ആദ്യ വിവാഹത്തെ കുറിച്ച് അന്ന് വെളിപ്പെടുത്തിയില്ല, പിന്നാലെ വിവാഹ​മോചനം; ഡെയ്സി വീണ്ടും വിവാഹിതയാകുന്നു!

വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് ഡെയ്‍സില ഡേവിഡ്. കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ ഡെയ്സിയെ മലയാളികൾ അടുത്തറിഞ്ഞത് താരം ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ എത്തിയശേഷമാണ്. നമ്മെ വിട്ടുപിരിഞ്ഞ മുതിർന്ന നടി ഫിലോമിനയുടെ കൊച്ചുമകൾ കൂടിയാണ് താരം.

ബിജോയുടെ ​ഗൗരി ഇന്ന് വിജയിയുടെ കുംടുംബത്തിലെ മരുമകൾ, സന്തൂർ മമ്മി ലുക്കിൽ മാനസ, ബി​ഗ് ബി താരത്തിന്റെ വിശേഷങ്ങൾ
ബിജോയുടെ ​ഗൗരി ഇന്ന് വിജയിയുടെ കുംടുംബത്തിലെ മരുമകൾ, സന്തൂർ മമ്മി ലുക്കിൽ മാനസ, ബി​ഗ് ബി താരത്തിന്റെ വിശേഷങ്ങൾ

ബി​ഗ് ബോസിൽ താരം പങ്കെടുത്തശേഷമാണ് അക്കാര്യം പല പ്രേക്ഷകരും അറി‍ഞ്ഞത്. ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു. ഡെയ്സി അടക്കം ഇരുപത് പേരായിരുന്നു ആ സീസണിൽ മാറ്റുരച്ചത്. മുപ്പത്തിയഞ്ച് ​ദിവസത്തോളം ഡെയ്സി ഹൗസിൽ ഉണ്ടായിരുന്നു. ശേഷമാണ് വോട്ടിന്റെ കുറവ് മൂലം എവിക്ടായത്.

Daisy David

ഇപ്പോഴിതാ ഡെയ്സി വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രപ്പോസൽ വീഡിയോ താരം സോഷ്യൽമീഡിയ വഴി പുറത്ത് വിട്ടു. ജോവിൻ അറയ്ക്കലാണ് ഡെയ്സിയുടെ ഭാവി വരൻ. മുംബൈയിൽ സെറ്റിൽഡാണ് ജോവിൻ. റെഡ് ഹാർട്ട് ഇമോജിയും ഈവിൾ ഐ ഇമോജിയും ആയിരുന്നു വീഡിയോയ്ക്ക് ഡെയ്സി നൽകിയ ക്യാപ്ഷൻ.

ബി​ഗ് ബോസ് താരങ്ങളും നിരവധി സെലിബ്രിറ്റികളും ഡെയ്സിക്കും ജോവിനും ആശംസകൾ നേർന്ന് എത്തി. കടലിനെ സാക്ഷിയാക്കി ജോവിൻ ഡെയ്സിയുടെ കയ്യിൽ മോതിരം അണിയിക്കുന്നതും പ്രണയം നിറ‍ഞ്ഞ നിമിഷങ്ങൾ ഇരുവരും ആസ്വദിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. വിവാഹം കഴിഞ്ഞശേഷമായിരുന്നു ഡെയ്സി ബി​ഗ് ബോസിൽ എത്തിയത്.

'ഞാനുദ്ദേശിച്ചതല്ല ​ദൃശ്യത്തിൽ പ്രേക്ഷകർ കണ്ടത്!' എടുത്ത് വെച്ചത് പോലെയല്ലേ കാണാൻ പറ്റൂയെന്ന് പ്രേക്ഷകർ
'ഞാനുദ്ദേശിച്ചതല്ല ​ദൃശ്യത്തിൽ പ്രേക്ഷകർ കണ്ടത്!' എടുത്ത് വെച്ചത് പോലെയല്ലേ കാണാൻ പറ്റൂയെന്ന് പ്രേക്ഷകർ

