»   » തൃഷ പുറത്തേക്ക്, പൃഥ്വിക്കൊപ്പം ശ്രിയ

തൃഷ പുറത്തേക്ക്, പൃഥ്വിക്കൊപ്പം ശ്രിയ

Posted By:
Subscribe to Filmibeat Malayalam
Shriya-Trisha
പൃഥ്വിരാജിന്റെ താരപ്പൊലിമയ്ക്ക് തിളക്കം കൂട്ടിയ പുതിയമുഖത്തിന് ശേഷം യുവസംവിധായകന്‍ ദീപന്‍ ഒരുക്കുന്ന ചിത്രത്തില്‍ നായികയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുന്നു.

ഹീറോയെന്ന് പേരിട്ടിരുന്ന ചിത്രം പൃഥ്വിരാജ് ചിത്രമെന്നതിലുപരി മറ്റൊരു വിശേഷവുമായാണ് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. തമിഴകത്തും തെന്നിന്ത്യയിലും ഒരുപോലെ താരറാണിയായി വാഴുന്ന തൃഷയുടെ ആദ്യമലയാള ചിത്രമെന്ന നിലയിലായിരുന്നു ഹീറോയെ എല്ലാവരും ശ്രദ്ധിച്ചത്.

എന്നാലിപ്പോള്‍ തൃഷ ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഹീറോയുടെ ഷൂട്ടിങ് ഷെഡ്യൂളിന് ചേര്‍ന്നു പോകുന്ന വിധത്തില്‍ ഡേറ്റില്‍ മാറ്റം വരുത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹീറോയെ കൈവിടാന്‍ നടിയെ പ്രേരിപ്പിച്ചത്.

തൃഷയെ കിട്ടില്ലെന്ന് ഉറപ്പായതോടെ ദക്ഷിണേന്ത്യയിലെ മറ്റൊരു താരസുന്ദരി ശ്രീയ സരണിനെയാണ് ദീപന്‍ സമീപിച്ചത്. തിരക്കഥ കേട്ട് ബോധിച്ച ശ്രീയ യെസ് മൂളിയതോടെ പൃഥ്വിയുടെ ഹീറോയിന്റെ കാര്യം ദീപന്‍ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുകയും ചെയ്തു.

ശ്രീയയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ഹീറോ. ആദ്യചിത്രമായ പോക്കിരി രാജയില്‍ പൃഥ്വിയുടെ നായികയായാണ് ശ്രീയ അഭിനയിച്ചത്. അടുത്ത മാസം റിലീസിനൊരുങ്ങുന്ന കാസനോവയിലും ശ്രീയയുടെ സാന്നിധ്യമുണ്ട്. വരാനിരിയ്ക്കുന്ന സിനിമകളിലൂടെ മലയാളത്തിലും ശക്തമായ സാന്നിധ്യമാവാന്‍ കഴിയുമെന്നാണ് ശ്രീയയുടെ പ്രതീക്ഷ.

പുതിയമുഖത്തിലൂടെ പൃഥ്വിയുടെ ഹീറോയിസത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ദീപന്‍ പുതിയ ചിത്രത്തില്‍ വന്‍താരനിരയെയാണ് അണിനിരത്തുന്നതെന്ന് സൂചനകളുണ്ട്. തമിഴ് നടന്‍ ശ്രീനിവാസന്‍, നെടുമുടി വേണു, തലൈവാസല്‍ വിജയ്, ഗിന്നസ് പക്രു, അനില്‍ മുരളി തുടങ്ങിയവരെല്ലാം ഹീറോയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഹീറോയുടെ തിരക്കഥയൊരുക്കുന്നത് നവാഗതനായ വിനോദ് ഗുരുവായൂരാണ്.

English summary
Now there are reports flowing in from the Malayalam film circles that Trisha would not be available to shoot for this film due to lack of dates. The director, who saw a tight corner cornering him, seems to have approached Shriya Saran who is believed to have happily nodded her "yes" to the project after listening to the script

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam