»   » കളിമണ്ണിന് സ്‌ക്രിപ്റ്റില്ല

കളിമണ്ണിന് സ്‌ക്രിപ്റ്റില്ല

Posted By:
Subscribe to Filmibeat Malayalam

നടി ശ്വേതമേനോന്റെ ഗര്‍ഭകാലവും പ്രസവവും വെള്ളിത്തിരയിലെത്തിക്കുന്ന 'കളിമണ്ണ്' തിരക്കഥയില്ലാതെയാവും ചിത്രീകരിക്കുകയെന്ന് റിപ്പോര്‍ട്ട്. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ അനുസരിച്ച മാത്രം ചിത്രം പൂര്‍ത്തീകരിക്കാനാവില്ലെന്നാണ് സംവിധായകന്‍ ബ്ലസിയുടെ അഭിപ്രായം. പ്രസവവും ഗര്‍ഭകാലവുമൊക്കെ ചിത്രീകരിക്കുന്നതിനാല്‍ പിന്നീടും പല കൂട്ടിച്ചേര്‍ക്കലുകളും വേണ്ടി വന്നേക്കും. ഏറെ പ്രത്യേകതകളുള്ള നിമിഷങ്ങള്‍ വീണുകിട്ടിയേക്കാം. അതുകൊണ്ടു തന്നെ കൃത്യമായ ഒരു തിരക്കഥ തയ്യാറാക്കേണ്ട കാര്യമില്ല.

തിരക്കഥയില്ലാതെ സിനിമ ചിത്രീകരിക്കുന്ന വിഷമകരമല്ലേ എന്ന ചോദ്യത്തിന് കൃത്യമായ സ്‌ക്രിപ്‌റ്റോടു കൂടി തുടങ്ങുന്ന ചിത്രങ്ങളില്‍ പോലും മുന്‍കൂട്ടി പറയാത്ത പലതും കൂട്ടിച്ചേര്‍ക്കാറുണ്ടെന്നാണ് സംവിധായകന്റെ മറുപടി. ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ശ്വേതയുടെ ഗര്‍ഭകാലം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണെങ്കിലും രാവും പകലും അവര്‍ക്ക് പിന്നാലെ ക്യാമറയുമായി നടന്നല്ല ചിത്രീകരിക്കുന്നത്. ചെറിയ ചെറിയ ഷെഡ്യൂളുകളായി പലയിടങ്ങളില്‍ വച്ചാണ് ഷൂട്ടിങ്.

ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. കളിമണ്ണിന്റെ ഛായാഗ്രഹണത്തിന് ചെന്നൈയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഇഫക്ട് വിദഗ്ധരുടെ സഹായമുണ്ടാവും. ഗര്‍ഭിണിയായതിന് ശേഷം ശ്വേത മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

ശ്വേത ഗര്‍ഭിണിയായ കഥാപാത്രത്തെ അവതരിപ്പിച്ച ആകസ്മികം ഓണത്തിന് തീയേറ്ററുകളിലെത്തും. നഗരത്തിരക്കില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ വീര്‍പ്പുമുട്ടലില്‍ ഒറ്റപ്പെട്ടു പോകുന്ന അനിത എന്ന കഥാപാത്രത്തെയാണ് ശ്വേത ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

English summary

 Blessy's flick, Kalimannu, that would film the pregnancy and delivery of actress Shweta Menon, is all set to go on floors on August 6, with a rather flexible script.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam