For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എപ്പോള്‍ തിരിച്ചടിക്കണമെന്ന് അവള്‍ക്കറിയാം, ഞാന്‍ അവളെ വിശ്വസിക്കുന്നു; രവീന്ദറിനെ കളിയാക്കി വനിത

  |

  ഈയ്യടുത്തായിരുന്നു നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹം കഴിച്ചത്. തിരുപ്പതിയില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. വിവാഹത്തിന് പിന്നാലെ ദമ്പതികള്‍ ഒരുമിച്ച് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഈ കല്യാണ വിശേഷം. ചന്ദ്രശേഖറിനെതിരെ ബോഡി ഷെയ്മിംഗ് നടത്തിയവര്‍ക്ക് ഇരുവരും മറുപടി നല്‍കി കയ്യടി നേടിയിരുന്നു.

  Also Read: രണ്ടാമതൊരു റിലേഷന്‍ കല്യാണമാണെന്ന് തീരുമാനിച്ചു; ചീത്തപ്പേരുണ്ടാക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്ന് നടി യമുന

  കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു നടി വനിത വിജയകുമാര്‍ പീറ്റര്‍ പോളിനെ വിവാഹം കഴിക്കുന്നത്. ഇത് വലിയ വിവാദമായി മാറിയപ്പോള്‍ പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യയുടേയും മകന്റേയും കൂടെ നില്‍ക്കുക എന്ന നിലപാടായിരുന്നു ചന്ദ്രശേഖര്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വനിതയ്‌ക്കെതിരെ ഇദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു. ചന്ദ്രശേഖറിനോട് ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു.

  എന്നാല്‍ രണ്ട് വിവാഹത്തേയും താരതമ്യം ചെയ്യാനാകില്ലെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്. വനിത പീറ്റര്‍ പോളിനെ വിവാഹം കഴിക്കുമ്പോള്‍ ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനം കഴിഞ്ഞിരുന്നില്ലെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്. പീറ്ററിന്റെ ഭാര്യ നീതി തേടിയപ്പോള്‍ താന്‍ അതിനാലാണ് പിന്തുണ അറിയിച്ചതെന്നും രണ്ട് വിവാഹങ്ങളും തമ്മില്‍ താരതമ്യം സാധ്യമല്ലെന്നും ചന്ദ്രശേഖര്‍ പറയുന്നുണ്ട്.

  Also Read: അച്ഛനെതിരെയുള്ള വിലക്ക് എന്നെ തളർത്തി, ഉറക്കം പോലുമില്ലായിരുന്നു; വിനയന്റെ മകൻ പറയുന്നു

  തന്റെ വിവാഹത്തെക്കുറിച്ച് വനിത അറിയുമ്പോള്‍ ആശംസകള്‍ നേരുമെന്ന് പ്രതീക്ഷിക്കുന്നതായും ചന്ദ്രശേഖര്‍ പറയുന്നുണ്ട്. എന്നാല്‍ ആ പ്രതീക്ഷകള്‍ തെറ്റിക്കുന്നതാണ് വനിതയുടെ പ്രതികരണം. ചന്ദ്രശേഖറിനെതിരെയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വനിതയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  ''മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ മാത്രം സമയില്ലാത്തവിധം സന്തോഷകരമായ തിരക്കിലാണ്. കര്‍മ്മ ഈസ് എ ബിച്ച്. എപ്പോള്‍ തിരിച്ചടിക്കണമെന്ന് അവള്‍ക്കറിയാം. ഞാന്‍ പൂര്‍ണമായും അവളെ വിശ്വസിക്കുന്നുണ്ട്'' എന്നാണ് വനിത ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഏറ്റുമുട്ടുമോ എന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം.

  Also Read: ഹണി ബീയിലെ ചുംബനരംഗം കണ്ട് സമ എന്നെ ഒന്ന് നോക്കി; ടെൻഷൻ മുഴുവൻ ലാൽ സാറിനായിരുന്നു: ആസിഫ് അലി പറയുന്നു

  സെപ്റ്റംബര്‍ ഒന്നിനാണ് തമിഴിലെ പ്രമുഖ സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയത്.

  എന്നാല്‍ ആശംസകള്‍ക്കൊപ്പം തന്നെ കടുത്ത സൈബര്‍ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും എതിരെ ഉയര്‍ന്നു.

  രവീന്ദറിന്റെ തടിയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം. മഹാലക്ഷ്മി രവീന്ദറിനെ കല്യാണം കഴിച്ചത് പണത്തിന് വേണ്ടിയാണെന്ന് വരെ സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇതുവരെ മഹാലക്ഷ്മിയ്ക്ക് ഒന്നും വാങ്ങി നല്‍കിയിട്ടില്ലെന്നും കല്യാണിത്തിനിട്ട സ്വര്‍ണമൊക്കെ മഹാലക്ഷ്മിയുടേത് തന്നെയാണെന്നാണ് രവീന്ദര്‍ പറഞ്ഞത്.

  ഒരിക്കലും എന്റെ ശരീരത്തില്‍ മാറ്റം വരുത്താന്‍ മഹാലക്ഷ്മി ശ്രമിച്ചിട്ടില്ലെന്ന് രവീന്ദ്രര്‍ പറയുന്നു. ഈ അവസ്ഥയിലാണ് അവളെന്നെ ഇഷ്ടപ്പെട്ടത്. അത് മാറണമെന്ന് ആഗ്രഹിച്ചാല്‍ പിന്നെ അദ്ദേഹത്തെ മറ്റൊരാളെ പോലെ തോന്നും. അതുകൊണ്ടാണ് അങ്ങനെ തന്നെ വിവാഹം നടത്തിയതെന്നും താരങ്ങള്‍ പറയുന്നു.

  Also Read: കേരളത്തിൽ ഉണ്ടാകണമെന്ന് ആ​ഗ്രഹിച്ചു, മറ്റുള്ളവരെ വേദനിപ്പിച്ച് കളിയാക്കി സന്തോഷിക്കുന്നത് മൃഗത്തനമാണെന്ന് ബാല

  തിരുപ്പതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയാണിത്. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമയാണ് രവീന്ദര്‍. വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിന്റെ നിര്‍മാണം.

  ആദ്യ വിവാഹത്തിൽ എട്ട് വയസുകാരനായ ഒരു മകനും മഹാലക്ഷ്മിക്കുണ്ട്. 2019ലാണ് മഹാലക്ഷ്മി ആദ്യത്തെ ബന്ധം വേർപ്പെടുത്തിയത്. സെെബർ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പിന്തുണയുമായും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

  Read more about: tamil cinema
  English summary
  Vanitha Vijayakumar reacts to Ravindar- Mahalakshmi wedding Says Karma Knows When To Strike
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X