക്കുന്ന വിപത്തിന്റെ നേര്‍ചിത്രം വരച്ചു കാട്ടുകയാണ് 'മുഖത്തു തുപ്പുന്നവര്‍' എന്ന ഹ്രസ്വ ചിത്രം. ജെ വി ക്രിയേഷന്‍സിന്റെ ബാനറില്‍ വിനോദ് വി നിര്‍മ്മിക്കുന്ന ചിത്രത്തിന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ രായമംഗലം ജയകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.

പുകവലി എത്രത്തോളം ഹാനികരമാണെന്ന് ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തും. സാബു പോള്‍, രാജീവ് കൃഷ്ണന്‍, ഗിരീഷ് തോമസ്, ലത, വൃന്ദ, സൂര്യ, കാശിനാഥ്, ആന്റണി ചേലാമറ്റം തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍. ബിനോയ് ഇരങ്ങോള്‍ ആണ് ചിത്രത്തിന് ക്യാമറ ഒരുക്കിയിരിക്കുന്നത്.

English summary

 Mukhathu Thuppunnavar, a short film by Jayakrishnan, tells the evil effects of smoking in society.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam