»   »  വെള്ളമടി പുകവലി; സ്പിരിറ്റ് പുലിവാല്‍ പിടിച്ചു

വെള്ളമടി പുകവലി; സ്പിരിറ്റ് പുലിവാല്‍ പിടിച്ചു

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലും രഞ്ജിത്തും ചേര്‍ന്ന് കേരളത്തില്‍ സ്പരിറ്റ് ഒഴുക്കാനൊരുങ്ങുകയാണ്. ജൂണ്‍ 14ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിയ്ക്കുന്നത്. വിവാഹമോചനം നേടിയ എഴുത്തുകാരന്റെ വേഷത്തിലാണ് ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ ഭാര്യയുമായി മാത്രമല്ല അവരുടെ ഭര്‍ത്താവുമായി അടുത്ത സൗഹൃദത്തിലാണ് ഇയാള്‍.

മദ്യവും സിഗരറ്റുമാണ് അയാളുടെ ഇപ്പോഴത്തെ മറ്റു രണ്ട് സുഹൃത്തുക്കള്‍. സിനിമയുടെ പോസ്റ്റര്‍ തന്നെ ഇത് വെളിവാക്കുന്നു. എന്നാല്‍ ചുണ്ടിലെരിയുന്ന സിഗരറ്റും മ്ദ്യക്കുപ്പികളുമായുള്ള പോസ്റ്റര്‍ സ്പിരിറ്റിന് പാരയായി മാറിയിരിക്കുകയാണ്. പോസ്റ്ററിനെതിരെ ഔദ്യോഗികതലത്തില്‍ തന്നെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്ററുകളെല്ലാം പിന്‍വലിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്.

ഉറുമി ഫെയിം ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കനിഹയാണ് ചിത്രത്തിലെ നായിക.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സ്പിരിറ്റില്‍ മധു, തിലകന്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ധാര്‍ഥ് ഭരതന്‍, ഗണേഷ് കുമാര്‍, ടിനി ടോം, ടി.പി. മാധവന്‍, പൂജപ്പുര രാധാകൃഷ്ണന്‍, ലെന, കല്പന, മാസ്റ്റര്‍ പ്രജ്വല്‍ എന്നിവരും വേഷമിടുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഷഹബാസ് അമന്‍ ഈണം പകരുന്നു. വേണു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

English summary
Director Ranjith’s Spirit, which will hit the cinemas on June 14, has Mohanlal playing an alcoholic,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam