»   » പുകവലി നിര്‍ത്തിയ താരങ്ങള്‍

പുകവലി നിര്‍ത്തിയ താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Smoking
വെള്ളിത്തിരയില്‍ സര്‍വ്വഗുണസമ്പന്നരായ നായകന്മാരെ അവതരിപ്പിക്കുന്ന പല താരങ്ങളും വ്യക്തിജീവിതത്തില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വമ്പന്‍ പരാജയമാണെന്നകാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്, പുകവലിയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. ബോളിവുഡ് താരങ്ങളില്‍ മുന്‍നിരയിലെ പലരും വമ്പന്‍ വലിക്കമ്പക്കാരായിരുന്നു, ഇവരില്‍ പലരും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാലും കുടുംബപരമായ കാരണങ്ങളാലുമൊക്കെ വലി നിര്‍ത്തി.

ഇവരുടെയെല്ലാം പുകവലി നിര്‍ത്തല്‍ അനുഭവങ്ങള്‍ ഇങ്ങനെ

സെയ്ഫ് അലി ഖാന്‍

സ്വന്തം ഡോക്ടറുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കുശേഷമാണ് സെയ്ഫ് വലി നിര്‍ത്താന്‍ തീരുമാനിച്ചത്. ആദ്യ മൂന്ന് ആഴ്ചകളില്‍ വലി നിര്‍ത്തല്‍ എന്നത് വളരെ ശ്രമകരമായ കാര്യമായിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ ഈ മൂന്നാഴ്ച ചാഞ്ചല്യമില്ലാതെ മറികടന്നാല്‍പ്പിന്നെ പേടിക്കാനില്ലെന്നും സെയ്ഫ് പറയുന്നു. സിഗരറ്റ് വലിക്കാന്‍ തോന്നുമ്പോഴൊക്കെ വയറു നിറച്ച് വെള്ളം കുടിയ്ക്കൂ എന്നാണ് സെയ്ഫ് പറയുന്നത് അങ്ങനെ ചെയാല്‍ വലിയ്ക്കണം എന്ന ചിന്തയില്‍ നിന്നും മാറിനില്‍്ക്കാന്‍ കഴിയുമത്രേ.

അജയ് ദേവ്ഗണ്‍

ഒരു ചെയിന്‍ സ്‌മോക്കറായിരുന്നു അജയ്, ഇത് ആരോഗ്യത്തിന് പ്രശ്‌നമാകുമെന്ന് കണ്ടതോടെ വലിയല്ല ശരീരമാണ് കാര്യമെന്ന് തിരിച്ചറിഞ്ഞ നടന്‍ അതു നിര്‍ത്തി. പലവട്ടം ശ്രമിച്ചിട്ടാണ് അജയ് വലി നിര്‍ത്തിയത്. ഭാര്യ കാജല്‍ വരെ തോറ്റ് സുല്ലിട്ടിരുന്നു ഈ വലിയുടെ കാര്യത്തില്‍. സ്വന്തം പിതാവിന്റെ ഹൃദയാഘാതമാണ് അജയെ ചിന്തിപ്പിച്ചതെന്ന് പറയുന്നതാണ് ശരി. രോഗത്തിനടിമപ്പെടുമെന്ന് അജയുടെ ശരീരവും മുന്നറിയിപ്പ് നല്‍കി. പിന്നെ ഒന്നും ചിന്തിച്ചില്ല പ്രിയ്യപ്പെട്ട ദുശ്ശീലം താരം ഒഴിവാക്കി.


അമീര്‍ ഖാന്‍

അത്യാവശ്യം നല്ല പുകവലിക്കാരനായിരുന്ന അമീറിന് അത് നിര്‍ത്തിയത് ഉള്‍വിളി മൂലമാണത്രേ. ഇപ്പോള്‍ വലി മാത്രമല്ല മദ്യപാനവും അമിര്‍ പൂര്‍ണമായും നിര്‍ത്തി. കഴിഞ്ഞ കുറേ മാസങ്ങളായി ശരീരഭാരം കൂടാന്‍ തുടങ്ങിയതാണ് മദ്യത്തോട് നോ പറയാന്‍ അമീറിനെ നിര്‍ബ്ബന്ധിതനാക്കിയത്.

അര്‍ജുന്‍ രാംപാല്‍
നടനും മോഡലുമായ അര്‍ജുന്‍ കോളെജ് കാലത്താണ് പുകവലി തുടങ്ങിയത്. എന്നാല്‍ അടുത്തിടെ തന്റെ മക്കള്‍ക്കുവേണ്ടി താന്‍ പുകവലി നിര്‍ത്തുകയാണെന്ന് അര്‍ജുന്‍ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. മക്കള്‍ക്കുവേണ്ടിയെങ്കിലും നിര്‍ത്തണമെന്നാണ് പുകവലിക്കാരോട് ഇപ്പോള്‍ അര്‍ജുന്‍ പറയുന്നത്.

അടുത്ത പേജില്‍
വലിയിലെ താരങ്ങള്‍ റാണിയും ഷാരൂഖും

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam