വസ്ത്രം മാറാനുള്ള സമയം പോലുമില്ലെന്ന് തൃഷ
എല്ലാവരും കരുതുന്നതു പോലെ തനിക്ക് മാനേജര്‍ ഇല്ലെന്നാണ് തൃഷ പറയുന്നത്. തന്റെ അമ്മയാണ് എല്ലാം മാനേജ് ചെയ്യുന്നത്. വസ്ത്രം മാറാനുള്ള സമയം പോലുമില്ലാത്തത്ര ബിസിയാണ് താനിപ്പോള്‍. ജയം രവിയോടൊപ്പം 'ഭൂലോകം', ജീവയോടൊപ്പം 'എന്റെന്റും പുന്നകൈ', വിശാലിനൊപ്പം 'സമരന്‍' എന്നിങ്ങനെ മൂന്ന് ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി തിരക്കിലാണ്. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാനുള്ള സമയമില്ല. അപ്പോള്‍ പിന്നെ ഇതൊക്കെ കളഞ്ഞിട്ട് ആര്‍ക്കെങ്കിലുമെതിരെ പരാതി കൊടുക്കാന്‍ മാത്രം ചീപ്പല്ല താനെന്നും നടി പറയുന്നു.
നടിമാര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ലെന്ന് തൃഷ പറയുന്നു. ഒരു സാധാരണക്കാരന് ഷോപ്പിങ്, ബീച്ച്, തീയേറ്റര്‍ എന്നിവിടങ്ങളിലൊക്കെ പോകാം. മറിച്ച് തന്നെ പോലുള്ള നടിമാര്‍ക്ക് ഇതൊന്നും സാധ്യമല്ല. ഞങ്ങള്‍ക്ക് സമ്മേളിക്കാന്‍ പ്രത്യേക സ്ഥലങ്ങളുണ്ട്. വിവാഹം, ജന്‍മദിനാഘോഷം, വിവാഹ വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും തൃഷ ചോദിക്കുന്നു.
ആദ്യ പേജില്‍
സനാഖാനെതിരെ പരാതി കൊടുത്തത് തൃഷയോ?


Click it and Unblock the Notifications
