For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പലരും പറഞ്ഞു ദേശീയ അവാർഡ് കിട്ടുമെന്ന്... പക്ഷെ ലാലിന് കിട്ടി', വൈറലായി നെടുമുടി വേണുവിന്റെ വാക്കുകൾ

  |

  എല്ലാ തികഞ്ഞ കലാകാരനായിരുന്നു നെടുമുടി വേണു. ഒട്ടും പ്രതീക്ഷിക്കാതെയാണ് അദ്ദേഹത്തെ ദിവസങ്ങൾക്ക് മുമ്പ് മരണം കവർന്നെടുത്തത്. ആ വേർപാട് വലിയൊരു വിടവാണ് മലയാള സിനിമയ്ക്ക് വരുത്തിയിരിക്കുന്നത്. എണ്ണം പറഞ്ഞ കഥാപാത്രങ്ങളെ എക്കാലത്തേയ്ക്കും സിനിമാപ്രേമികൾക്ക് വേണ്ടി സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. കലാകാരന് മരണില്ലെന്ന് അദ്ദേഹം തന്റെ സിനിമകളിലൂടെ തെളിയിക്കുകയാണിപ്പോൾ.

  veteran actor nedumudi venu, actor nedumudi venu, nedumudi venu films, nedumudi venu bharatham, bharatham movie, നെടുമുടി വേണു, നെടുമുടി വേണു ഭരതം സിനിമ, നെടുമുടി വെണു വാർത്തകൾ, നെടുമുടി വേണു മോഹൻലാൽ

  ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്ന നേടുമുടി നവേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും എല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അഭിനയശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളായി വേണു മാറിയിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചിട്ടുണ്ട്. ചില ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്.

  Also Read:'ഗായത്രിയുടെ ന്യായീകരണത്തോട് യോജിക്കാനാവില്ല', മര്യാദ കൊടുക്കാതെ തിരിച്ച് കിട്ടില്ലെന്ന് നടൻ മനോജ്

  അദ്ദേഹത്തിന്റെ മരണത്തിലൂടെ വരാനിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇല്ലാതായിരിക്കുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു ഭരതം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന് ലോഹിതദാസാണ് തിരക്കതയെഴുതിയത്. മോഹൻലാൽ, ഉർവ്വശി, മുരളി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക് ഹിറ്റുകളിൽ ഒന്നായ ഭരതത്തിൽ കല്ലൂർ രാമനാഥൻ എന്ന ​ഗായകനെയാണ് നെടുമുടി വേണു അവതരിപ്പിച്ചത്. മോഹൻലാൽ അദ്ദേഹത്തിന്റെ സഹോദരന്റെ വേഷമാണ് അവതരിപ്പിച്ചത്. മരണത്തിനും മുമ്പ് അമൃത ടിവിയിലെ എം.ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പാടാം നേടാം പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം ഭരതം സിനിമയുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഓർമകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

  veteran actor nedumudi venu, actor nedumudi venu, nedumudi venu films, nedumudi venu bharatham, bharatham movie, നെടുമുടി വേണു, നെടുമുടി വേണു ഭരതം സിനിമ, നെടുമുടി വെണു വാർത്തകൾ, നെടുമുടി വേണു മോഹൻലാൽ

  Also Read: 'അവനൊരു കുഞ്ഞല്ലേ... അവനെ വെറുതേ വിടൂ...', പാപ്പരാസികളോട് സെയ്ഫിന്റെ സഹോദരി

  ഭരതത്തിലെ പ്രകടനം കണ്ട് പലരും തനിക്ക് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ ലഭിച്ചത് മോഹൻലാലിനാണെന്നും അത് മോഹൻലാൽ അർഹിക്കുന്ന അം​ഗീകാരമാണെന്നുമാണ് നെടുമുടി വേണു പറഞ്ഞത്. താൻ ചെയ്ത കഥാപാത്രത്തിന് വലിയ അഭിനയ സാധ്യതയുണ്ടായിരുന്നില്ലെന്നും മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥ അങ്ങനെയല്ലായിരുന്നുവെന്നും നെടുമുടി വേണു പറഞ്ഞു. 'ഭരതം റിലീസായപ്പോൾ പലരും ദേശീയ അവാർഡ് ലഭിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷെ അവസാനം ലഭിച്ചത് മോഹൻലാലിനാണ്. അത് അവർ മനസിലാക്കിയതിന്റെ തെറ്റാണ്. അഭിനയത്തിന്റെ നൂൽപാലമുണ്ട്. അത് പലർക്കും അറിയില്ല. കല്ലൂർ രാമനാഥൻ ​ഗായകനും കള്ളുകുടിയനും മാത്രമാണ്. ഈ രണ്ട് ഭാവങ്ങൾ അവതരിപ്പച്ചാൽ മതി. ഇത് രണ്ടും എനിക്കും അനായാസം ചെയ്യാനും സാധിക്കുന്നതാണ്. അതുകൊണ്ട് ആ കഥാപാത്രമായപ്പോൾ വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. പക്ഷെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥ അതല്ല. ഉള്ളിൽ ഒന്നും പുറത്ത് മറ്റൊന്നും പ്രകടിപ്പിച്ച് വിവിധ വൈകാരിക തലങ്ങൾ അവതരിപ്പിക്കണം. അത് അഭിനയിക്കുക എളുപ്പമല്ല. മോഹൻലാൽ അത് മനോഹരമായി ചെയ്തു. അദ്ദേഹം ആ പുരസ്കാരം അർഹിക്കുന്നു' എന്നാണ് നെടുമുടി വേണു പറഞ്ഞത്.

  Also Read: 'ഫ്ലവേഴ്സിന്റെ തെറ്റുകൊണ്ടല്ല', കോമഡി ഉത്സവത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് മിഥുൻ

  ഭരതം മാത്രമല്ല തൊണ്ണൂറുകളിലും എൺപതുകളിലും മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ നെടുമുടി വേണു അഭിനയിച്ചിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ള, അക്കരെ അക്കരെ അക്കരെ, താളവട്ടം എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. മോഹൻലാലിന്റെ റിലീസിനൊരുങ്ങുന്ന ആറാട്ടിലും മരക്കാർ അറബിക്കടലിന്റെ സിം​ഹം എന്ന സിനിമയിലും നെടുമുടി വേണു അഭിനയിച്ചിരുന്നു. ഉദരംസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നെടുമുടി വേണു അന്തരിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

  നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam

  Also Read: 'കുപ്പി വിവാഹിതനാകുന്നു', വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിശാഖ്

  English summary
  veteran actor nedumudi venu bharatham movie related old interview now goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X