'ഞങ്ങളുടെ ജീവിതം സിനിമയായാൽ കീർത്തിയും നവാസുദ്ദീൻ സിദ്ദിഖിയും നായകനും നായികയുമാകണം'
മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ നടിയാണ് രോഹിണി. അഭിനയത്തിന് ചെറിയ ഒരു ഇടവേള കൊടുത്ത രോഹിണി ബാഹുബലി പോലുള്ള വിസ്മയ ചിത്രങ്ങളുടെ ഭാഗമായി തിരിച്ചെത്തിയിരിക്കുകയാണ്. ഗ്രാമീണ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ആന്ധ്രപ്രദേശിലെ അനകപ്പള്ളിയില്‍ ജനിച്ച രോഹിണി. അഞ്ചാം വയസിലാണ് സിനിമയില്‍ അരങ്ങേറിയത്. തെലുങ്കിലും തമിഴിലും നായികാ പദവിയിലേക്ക് രോഹണി വളരെ പെട്ടന്ന് എത്തി. 1982ല്‍ കക്ക എന്ന സിനിമയില്‍ ദേവി എന്ന കഥാപാത്രമായിട്ടാണ് രോഹിണി മലയാള സിനിമയിലേക്ക് എത്തിയത്. ശേഷം മലയാളിയുടെ പ്രിയപ്പെട്ട നടന്‍ രഘുവരന്റെ ജീവിത സഖിയായി. വില്ലനായും നായകനായും സ്വഭാവനടനായും മലയാളത്തിലും തമിഴിലുമെല്ലാം തിളങ്ങിയിട്ടുള്ള നടനാണ് രഘുവരൻ.

വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം അവയെ എല്ലാം മൈന്റ് ചെയ്യാതെ ജീവിതം കരുപ്പിടിപ്പിക്കാൻ രഘുവരൻ ശ്രമിച്ചിരുന്നു. 1996ൽ ആയിരുന്നു രഘുവരനുമായുള്ള രോഹിണിയുടെ വിവാഹം. എട്ട് വർഷം മാത്രമാണ് ഇരുവരുടേയും ദാമ്പത്യ ജീവിതം നീണ്ടുനിന്നത്. 2004ൽ രോഹിണിയും രഘുവരനും വേർപിരിഞ്ഞു. രഘുവിന്റെ മരണശേഷവും വേദനകൾ തന്നെ വേട്ടയാടിരുന്നുവെന്ന് രോഹിണി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.
Also Read: 'സോണിയയ്ക്ക് പെൺകുഞ്ഞ്... അപ്രതീക്ഷിത തിരിച്ചടിയിൽ സമനിലതെറ്റി പ്രകാശൻ'
രഘുവരനെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും രോഹിണി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ജോൺ ബ്രിട്ടാസ് അവതാരകനായ ജെബി ജെംഗ്ഷനിൽ പങ്കെടുത്തപ്പോഴുള്ള രോഹിണിയുടെ വീഡിയോയാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. രോഹിണി-രഘുവരൻ ജീവിതം സിനിമയായാൽ ആര് നായകനും നായികയും ആകണമെന്ന ചോദ്യത്തിന് രോഹിണി നൽകിയ മറുപടി കൗതുകം പകരുന്നതായിരുന്നു. രഘുവരനെ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയും രോഹിണിയെ കീർത്തി സുരേഷും അവതരിപ്പിക്കണമെന്നാണ് രോഹിണി മറുപടിയായി പറഞ്ഞത്. 'രഘു നല്ല സ്‌നേഹമുള്ളയാളായിരുന്നു. ആര് വന്ന് ചോദിച്ചാലും എന്തുവേണമെങ്കിലും കൊടുക്കും. അഡിക്ഷന്‍ എന്ന ഡിസീസായിരുന്നു പ്രശ്‌നം. ഞാന്‍ ആ ഡിസീസിനോട് തോറ്റുപോയി. രഘുവിനെ അതില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ ഒരുപാടു ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകനെയും അത് ബാധിക്കുമെന്ന് തോന്നിയപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്. രഘുവിനെയും രക്ഷപ്പെടുത്തണം എന്ന് വിചാരിച്ചിരുന്നു. പക്ഷെ കഴിഞ്ഞില്ല' എന്നാണ് വിവാഹ മോചനത്തിലേക്ക് തിരിയാനുള്ള കാരണമായി ഒരിക്കൽ രോഹിണി മാധ്യമങ്ങളോട് പറഞ്ഞത്.
Also Read: 'എന്റേയും സുരേഷേട്ടന്റേയും കഥയാണ് മിഥുനത്തിലെ ഹണിമൂൺ സീൻ'; മേനക സുരേഷ്
ജീവിതത്തിലെ താളപ്പിഴകളും അമിത ലഹരിമരുന്ന് ഉപയോഗവും മൂലം 2008 ആണ് രഘുവരൻ അന്തരിച്ചത്. ഇരുവർക്കും സായ് റിഷിവരൻ എന്നൊരു മകനുണ്ട്. രഘുവരൻ നല്ലൊരു ഗായകൻ കൂടിയായിരുന്നു. പലർക്കും അത് അറിയില്ലായിരുന്നു. രോഹിണി തന്നെയാണ് ഈ രഹസ്യം പിന്നീട് വെളിപ്പെടുത്തിയത്. അച്ഛൻ പാടി ചിട്ടപ്പെടുത്തിയ ഇംഗ്ലീഷ് ഗാനങ്ങൾ മ്യൂസിക് ആൽബമായി മുമ്പ് മകൻ ഋഷിവരൻ പുറത്തിറക്കിയിരുന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ വെച്ച് സൂപ്പർതാരം രജനീകാന്താണ് അന്ന് ആൽബം പുറത്തിറക്കിയത്. കീബോർഡിൽ കമ്പോസ് ചെയ്ത പാട്ടുകളാണ് മകൻ രഘുവരന്റെ ഓർമക്കായി റിലീസ് ചെയ്തത്. ഇംഗ്ലീഷിൽ മാത്രമാണ് പാട്ടുകൾ കമ്പോസ് ചെയ്തിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നായിരുന്നു ഋഷിയുടെ ജനനമെന്നും രോഹിണി പറഞ്ഞു. മോൻ ജനിച്ചയുടനെ അവനെ ആദ്യമായിട്ട് തന്നെ കാണിച്ചത് രഘുവരനാണെന്നും രോഹിണി പറയുന്നു. നവരസ എന്ന വെബ്സീരിസാണ് അവസാനമായി റിലീസ് ചെയ് രോഹണിയുടെ സിനിമ. കോളാമ്പി, ഫ്രീഡം ഫൈറ്റ് എന്നിവയാണ് ഇനി റിലീസിനെത്താനുള്ള രോഹിണിയുടെ സിനിമകൾ.
Recommended Video
Also Read: 'ആരാധികമാരെ പിണക്കാത്ത ജയൻ...', ഓർമകൾ പൊടിതട്ടിയെടുത്ത് കലൂർ ഡെന്നീസ്


Click it and Unblock the Notifications











