»   »  പുകവലി ഫഹദ് ഫാസിലിനെതിരെ കേസ്

പുകവലി ഫഹദ് ഫാസിലിനെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
സിനിമയിലെ പുകവലിയുടെ പേരില്‍ നടന്‍ ഫഹദ് ഫാസിലിനെതിരേ കേസെടുത്തു. ലാല്‍ ജോസിന്റെ ഡയമണ്ട് നെക്‌ലസ് എന്ന ചിത്രത്തില്‍ പുകവലിച്ച് അഭിനയിച്ചതിനാണു കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്‌ഐ അനന്തലാല്‍ അറിയിച്ചു. നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജോസഫ് സാജുവിന്റെ നിര്‍ദേശപ്രകാരമാണു കേസെടുത്തത്.

പുകവലി രംഗങ്ങളില്‍ നിയമ പ്രകാരം കാണിക്കേണ്ട സന്ദേശം കാണിച്ചിരുന്നില്ല. കൊച്ചി പൊലീസാണ് ഫഹദിനെതിരെ കേസെടുത്തത്.

സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗം എന്ന ചിത്രത്തില്‍ നടന്‍ നിഷാന്‍ സിഗററ്റ് വലച്ചതിനു സമാനനിയമനടപടി നേരിട്ടിരുന്നു. 2011ല്‍ ഇതു സംബന്ധിച്ചു ഫോര്‍ട്ടുകൊച്ചി പോലീസ് കേസെടുത്തു. കേസില്‍ ജാമ്യമെടുത്ത നിഷാന്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

സിനിമയി ലും സീരിയലിലും അഭിനേതാക്കള്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ച് അഭിനയിക്കുന്നതു കര്‍ശനമായി വിലക്കുന്ന നിയമം 2004 മേയ് ഒന്നിനു നിലവില്‍ വന്നിരുന്നു. ഇതനുസരിച്ചാണു കേസെടുത്തിട്ടുള്ളത്. രണ്ടു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

English summary
The Cochin City Police have filed a case against young actor Fahad Fazil, who appeared as the main character in Lal Jose’s “Diamond Necklace

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam