എന്തുമാകാം... അച്ഛന്റേയും അമ്മയുടേയും ചിലവിലല്ലേ, സമ്പാദ്യം ആഢംബരത്തിന്; 21 വയസ് മുതൽ സമ്പാദിക്കുന്നു!
കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും സോഷ്യൽമീഡിയ പ്രമോഷനുകൾ വഴിയും അഭിനയത്തിലൂടെയും യുട്യൂബ് ചാനൽ വഴിയും മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. മാത്രമല്ല എല്ലാവർക്കും സ്വന്തമായി ബിസിനസുമുണ്ട്. അടുത്തിടെ മുപ്പതാം പിറന്നാളിന് അഹാന കൃഷ്ണ ഒന്നേകാൽ കോടിയുടെ ബിഎംഡബ്ല്യു കാർ സ്വന്തമാക്കിയത് വൈറലായിരുന്നു. അന്ന് അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ വന്നിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധയിൽപ്പെട്ട ഒരു കമന്റിനെ കുറിച്ച് കഴിഞ്ഞ ദിവസം ഒറിജിനൽസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നു.
ഞങ്ങൾ സമ്പാദിക്കുന്നത് കുടുംബത്തിന് നൽകാതെ അടിച്ചുപൊളിക്കുകയാണെന്നുള്ള ധാരണ ആളുകൾക്ക് ഉള്ളതായി കമന്റ് വായിച്ചപ്പോൾ തോന്നിയിരുന്നുവെന്ന് അഹാന കൃഷ്ണ പറയുന്നു. ഞാൻ കാർ മേടിച്ച സമയത്ത് ആരോ ഒരു പോസ്റ്റിട്ട് കണ്ടു.

മുപ്പത് വയസിൽ തന്നെ അവൾ അത് നേടിയല്ലോ അഭിനന്ദനം അർഹിക്കുന്നു... കുഡോസ് എന്നൊക്കെ. അതിന് താഴെ ആരോ കമന്റ് ചെയ്ത് കണ്ടു അവൾ അവളുടെ അച്ഛന്റേയും അമ്മയുടേയും വീട്ടിൽ അല്ലേ താമസിക്കുന്നത് വേറൊരു ചിലവും ഇല്ലല്ലോ. അപ്പോൾ പിന്നെ എന്തുമാകാമല്ലോയെന്ന്. അത് കണ്ടപ്പോൾ എനിക്ക് പറയണമെന്ന് തോന്നി... ഇരുപത്തിയൊന്ന് വയസ് മുതൽ എന്റെ വീട്ടിലേക്ക് ഏറ്റവും കൂടുതൽ പണം നൽകുന്ന ആക്ടീവ് ഏണിങ് മെമ്പറാണ് ഞാൻ എന്നത്.
പക്ഷെ ഒരുപാട് പേർക്ക് ഒരു ചിന്തയുണ്ട് ഞാൻ എന്റെ അച്ഛന്റേയും അമ്മയുടേയും വീട്ടിൽ അല്ലേ അതുകൊണ്ട് അഹാന സമ്പാദിക്കുന്ന പണമെല്ലാം അക്കൗണ്ടിൽ ഇടുകയായിരിക്കുമെന്നും ഡ്രസ്, കാറ് പോലുള്ളവ വാങ്ങുകയുമായിരിക്കുമെന്ന്. പക്ഷെ സത്യം അതല്ല. പിന്നെ റിയാലിറ്റി എന്താണെന്നത് ആർക്കും പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ട ആവശ്യവും ഇല്ല.
അത്ര പ്രധാന്യമുള്ളതുമല്ല. ഞാൻ ഇരുപത്തിയൊന്ന് വയസിൽ എത്തിയപ്പോൾ മുതൽ ആരും എനിക്ക് വേണ്ടി ഒന്നും ചിലവാക്കാറില്ല. പിന്നെ ആരും എനിക്ക് വേണ്ടി സ്പെന്റ് ചെയ്യുന്നതും എനിക്ക് ഇഷ്ടമല്ല. എന്റെ ഇതുവരെയുള്ള ചിലവും എനിക്കുള്ള എല്ലാ സാധനങ്ങളും ഞാൻ തന്നെ പണം മുടക്കി വാങ്ങിയതാണ്. ആരും മേടിച്ച് തന്നിട്ടില്ല.
വീട്ടിലെ ചിലവിനും ഞാൻ പണം കൊടുക്കുന്നുണ്ട്. ഞാൻ മാത്രമല്ല എന്റെ സഹോദരിമാരുമെല്ലാം വീട്ടിലെ ആവശ്യങ്ങൾക്കായി തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും കൃത്യമായി പണം കൊടുക്കാറുണ്ട്. വർഷങ്ങളായി അങ്ങനെയാണ്. ഇവർക്കൊക്കെ എന്ത്... എന്തുമാകാമല്ലോ എന്നാണ് ഞങ്ങളെ കുറിച്ച് പൊതുവെ ആളുകൾക്കുള്ള ചിന്ത. ഞങ്ങൾ അച്ഛന്റേയും അമ്മയുടേയും ചിലവിലാണെന്നാണ് പലരുടേയും ചിന്ത. അത്തരം കമന്റുകൾ ഇടയ്ക്കിടെ കാണാറുമുണ്ട്.

ഇന്നേവരെ പക്ഷെ അത്തരം കമന്റുകൾക്ക് മറുപടി കൊടുത്തിട്ടില്ല. ചീപ്പല്ലേ. പക്ഷെ കൊടുക്കേണ്ട കമന്റുകൾക്ക് റിപ്ലെ കൊടുക്കാറുമുണ്ടെന്നുമാണ് അഹാന പറഞ്ഞത്. ജനിച്ചത് നാലും പെൺമക്കളാണെന്നതുകൊണ്ട് പണ്ട് ഒരുപാട് പരിഹാസവും സഹതാപവും കേൾക്കേണ്ടി വന്നവരാണ് താനും സിന്ധുവുമെന്ന് പലപ്പോഴായി കൃഷ്ണകുമാർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് ആ നാല് പെൺമക്കളുടെ പേരിലാണ് കൃഷ്ണകുമാറും സിന്ധുവും അറിയപ്പെടുന്നത് തന്നെ.
പഠനം പൂർത്തിയാക്കിയശേഷം അഭിനയത്തിലേക്ക് ചുവടുവെച്ച അഹാന ഇതിനോടകം പത്തോളം സിനിമകളിൽ അഭിനയിച്ചു. നിരവധി പരസ്യങ്ങളുടെ ചിത്രങ്ങളുടെ ഭാഗമായി. പ്രമുഖ ബ്രാന്റുകൾക്ക് വേണ്ടിയും പ്രവർത്തിച്ച് കഴിഞ്ഞു. കാർ മാത്രമല്ല സ്വന്തമായി ഒരു വീട് പണിയുന്നതിന്റെ ജോലികളും താരപുത്രി ആരംഭിച്ച് കഴിഞ്ഞു.
സിയ ബൈ അഹാദിഷിക എന്ന സാരി ബ്രാന്റും അഹാനയും അമ്മയും സഹോദരിമാരും ചേർന്ന് നടത്തുന്നുണ്ട്. ഇടയ്ക്ക് മ്യൂസിക്ക് വീഡിയോകളും അഹാനയുടെ പ്രൊഡക്ഷനിൽ ഇറങ്ങാറുണ്ട്. സംവിധാനത്തിലും താൽപര്യമുള്ളയാളാണ് താരം.


Click it and Unblock the Notifications


