twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തിന്റെ തന്മാത്രകള്‍

    By Staff
    |

    ജീവിതത്തിന്റെ തന്മാത്രകള്‍

    സാധാരണമായ ജീവിതപശ്ചാത്തലത്തില്‍ അസാധാരണമായ സ്നേഹബന്ധങ്ങളുടെ കഥ പറഞ്ഞാണ് ബ്ലെസ്സി പ്രേക്ഷകര്‍ക്കു കാഴ്ച എന്ന മനോഹരമായ ചലച്ചിത്രാനുഭവം പകര്‍ന്നത്. തന്റെ രണ്ടാമത്തെ ചിത്രത്തിലും ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളിലേക്കാണ് ബ്ലെസ്സി ഉറ്റുനോക്കുന്നത്. അണുകുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ബ്ലെസ്സി തന്മാത്ര എന്ന ചിത്രമൊരുക്കുന്നത്.

    സെക്രട്ടറിയേറ്റ് ജീവനക്കാരനായ രമേശന്റെ ജീവിതകഥയാണ് തന്മാത്രയില്‍ ബ്ലെസ്സി പറയുന്നത്. ഒരു ശരാശി സെക്രട്ടറി ജീവനക്കാരനാണ് രമേശന്‍. നിശ്ചിത വരുമാനത്തിനുള്ളില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബദ്ധപ്പെടുന്ന ഒരു സാധാരണക്കാരന്‍.

    ഭാര്യ ലേഖയോടും രണ്ട് മക്കളോടുമൊപ്പമാണ് രമേശന്‍ കഴിയുന്നത്. മൂത്തമകന്‍ പതിനാറുകാരനായ മനു പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഇളയ മകള്‍ മഞ്ജുവിന് ഒമ്പത് വയസുണ്ട്.

    അച്ഛനുമായി വളരെ ഗാഢമായ ബന്ധമാണ് രമേശനുള്ളത്. നഗരജീവിതവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത അച്ഛന്‍ കൃഷ്ണന്‍നായര്‍ നാട്ടിന്‍പുറത്തെ തറവാട്ടിലാണ് താസമിക്കുന്നത്. ഇടയ്ക്കു രമേശന്‍ അച്ഛനെ കാണാന്‍ പോവും.

    ഓഫീസിലും വീട്ടിലുമായി തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും തളച്ചിട്ട ഒരു സാധാരണക്കാരനാണ് രമേശന്‍. ആ ജീവിതത്തില്‍ അയാള്‍ സന്തുഷ്ടനാണെങ്കിലും ഉള്ളിന്റെയുള്ളില്‍ ചില നഷ്ടബോധങ്ങള്‍ അയാളെ പിന്തുടരുന്നുണ്ട്.

    ഓഫീസില്‍ അയാള്‍ക്ക് അല്പസ്വല്പം യൂണിയന്‍ പ്രവര്‍ത്തനങ്ങളുണ്ട്. അതിന്റെ പേരില്‍ അയാള്‍ പ്രശ്നങ്ങളില്‍ ചെന്നു ചാടാറുമുണ്ട്. വീട്ടിലെത്തിയാല്‍ അയാള്‍ പൂര്‍ണനായും ഒരു ഗൃഹനാഥനാണ്. ഭാര്യയെ അടുക്കള ജോലികളില്‍ സഹായിക്കാനും മറ്റുമായിരിക്കും പിന്നെ അയാള്‍ സമയം കണ്ടെത്തുന്നത്.

    രമേശന്റെ വിവാഹം ആദ്യം മുറപ്പെണ്ണായ ശോഭയുമായിട്ടിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ആ വിവാഹം നടന്നില്ല. ആ വിവാഹം നടക്കാതെ പോയതില്‍ അയാള്‍ക്ക് നഷ്ടബോധമുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ കുടുംബ ജീവിതത്തില്‍ അയാള്‍ തീര്‍ത്തും സന്തുഷ്ടനാണ്.

    ഓഫീസും വീടുമായി ജീവിതം കടന്നുപോകുന്നതിനിടയിലാണ് രമേശന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു ആഘാതം വന്നു ഭവിക്കുന്നത്. അയാള്‍ പതുക്കെ അല്‍ഷിമേഴ്സ് രോഗത്തിന്റെ പിടിയിലായി.

    ഏറെ കാലത്തിനു ശേഷം മോഹന്‍ലാലിന് ലഭിക്കുന്ന ശക്തമായ കഥാപാത്രമാണ് തന്മാത്രയിലെ രമേശന്‍. രമേശന്റെ ഭാര്യ ലേഖയായി അഭിനയിക്കുന്നത് ഹിന്ദി താരവും മോഡലുമായ മീര വാസുദേവാണ്. അച്ഛനായി നെടുമുടി വേണു വേഷമിടുന്നു.

    ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. ഛായാഗ്രഹണം സേതു ശ്രീറാം. ക്രിസ്തുമസിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X