പക്ഷെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് അവിടെ ഡെയ്സി വെളിപ്പെടുത്തിയിരുന്നില്ല. കുടുംബത്തെ കുറിച്ച് സംസാരിക്കുമ്പോൾ അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ കുറിച്ച് മാത്രമെ ഡെയ്സി സംസാരിച്ചിരുന്നുള്ളു. ഫോട്ടോ​ഗ്രാഫറായ ‌ബെന്‍ പീറ്റര്‍ എന്നയാളായിരുന്നു ഡെയ്സിയെ ആദ്യം വിവാഹം ചെയ്തത്. 2020ൽ ആയിരുന്നു വിവാഹമെന്നാണ് റിപ്പോർട്ട്. വിവാഹം കഴിഞ്ഞതാണെന്നും ഭർത്താവുണ്ടെന്നും ഡെയ്സി മറച്ചുവെച്ചത് താരം ബി​ഗ് ബോസിലായിരിക്കുമ്പോൾ ഏറെ ചർച്ചയായ ഒന്നായിരുന്നു.

ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്ന് കുറച്ച് നാളുകൾക്കുശേഷം ഡെയ്സി വിവാഹ​മോചിതയായി. മുപ്പത്തി‌യൊന്നാം പിറന്നാൾ ദിനത്തിൽ വിവാഹം, വിവാഹമോചനം, ബി​ഗ് ​ബോസ് എന്നിവയെ കുറിച്ച് വിശദമാക്കി ഡെയ്സി എഴുതിയ കുറിപ്പും വൈറലായിരുന്നു. എനിക്ക് മുപ്പത്തിയൊന്ന് വയസാകുന്ന ഈ നിമിഷത്തിൽ നിന്നോട് കുറച്ച് കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

Daisy David

ഞാൻ മുപ്പതുകളിലേക്ക് പ്രവേശിച്ചെന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടായി തോന്നുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങൾ എനിക്ക് ഒട്ടും തന്നെ വ്യക്തമല്ലെന്ന് വേണം പറയാൻ. വിവാഹം, ഡിവോഴ്സ്, ബിഗ്ബോസ് അങ്ങനെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. അതിൽ നിന്നെല്ലാം ഞാൻ പുതിയ പാഠങ്ങൾ പഠിച്ചു. ഡിപ്രഷൻ, ഒറ്റപ്പെടൽ, ആത്മഹത്യ ചിന്തകൾ, മാനസിക പിരിമുറുക്കങ്ങൾ അങ്ങനെ നിരവധി അവസ്ഥകളിലൂടെ ഞാൻ കടന്നുപോയി.

എന്നാൽ ഇന്ന് ഒരുപാട് സന്തോഷവതിയാണ് കാരണം മുമ്പത്തേക്കാളും ശക്തിയുള്ളവളായി ഞാൻ​ മാറി എന്നായിരുന്നു ഡെയ്സിയുടെ കുറിപ്പ്. വീണ്ടും ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന ഡെയ്സിയെ അനു​ഗ്രഹിച്ച് സന്തോഷവും സ്നേഹവും ഒരുപാട് ലഭിക്കാൻ അർഹ​തയുള്ളവളാണ് നീ എന്നാണ് സുഹൃത്തുക്കൾ കുറിച്ചത്.

'പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ, ആരുമായും ഇടപെടാൻ രേണുവിന് അനുവാദമില്ല'
'പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ, ആരുമായും ഇടപെടാൻ രേണുവിന് അനുവാദമില്ല'

സെലിബ്രിറ്റി, ഫാഷന്‍ ഫൊട്ടോഗ്രാഫറായ ഡെയ്‌സിയ്ക്ക് നാരീസ് വെഡ്ഢിങ് എന്ന പേരിൽ ഒരു ഫൊട്ടോഗ്രാഫി കമ്പനിയുണ്ട്. സഹോദരന്‍ ഫോട്ടോഗ്രാഫര്‍ ആണെങ്കിലും യുട്യൂബ് വീഡിയോസ് നോക്കിയാണ് ഡെയ്സി ഫോട്ടോഗ്രാഫി പഠിച്ചതെന്നാണ് ബി​ഗ് ബോസിൽ വെച്ച് പറഞ്ഞത്. സെലിബ്രിറ്റി ഫോട്ടോഗ്രഫിയില്‍ ഡെയ്‍സിയെപ്പോലെ പേരെടുത്ത അധികം വനിതകള്‍ ഇല്ല.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X