ഭാര്യയെ നെഞ്ചിൽ കിടത്തിയുറക്കി രവീന്ദർ; പരിഹാസങ്ങൾക്കുള്ള മറുപടി, വൈറലായി ഫോട്ടോ
തമിഴ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. രവീന്ദറിന്റെ വണ്ണം, ഇരുവരുടെയും രണ്ടാം വിവാഹം തുടങ്ങിയ ഘടകങ്ങൾ ചൂണ്ടിക്കാണിച്ച് നിരവധി പേർ ദമ്പതികൾക്കെതിരെ പരിഹാസവും കുറ്റപ്പെടുത്തലുകളും അഴിച്ചു വിട്ടപ്പോൾ നിരവധി പേർ താരങ്ങളെ പിന്തുണച്ചും രംഗത്തെത്തി.
രണ്ട് പേരുടെ സ്വകാര്യ ജീവിതത്തിൽ എന്തിനാണ് ഇത്തരത്തിൽ ഇടപെടുന്നതെന്നാണ് പലരുടെയും ചോദ്യം. വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ചിത്രങ്ങൾ വലിയ തോതിൽ വൈറലായത്. ഇതിന് പിന്നാലെയാണ് പരിഹാസ കമന്റുകൾ നിറഞ്ഞത്. നിർമാതാവായ രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്ന് വരെ അധിക്ഷേപങ്ങൾ വന്നു.

ഇതോടെ ഇതിനെതിരെ ദമ്പതികൾ തന്നെ രംഗത്ത് വന്നു. തങ്ങൾ പരസ്പരം മനസ്സിലാക്കി സ്നേഹിച്ച് വിവാഹം കഴിച്ചതാണെന്നും ശരീര ഭാരമോ, ജീവിതത്തിലെ കഴിഞ്ഞ കാര്യങ്ങളോ തങ്ങളുടെ വിഷയമല്ലെന്നുമായിരുന്നു മഹാലക്ഷ്മിയും രവീന്ദറും വ്യക്തമാക്കിയത്. നേരത്തെ വിവാഹ മോചിതയായ മഹാലക്ഷ്മിക്ക് ഒരു കുഞ്ഞുണ്ട്. രവീന്ദറും വിവാഹ മോചനം നേടിയതാണ്. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയായിരുന്നു വിവാഹമെന്ന് രവീന്ദർ പറയുന്നു.
ചിലരുടെ സംസാരം കേട്ടാൽ മഹാലക്ഷ്മിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചത് പോലെയാണ് തോന്നുന്നതെന്നും രവീന്ദർ തമാശ രൂപേണ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ഇതതരത്തിലുള്ള കമന്റുകളും പരിഹാസങ്ങളും ഇവർക്കെതിരെ വരുന്നുണ്ട്.

ഇതിനിടെ വിമർശകർക്കുള്ള മറുപടിയെന്നോണം സോഷ്യൽ മീഡിയയിൽ പുതിയ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് രവീന്ദർ. മഹാലക്ഷ്മിയെ നെഞ്ചിൽ കിടത്തി ഉറക്കുന്ന ഒരു ഫോട്ടോയാണ് രവീന്ദർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തുടരെ ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ച് വരികയാണ് രവീന്ദർ. പരിഹസിക്കുന്നവർക്കുള്ള മറുപടിയാണോ ഇതെന്ന ചോദ്യവും ഉയരുന്നുണ്ട്.
Also Read: രണ്ടാം ഭാര്യയ്ക്കൊപ്പം ജീവിതം ആഘോഷമാക്കി റോയ്സ്, വിവാഹമോചനശേഷം അടിമുടി മാറിയ റിമി ടോമി, വൈറൽ ചിത്രങ്ങൾ!

രവീന്ദർ നിർമ്മിച്ച സിനിമയിൽ മഹാലക്ഷ്മി ഒരിക്കൽ അഭിനയിച്ചിരുന്നു. അന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സുഹൃത്തുക്കൾ ആവുകയായിരുന്നു. രവീന്ദറാണ് ആദ്യം തന്നെ പ്രൊപ്പോസ് ചെയ്തതെന്ന് മഹാലക്ഷ്മി നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷെ അന്ന് നടി നോ പറഞ്ഞു. പിന്നീട് വിവാഹത്തിന് നടി സമ്മതിക്കുകയായിരുന്നു.
Also Read: എന്തിനാണ് ആളുകള്‍ നുണ പറയുന്നത്? വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ചര്‍ച്ചയായി വരദയുടെ പോസ്റ്റ്

വിവാഹത്തിന് മഹാലക്ഷ്മി സമ്മതമറിയിച്ച ശേഷം തന്റെ വണ്ണത്തിൽ സ്വയം ആശങ്കയുണ്ടായിരുന്നെന്ന് രവീന്ദർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തടി കുറച്ച് വരാമെന്ന് മഹാലക്ഷ്മിയോട് പറഞ്ഞിരുന്നെന്നും രവീന്ദർ തുറന്ന് പറഞ്ഞു. എന്നാൽ മഹാലക്ഷ്മി അതൊന്നും വേണ്ടെന്ന് പറയുകയായിരുന്നു. നിങ്ങൾ രൂപത്തിൽ എങ്ങനെയാണോ അങ്ങനെ തന്നെ ഇഷ്ടമാണെന്നാണ് മഹാലക്ഷ്മി രവീന്ദറിനോട് പറഞ്ഞത്.


Click it and Unblock the Notifications











