For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുപ്പി വിവാഹിതനാകുന്നു', വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിശാഖ്

  |

  ഇന്നത്തെ മലയാള സിനിമയിലെ യുവനടന്മാർക്കിടയിൽ കോമഡി നന്നായി കൈകാര്യം ചെയ്യുന്ന നടന്മാരിൽ ഒരാളാണ് വിശാഖ് നായർ. വിശാഖ് എന്ന പേരിലായിരിക്കില്ല പലർക്കും താരത്തെ പരിചയം. ഈ നടനെ ഇന്ന് പലരും തിരിച്ചറിയുന്നത് ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെയാണ്. കുപ്പി എന്ന് തിരുത്തിയാല്‍ ആനന്ദം കണ്ടവരെല്ലാം ഈ താരത്തെ തിരിച്ചറിയും. ആനന്ദത്തിലെ കുപ്പിയായുള്ള പ്രകടനത്തിലൂടെ പ്രക്ഷക മനസിൽ ഇടം നേടാൻ വിശാഖിന് സാധിച്ചു.

  Also Read: 'ഫ്ലവേഴ്സിന്റെ തെറ്റുകൊണ്ടല്ല', കോമഡി ഉത്സവത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് മിഥുൻ

  2016ൽ റിലീസ് ചെയ്ത മലയാള സിനിമയാണ് ആനന്ദം. വിശാഖ്, റോഷൻ മാത്യു എന്നിവരടക്കമുള്ള യുവതാരങ്ങളായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോളജ് ജീവിതവും, പ്രണയവും, വിനോദയാത്രകളുമെല്ലാമായിരുന്നു സിനിമയുടെ പ്രമേയം. വിനീത് ശ്രീനിവാസൻ ആയിരുന്നു സിനിമ നിർമിച്ചത്. വളരെ മികച്ച അഭിപ്രായമാണ് സിനിമ നേടിയത്.

  Also Read: 'അവനൊരു കുഞ്ഞല്ലേ... അവനെ വെറുതേ വിടൂ...', പാപ്പരാസികളോട് സെയ്ഫിന്റെ സഹോദരി

  ആനന്ദം ഹിറ്റായതോടെ ചിത്രത്തിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഒപ്പം വിശാഖ് അവതരിപ്പിച്ച കുപ്പി എന്ന കഥാപാത്രവും. തന്റെ പ്രിയപ്പെട്ട ആറ് കൂട്ടുകാർക്കൊപ്പം സന്തോഷിച്ചും പ്രോത്സാഹിപ്പിച്ചും ബഹളം വെച്ചും ഒപ്പം നടക്കുന്ന കഥാപാത്രമായിരുന്നു വിശാഖിന്റെ കുപ്പി. ​ഗണേഷ് രാജായിരുന്നു സിനിമ സംവിധാനം ചെയ്തത്. ആനന്ദത്തിന് ശേഷവും നിരവധി സിനിമകളിൽ വിശാഖ് അഭിനയിച്ചിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി ചേരാൻ പോകുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിശാഖ്. ഉടൻ തന്നെ വിവാഹിതനാകും എന്നാണ് സോഷ്യൽമീഡിയയിലൂടെ വിശാഖ് അറിയിച്ചത്. വധുവിനൊപ്പമുള്ള ഫോട്ടോയും വിശാഖ് പങ്കുവെച്ചു. ജയപ്രിയ നായ‍ർ എന്നാണ് വിശാഖിന്റെ പ്രതിശ്രുത വധുവിന്റെ പേര്.

  'ഒക്ടോബർ 21, 2016 ൽ ആനന്ദം പുറത്തുവന്നു... എന്‍റെ ജീവിതം പൂർണമായും മാറ്റിമറിച്ച ദിവസം. 2018ൽ ആറ്റം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് എന്നിലെ മോമിയെ പുറത്തെടുത്ത ദിവസം. ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രഖ്യാപനം ചെയ്യാൻ പോകുന്ന ദിവസം... ഒരാളുടെ ജീവിതത്തിൽ ചിന്തിക്കാനാവാത്തതായി തോന്നുന്ന ഒരു പോയിന്‍റ് വരുന്നു. ഒരാൾ തന്‍റെ സ്വതന്ത്ര്യമുള്ള ഇച്ഛാശക്തി കൈമാറാനും എതിർലിംഗത്തിൽപ്പെട്ട മറ്റൊരാളുടെ സന്തോഷവും സങ്കടവും അനുഭവിക്കാനും തീരുമാനിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതായി തോന്നുന്നുണ്ടോ, ശരിയല്ലേ? മുകളിലുള്ള ചിത്രങ്ങളിലേത് പോലെ ഞാൻ ആ യുവതിയെ കണ്ടുമുട്ടി... അത് പോലെ ആ ഭയങ്ങൾ അലിഞ്ഞു. മഴവില്ലിന്‍റെ അവസാനത്തിൽ എനിക്ക് ഒരു സ്വർണ്ണ പാത്രം കാണാൻ കഴിഞ്ഞു. കാരണം... ഞാൻ തിരയുന്നത് പോലും എന്തെന്ന് എനിക്കുപോലും അറിയാത്തത് ഞാൻ കണ്ടെത്തിയിരുന്നു... നഷ്ടപ്പെട്ട പസിൽ. അതിനാൽ പ്രതീക്ഷയും സന്തോഷവും ആവേശവും നിറഞ്ഞ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു എന്‍റെ പ്രതിശ്രുത വധു ജയപ്രിയ നായരെ.... ഞങ്ങൾ ഉടൻ തന്നെ ഒരു മോതിരം ഇടും. അതുവരെ ഞങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും ഉണ്ടാകണേ.... ഒക്ടോബർ 21. #ഇനിആനന്ദമേ എന്ന് പറയാൻ എനിക്ക് കൂടുതൽ കാരണങ്ങൾ നൽകുന്ന ഒരു ദിവസം' വിശാഖ് ഫോട്ടോ പങ്കുവെച്ച് കുറിച്ചു.

  Actor Raja Sahib Daughter Shahanas Sahiba weds Raazi

  ആനന്ദത്തിൽ വിശാഖിനൊപ്പം അഭിനയിച്ച അനാർക്കലി മരക്കാർ, അഹാന കൃഷ്ണ, അപൂർവ ബോസ്, സൗബിൻ, ഷാഹിർ തുടങ്ങിയവരെല്ലാം വിശാഖിനും പ്രതിശ്രുത വധുവിനും ആശംസകൾ നേർന്ന് എത്തി. ആശംസകൾ കുപ്പി എന്നാണ് അനാർക്കലി കുറിച്ചത്. എഞ്ചിനീയറിങ് ബിരുദധാരിയായ വിശാഖ് ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ഇറങ്ങിയത്. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ, കുട്ടിമാമ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒപ്പം ചില വെബ് സീരിസിലും വിശാഖ് അഭിനയിച്ചിരുന്നു.

  Read more about: actor malayalam
  English summary
  Anandam movie fame vishak nair get married soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X