»   » നയന്‍താരയ്‌ക്ക്‌ തമിഴ്‌നാട്ടല്‍ ക്ഷേത്രമുയരുന്നു

നയന്‍താരയ്‌ക്ക്‌ തമിഴ്‌നാട്ടല്‍ ക്ഷേത്രമുയരുന്നു

Subscribe to Filmibeat Malayalam
Nayantara
തമിഴ്‌ ആരാധകര്‍ അല്ലെങ്കിലും അങ്ങിനെയാണ്‌. സ്നേഹിച്ചാല്‍ നക്കിക്കൊല്ലും ഇല്ലെങ്കില്‍ ഞെക്കിക്കൊല്ലും എന്നു പറഞ്ഞതുപോലെ. അവര്‍ക്ക്‌ ഒരു നായികയെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ക്ഷേത്രമുണ്ടാക്കലും പ്രതിഷ്‌ഠിക്കലും അഭിഷേകവും ഒന്നും പറയേണ്ട.

അനുഭവിച്ചവര്‍ക്കുമാത്രമേ ആ സ്‌നേഹത്തിന്റെ വിലയറിയാന്‍ കഴിയൂ. ഗ്ലാമര്‍, അഭിനയമികവ്‌ എന്നിവകൊണ്ട്‌ തമിഴ്‌ മനസ്സിനെ ഇളക്കിമറിച്ച ഖുശ്‌ബുവായിരുന്നു ഈ പട്ടികയില്‍ ആദ്യത്തെ താരം. ആരാധന മൂത്ത്‌ തമിഴ്‌ പ്രേക്ഷകര്‍ ഖുശ്‌ബുവിന്‌ വേണ്ടി ക്ഷേത്രം പണിതു.

പിന്നീട്‌ പല വിവാദങ്ങളുടെയും പേരില്‍ ഖുശ്‌ബുവിനെ വെള്ളം കുടിപ്പിച്ചതും ഈ തമിഴ്‌ നാട്ടുകാര്‍ തന്നെയാണെന്നത്‌ മറ്റൊരു കാര്യം. പിന്നീട്‌ വന്നത്‌ നമിതയായിരുന്നു. ഒരു ഇളം കാറ്റുപോലെവന്ന്‌ അതിരുകളില്ലാതെ ഗ്ലാമര്‍ പ്രദര്‍ശനം നടത്തി നമിതയും ആരാധകരുടെ ദേവതയായി, താമസിയാതെ നമിതയ്‌ക്കുവേണ്ടിയും ആരാധകര്‍ ക്ഷേത്രം പണിതു.

തമിഴര്‍ അടുത്ത ചാന്‍സ്‌ നല്‍കിയിരിക്കുന്നത്‌ സാക്ഷാല്‍ നയന്‍താരയ്‌ക്കാണ്‌. മലയാളത്തില്‍ നിന്നെത്തി തമിഴകം കാല്‍ക്കീഴിലാക്കിയ നമ്മുടെ നയന്‍താരയ്‌ക്കുവേണ്ടിയും ഇതാ ക്ഷേത്രമുയരുന്നു. കാരൂര്‍ ജില്ലയിലെ ആര്‍വാകുറിച്ചിയിലുള്ള ആരാധകര്‍ ചേര്‍ന്നാണ്‌ നയന്‍സിന്‌ ക്ഷേത്രമൊരുക്കുന്നത്‌.

ക്ഷേത്രത്തിന്റെ പണി തുടങ്ങിക്കഴിഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാകുമത്രേ. എന്തായാലും തമിഴകത്ത്‌ ഇപ്പോള്‍ ചെറുതായൊന്ന്‌ മങ്ങിനില്‍ക്കുന്ന നയന്‍താരയ്‌ക്ക്‌ സന്തോഷം പകരുന്നതാണ്‌ ഈ വാര്‍ത്ത. എന്നാല്‍ നയന്‍സിന്റെ സൂപ്പര്‍ എതിരാളി തൃഷയ്‌ക്ക്‌ ഈ വാര്‍ത്ത കേട്ട്‌ ഉറക്കം നഷ്ടപ്പെട്ടുവെന്നാണ്‌ തമിഴകത്തെ ഗോസിപ്പുകാര്‍ പറയുന്നത്‌.

നയന്‍സ്‌ കാലെടുത്തുവയ്‌ക്കുന്നതിന്‌ മുമ്പ്‌ തമിഴിലും തെലുങ്കിലും പൊടി പാറിച്ചു നടന്നിരുന്ന തൃഷയ്‌ക്കു വേണ്ടി ആരാധകര്‍ ഇത്തരമൊരു സാഹസം ചെയ്യാന്‍ ഒരുങ്ങിയില്ലല്ലോ. അതാണ്‌ നയന്‍സിന്റെ മിടുക്ക്‌.

നയന്‍താരയെ താരസിംഹാസനത്തില്‍ നിന്നും താഴെയിറക്കാനും ഓരോ പരാജയങ്ങളും ആഘോഷിക്കാനും തിടുക്കം കൂട്ടുന്ന തൃഷ ഇനി സ്വന്തം ചെലവില്‍ത്തന്നെ ഒരു ക്ഷേത്രം പണിയില്ലെന്ന്‌ ആരു കണ്ടു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam